ദേവരാഗം 1 [ദേവന്‍]

Posted by

എന്റെ പുറകെ മുത്തും വന്നു.. ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍ എനിക്കിടാന്‍ ഉള്ള ട്രാക്ക് പാന്റും ബനിയനും എടുത്ത് കട്ടിലില്‍ വച്ചിട്ടാണ് അവള്‍ പിന്നെ പഠിക്കാന്‍ പോയത്..

എട്ടുമണിക്ക് അച്ഛനും ചെറിയച്ഛനും വന്നു… അവരുടെ വീതം വഴക്കും കിട്ടി.. പോരാത്തതിനു അച്ഛന്റെ വക അന്ത്യ ശാസനം..

ഇനി ചുരുങ്ങിയത് മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങു വന്നേക്കണം നീയ്…

എല്ലാവര്ക്കും ഒപ്പം ഇരുന്നു അത്താഴവും കഴിച്ച് വര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ മുറിയില്‍ വന്നു കിടന്നു… കട്ടിലിന്റെ അടുത്ത് ഇട്ടിട്ടുള്ള വലിയ ദിവാന്‍കോട്ടില്‍ ചാരിക്കിടന്നു മയങ്ങിത്തുടങ്ങിയ എന്റെ തലമുടിയില്‍ ആരോ തലോടുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോള്‍ ചെറിയമ്മയാണ്… എന്റെ അടുത്തിരുന്ന്‍ മുടിയിഴകളില്‍ തലോടിക്കൊണ്ട് ചെറിയമ്മ ചോദിച്ചു.. നീയെന്താ താടി വടിക്കാതിരുന്നത്…

ചുമ്മാ ഇപ്പൊ ഇതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ..

പിന്നെ സ്റ്റൈല്‍… എന്നാലും നാന്നായിട്ടുണ്ട്.. പക്ഷെ ഇത്രേം വേണ്ട ഒന്ന് ട്രിം ചെയ്ത് ഒതുക്കി വക്കണം കേട്ടോ..

അതുപോട്ടെ.., മോനൂട്ടനെ ഓര്‍ത്തുള്ള വിഷമ കൊണ്ടാ നീ ഇത്രേം ദിവസം വരാതിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കുമറിയാം… പക്ഷെ മോനൂട്ടന്‍ പോയത്തിന്റെ വിഷമത്തില്‍ ഇരിക്കുമ്പോ നീ കൂടെ ഇവിടെ ഇല്ലാതിരുന്നാലോ ദേവാ….

ഇനി നീ അങ്ങനെയൊന്നും ചെയ്യരുത്… നീ പോയേപ്പിന്നെ പിള്ളേര്‍ക്കൊന്നും ഒരു ഉഷാറുമില്ല… ഇന്നാ എല്ലാം ഒന്ന്‍ ചിരിച്ച് കണ്ടത്…

എനിക്കറിയാം ചെറിയമ്മേ പിന്നെ ഞാന്‍ വന്നാലും ഇന്നത്തെപ്പോലെ എല്ലാരുടെം സങ്കടം പറച്ചില്‍ എന്റെ അടുത്താവും…. അതൊക്കെ ഓര്‍ത്താ ഞാന്‍ വരാതിരുന്നത്… ഇനി ഞാന്‍ എല്ലാ ആഴ്ചയും വന്നോളാം..

മോനൂട്ടന്‍ ഞാന്‍ വളര്‍ത്തിയ കൊച്ചാ എന്റെ സങ്കടം ഞാനാരോട് പറയും.. എനിക്കൊരു ധൈര്യം നീയല്ലേ.. ആ നീയും ഇങ്ങനെ തോടങ്ങിയാലോ….. അത് പറയുമ്പോ ചെറിയമ്മയുടെ തൊണ്ടയിടറി…

ഞാന്‍ ഒരു നനഞ്ഞ ചിരി ചിരിച്ചു.

ഇനി മോന്‍ കിടന്നോ… അതും പറഞ്ഞു എന്റെ നെറ്റിയില്‍ ഒരു ഉമ്മയും തന്നിട്ട് ചെറിയമ്മ പോകാന്‍ എഴുന്നേറ്റു.. വാതിലിന്റെ അടുത്തെത്തിയപ്പോ ഞാന്‍ പറഞ്ഞു..

ചെറിയമ്മേ ഞാന്‍ നാളെ അച്ചുമാമേടെ അടുത്ത് വരെ പോകും അവടെ ഉത്സവമല്ലേ..

ശരി ഡാ… ഞാന്‍ ചേച്ചിയോട് പറഞ്ഞേക്കാം… അതും പറഞ്ഞു ചെറിയമ്മ പോയി…

ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു … ആദിയെ ഒന്നു വിളിച്ചാലോ…വന്നകാര്യം അവളോട് പറഞ്ഞിട്ടില്ല..

അല്ലെങ്കില്‍ വേണ്ട… അവക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ… ഞാന്‍ എന്റെ പെണ്ണിനെ ഓര്‍ത്ത് കിടന്നുറങ്ങി…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *