മുഹൂർത്തം ആയി.ഏവരുടെയും അനുഗ്രഹാശ്രിസോടെ ശ്രേയയെ ഷൻ- സീർ താലിചാർത്തി. ബാധ്യത ഒഴിഞ്ഞ സന്തോഷത്തിൽ മനുവും മകൾക്ക് നല്ല ചെറുക്കനെ കിട്ടിയ സന്തോഷത്തിൽ ഗോപികയും സഹോദരി സ്നേഹിച്ച പുരുഷന് ഒപ്പം ജീവിയ്ക്കുവാൻ പോകുന്നതിൽ രോഹിണിയും വിശാലും മനസ് നിറഞ്ഞ് സന്തോഷിച്ചു. ഗോപിക ജയകൃഷ്ണനെ നോക്കി. എന്തല്ലാമോ നേടിയ സംതൃപ്തിയും അടക്കുവാൻ ആകത്ത സന്തോഷവും കൊണ്ട് ആ കണ്ണ് നിറഞ്ഞിരുന്നു. ശ്രേയയും വരനും അനുഗ്രഹം വാങ്ങാൻ കാലിൽ വീണു. മനസ്സ് നിറഞ്ഞ് ജയകൃഷ്ണൻ അവരെ അനുഗ്രഹിച്ചു.
അച്ചച്ചന്റെ കട്ടിയ്ക്ക് എന്നും ഉണ്ടാകും.ജയകൃഷ്ണൻ അവരെ എണീപ്പിച്ചു.ജയകൃഷണൻ ഗോപികയേ നോക്കി ചിരിച്ചു. ശേഷം വേദിയിൽ നിന്ന് ഏവരേയും നോക്കി. അപ്പോൾ വിശാൽ പറഞ്ഞു.ഇനി നമുക്ക് കലാപരിപാടികൾ തുടങ്ങിയാലോ. അതിനെന്താ. നമുക്ക് തുടങ്ങി കളയാം ആദിത്യൻ പറഞ്ഞു. സദ്യയ്ക്കു ശേഷം വിശാൽ മൈക്കി ലൂടെ ഗാനമേളക്കാരെ വിളിച്ചു. അപ്പോൾ ശ്രദ്ധേയമായ ഒരു മ്യൂസിക് ബാൻഡ് അങ്ങേട്ട് കേറി വന്നു. അവർ സ്റ്റേജിൽ വന്നപ്പോൾ എല്ലാവരും സ്റ്റേജിനു താഴെ പാട്ട് ആസ്വദിക്കാൻ ഇരുന്നു.
അപ്പോൾ കല്യാണത്തിന് വന്ന രാമൻ നായർ ജയകൃഷ്ണനോട് പറഞ്ഞു.എടോ തന്റേ ഒരു ഭാഗ്യമേ കൊച്ചുമക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞ് ഞാൻ മൂന്നാമത്തെ മോളുടെ കല്യാണം എങ്ങനെ കാണാവ പറ്റുമോ എന്നാലോലിച്ച് ഇരിക്കവാ.ചെറുപ്പത്തിൽ തന്നെ താൻ സുദദ്രയെ അങ്ങ് പോയി കെട്ടിയതുകൊണ്ട് മക്കളുടെയും കൊച്ചു മക്കളുടെയും കല്യാണം കൂടാം. രാമൻ നായരെ ആരക്കെയോ അനുകൂലിച്ചു.
ജയകൃഷ്ണൻ ചിരിയ്ക്കുക മാത്രമേ ചെയ്തൊള്ളു.ഗാനമേള എല്ലാവരും നന്നായി ആസ്വദിച്ചു.മനുവിന് പക്ഷേ ഇത് അരോചകം ആയാണ് തോന്നിയത്. മനു ഗോപികയോട് പറഞ്ഞു.ഇതിന്റെ വല്ല കാര്യവും ഉണ്ടോ? ഈ അച്ചനാണ് പിള്ളേരേ ചീത്തയാക്കണേ.എത്ര കാശു വേണം ഈ പാട്ടിനും കൂത്തിനും. ഗാനമേ ള നടത്തിയ്ക്കാൻ ആങ്ങളയും കൂട്ടിനു ഒരു അച്ചച്ചനും.പിള്ളേർക്ക് എന്നേക്കാൾ കാര്യം അച്ചനേ ആണ്. അവർ ശരിക്ക് ആഘോഷിക്കട്ടെ മനുവേട്ടാ അവരുടെ കുഞ്ഞിപ്പെണ്ടടെയല്ലെ ഗോപിക മെല്ലെ പറഞ്ഞു. മനു അരിശത്തോടെ പാട്ടിനൊ – ത്ത് നൃത്തം ചവുട്ടുന്ന മക്കളേയും മരുമക്കളേയും നോക്കി. നീ അങ്ങോട്ട് നോക്കിയ്ക്കേ.
പോലീസും പട്ടാളവും അലമ്പ് പിള്ളേരേ പോലെ തുള്ളണത് കൂടെ ഭാര്യമാരും കുട്ടികളും കൂട്ടുകരും. എന്റെ ബോസിന്നെയും കൊളീഗുകളുടെ യും മുന്നിൽ എന്തോ പോലെ ഛെ…. അപ്പോൾ രോഹിണി വിശാലിനോട് പറഞ്ഞു.നമുക്ക് അമ്മയേ കൊണ്ട് ഒന്ന് പാടിച്ചലോ നീ എന്ത് പറയുന്നു. ശരിയാ ഞാൻ അതു മറന്നു.അമ്മ അസാധ്യ പാട്ടുകാരി ആണല്ലോ ബേനസീർ പറഞ്ഞു. ഏട്ടാ ഏട്ടൻ ഒന്ന് പറഞ്ഞ് നോക്ക് ഏട്ടൻ പറഞ്ഞാൽ അമ്മ കേൾക്കും ബേനസീർ പറഞ്ഞു. മറ്റുള്ളവർ അവളേ അനുകൂലിച്ചു. വിശാൽ ചിന്തിച്ചപ്പോൾ അവർ പറഞ്ഞ- ത് ശരിയാണ്.
വിശാൽ പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയും ആയി സ്റ്റേജിലേക്ക് കയറി.അവരോട് അനുവാദം വാങ്ങി മൈക്ക് വാങ്ങി അമ്മയോട് പറഞ്ഞു. ഇനി അമ്മ ഒരു പാട്ട് പാട്.ഗോപിക ഞെട്ടി. ഞാനോ നീ എന്താ വിച്ചു ഈ പറയണത്.നമ്മുടെ വീട്ടിലെ പരിപാടി അപ്പോൾ നമ്മൾ വേണ്ടേ മുൻപന്തിൽ നിക്കാൻ. അമ്മ പാടണം.