രജിതാ മേനോന്റെ കാർ പോർച്ചിൽ കിടക്കുന്നുണ്ട്… പിന്നെ എവിടെ… അയാൾ തിരിയാൻ നോക്കിയതും തന്റെ തലയിൽ എന്തോ ശക്തിയായി വന്നിടിച്ചതും ഒരു തരിപ്പും പിന്നെ ബോധം നഷ്ടപ്പെടുന്നതും അയാൾ തിരിച്ചറിഞ്ഞു…
***************************************************************************************
ദേവി തമ്പുരാട്ടിയുടെ പൂർവചരിത്രം അറിയണമെങ്കിൽ തമ്പുരാട്ടിയുടെ കൂടെ ഒരുപാട് കാലം നിന്ന മൂർത്തിക്ക് അറിയുമായിരിക്കും… ഇപ്പൊ തമ്പുരാട്ടിയുമായി അത്ര അടുപ്പത്തിലല്ല എന്ന് ഒരു ശ്രുതി ഉണ്ടെങ്കിലും അയാളിൽ നിന്ന് എന്തെങ്കിലും കിട്ടിയാലോ എന്ന് വിചാരിച്ച് ദീപൻ മൂർത്തിയെ കാണാൻ തീരുമാനിച്ചു … ഒരു കാരണവശാലും പുറത്തേക്ക് പോകരുത് എന്ന് നീലുവിനോട് പറഞ്ഞു…
അതീവ സന്തോഷത്തിലായിരുന്നു നീലു അതുകേട്ട് ചിണുങ്ങികൊണ്ട് പറഞ്ഞു…
“ഇന്ന് ഞായറാഴ്ച അല്ലെ… പുറത്തേക്ക് പോകണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു… അമ്മ എവിടേക്കോ പോകുന്നുണ്ട് എന്ന് പറഞ്ഞിരുന്നു… അപ്പൊ നമ്മുക്കും പുറത്ത് പോകാം… ” അവൾ നാണിച്ച് തല താഴ്ത്തി കൊണ്ട് പറഞ്ഞു… അവൾക്കിപ്പോഴും അവന്റെ മുഖത്തോട്ട് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു…
“എന്തുപറ്റി… ഒരു നാണം… പതിവില്ലാത്തതാണല്ലോ…” ദീപൻ അതിശയം കൊണ്ട് ചോദിച്ചു…
അവൻ ചുണ്ടിനടിയിൽ ഒരു ചുവപ്പ് പാട് കണ്ടു… സൂക്ഷിച്ചുനോക്കികൊണ്ട് ആ ചുണ്ടിന്റെ അടിയിൽ പതുക്കെ തൊട്ടു..
“സ്സ്… ആ… വേദനിക്കുന്നു…” അവൾ അവന്റെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു…
“എന്താ… എന്താ ഇത്.. എങ്ങനെയാ…”
അവൾ എളിയിൽ രണ്ടു കൈകുത്തി അവന്റെ മുഖത്തേക്ക് സ്നേഹം കൊണ്ട് ദേഷ്യം വരുന്ന ഭാവത്തിൽ പല്ല് ഞെരിച്ച് പിന്നെ ധരിച്ചിരുന്ന ടോപ്പിന്റെ കൈ മടക്കി കേറ്റി… മുഷ്ടി ചുരുട്ടി അവനെ ഇടിക്കാൻ ചെന്നു… പക്ഷെ രണ്ടുപേരും സമനില തെറ്റി കിടക്കയിലേക്ക് വീണു… അവന്റെ മേലേക്ക് അവൾ വീണു… അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത് അമർന്നു… ലക്ഷ്യം തെറ്റി കിടന്ന മുടിയിഴകൾ അവൻ മാടിയൊതുക്കി അവളുടെ മുഖത്തെ സൗന്ദര്യം ആസ്വദിച്ചു… അവളുടെ കരിനീലമിഴികൾ അവന്റെ കണ്ണുകളുമായി ഉടക്കി… അവന്റെ കൈ അവളുടെ അരകെട്ടിലൂടെ ചുറ്റിവരിഞ്ഞു തന്റെ നെഞ്ചോടു ചേർത്തി… ആ മാതളമുലകൾ അവന്റെ നെഞ്ചിൽ ചൂട് പകർന്നു… കണ്ണുകളിൽ നാണം കലർന്നു… അവളെയും കൊണ്ട് അവൻ ഒരു മലക്കം മറഞ്ഞു… അവൾ അടിയിലും അവൻ അവളുടെ മേലെയും…
“ഉം…” പുരികങ്ങൾ ഉയർത്തി അവൻ ചോദിച്ചു…
നാണത്താൽ ആ മുഖം ചുവന്നു തുടുത്തു… കരിമഷിയെഴുതിയ ആ കൺകോണുകളിൽ അവനോടുള്ള അളവറ്റ സ്നേഹത്തിന്റെ നിറകുടങ്ങൾ നിറയുന്നത് കണ്ടു…