ദേവരാഗം 1 [ദേവന്‍]

Posted by

അമ്മ ടൌണിലെ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് വിഭാഗം എച്ച്.ഓ.ഡി.യാണ്.. ചെറിയമ്മ അതെ കോളേജിലെ പി.ആര്‍.ഓ.യും ശ്രീമംഗലം ഗ്രൂപ്പിന് ഷെയറുള്ള കോളേജാണ് അത്… എന്റെ അനിയത്തി ദിവ്യ അമ്മയുടെ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു.. അതെ സ്കൂളില്‍ തന്നെയാണ് എന്റെ അനിയന്‍ ദീപുവും, ചെറിയച്ഛന്റെ മക്കളും പഠിക്കുന്നത്.. ദീപു ഒന്‍പതിലും… ചെറിയച്ഛന്റെ മൂത്ത മകള്‍ സംഗീത പ്ലസ് വണ്ണിലും, അവളുടെ ഇളയ കുട്ടികള്‍ സച്ചിനും ശ്രാവണും ഏഴിലും.. അവര്‍ ഇരട്ടകളാണ്..

ഞാന്‍ മുന്‍വശത്ത് കൂടിയാണ് അകത്ത് കയറിയത് .. ശബ്ദമുണ്ടാക്കാതെ ബാഗ് ഹാളിലെ സോഫയില്‍ വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നപ്പോള്‍ അമ്മ ചപ്പാത്തി ചൂടാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. ഒരു പച്ച സാരിയാണ് വേഷം.. അഴിച്ചിട്ട മുടിയില്‍ നനവ് കാണാം.. കുളികഴിഞ്ഞ് നിക്കുകയാണ് എന്ന്‍ വ്യക്തം..  ചെറിയമ്മയെ അവിടെ കണ്ടില്ല.. ഞാന്‍ പതുക്കെ അമ്മയുടെ പുറകിലൂടെ ചെന്ന്‍ പതുക്കെ കെട്ടിപ്പിടിച്ചു..

ആ വന്നോ അമ്മേടെ ദേവൂട്ടന്‍… അമ്മ ഞെട്ടും എന്ന് വിചാരിച്ച ഞാന്‍ മണ്ടനായി..

എങ്ങനെ മനസ്സിലായി ഞാനാന്ന്‍…

എടാ പൊട്ടാ.. നീയല്ലാതെ വേറെ ആരാ എന്നെ ഇങ്ങനെ പരസ്യാമായി കെട്ടിപ്പിടിക്കാറുള്ളത്…

ഓ.. അങ്ങനെ… ഞാന്‍ അമ്മയുടെ വലത് തോളില്‍ മുഖമമര്‍ത്തി പറഞ്ഞു… ആറടിയ്ക്ക് അടുത്ത് പൊക്കമുള്ള  എന്റെ കഴുത്തിനു താഴെയേ അമ്മയ്ക്ക് പോക്കമുള്ളൂ. അതുകൊണ്ട്.. നടു വളച്ചാണ് ഞാന്‍ നിന്നിരുന്നത്…

നിനക്ക് എന്നെ കാണണം എന്ന്‍ ഇപ്പോഴല്ലേ തോന്നിയുള്ളൂ… നീ എന്നോട് സ്നേഹം കൂടാന്‍ വരണ്ട.. അമ്മ പതുക്കെ വിതുമ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്..  8 മാസത്തോളം മകനെ കാണാതിരുന്ന അമ്മയുടെ പരിദേവനം..

അറിയാതെ എന്റെയും കണ്ണ്‍ നിറഞ്ഞു… ഞാന്‍ അമ്മയുടെ കവിളില്‍ പതുക്കെ ഉമ്മവച്ചു.. അത് മതി എന്റെ പാവം അമ്മയുടെ മനസ്സ് നിറയാന്‍… കോളേജിലും  വീട്ടിലും ഒക്കെ പിള്ളേരെ പേടിപ്പിച്ചു നിറുത്തുന്ന അമ്മ പക്ഷെ എന്റെ മുന്‍പില്‍ മാത്രം സ്നേഹ സാഗരമാണ്.. എന്നെ അത്രയ്ക്കിഷടമാണ് അമ്മയ്ക്ക്..

തൂക്കു ചന്തിയ്ക്ക് നല്ല ഒരടി കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. തിരിഞ്ഞു നോക്കിയപ്പോള്‍ ചെറിയമ്മയാണ്.. നീ എവിടെ ആയിരുന്നെടാ ഇത്രേം കാലം .. തിരിഞ്ഞു നിന്ന എന്റെ കൈയ്ക്ക് ഒരടികൂടി തന്നിട്ടാണ് ചെറിയമ്മ ചോദിച്ചത്…

അതിനു ഞാനിങ്ങ് വന്നില്ലേ എന്റെ ചുന്ദരീ… ഞാന്‍ ചെറിയമ്മയുടെ നീണ്ട മൂക്കില്‍ പിടിച്ച് ആട്ടിയിട്ട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *