ദേവരാഗം 1 [ദേവന്‍]

Posted by

ആദി എന്നോട് പിണങ്ങിയിരുന്ന ഒരു ദിവസം കോളേജില്‍ ചെന്നിട്ടും എനിക്ക് ഒരു ഉഷാറില്ലായിരുന്നു.. ഇത് മനസ്സിലാക്കിയ എന്റെ ഫ്രണ്ട് നന്ദു എന്നോട് കാര്യം തിരക്കിയപ്പോള്‍ ഞാനവനോട് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു.

ദേവാ.. മോനൂട്ടന്‍ നിനക്ക് ആരായിരുന്നു എന്നത് എനിക്ക് മനസ്സിലാകും… പക്ഷെ അവനെ ഓര്‍ത്ത് നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍.. അതിന്റെ പേരില്‍ നീയും ആദിയും തമ്മില്‍ പിണങ്ങിയാല്‍… മോനൂട്ടന്റെ ആത്മാവിനു അത് സഹിക്കുവോടാ… അത്കൊണ്ട് നീ അതൊക്കെ മറന്ന്‍ ഒന്നുഷാറാവളിയാ.. നീ വന്നെ നമുക്ക് ഉച്ചകഴിഞ്ഞു ക്ലാസ്സില്‍ കേറണ്ടാ ഒരു സിനിമയ്ക്ക് പോകാം.. അപ്പോഴേക്കും നീയോന്ന്‍ ഉഷാറാവും .. അതും പറഞ്ഞു നന്ദു എന്നെ നിര്‍ബന്ധിച്ച് പുറത്ത്കൊണ്ടുപോയി…

അവനോടു അത്രയും സംസാരിച്ച് കഴിഞ്ഞപ്പോള്‍ത്തന്നെ  മനസ്സിന് നല്ല ആശ്വാസം തോന്നി. അതുകൊണ്ട് തന്നെ അന്ന്‍ ആദി വിളിച്ചപ്പോള്‍ ഞങ്ങള്‍ കുറെ നേരം സംസാരിച്ചു… ഇപ്പോ ഞാന്‍ അവളുടെ പഴയ ദേവേട്ടനായി എന്നും പറഞ്ഞു എനിക്ക് ഫോണില്‍ക്കൂടി കുറെ ഉമ്മയും തന്നിട്ടാണ് അവള്‍ കിടന്നത്… പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് പഴയത് പോലെയാവാന്‍ കഴിയുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയായിരുന്നു… എന്നാല്‍ ഞാനത് പുറത്ത് കാണിച്ചില്ല… അങ്ങനെ സമാധാനമായിട്ട് പോകുമ്പോഴായിരുന്നു കഴിഞ്ഞ ആഴ്ച്ച കോളേജില്‍ പോയ ആദിക്ക് വഴിക്ക് വച്ച് വരുണ്‍ ലിഫ്റ്റ്‌ കൊടുത്ത കാര്യം പറഞ്ഞു ഞാനും ആദിയും തമ്മില്‍ പിണങ്ങുന്നത്…

അവളുടെ ഫ്രാണ്ട്സിനെപ്പോലും എനിക്ക് സംശയമാണെന്നും പറഞ്ഞു അവള്‍ കരഞ്ഞപ്പോള്‍ എനിക്കാണെങ്കില്‍ ആകെ വട്ടായി… കുറച്ചു ദിവസം അവള്‍ വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തില്ല… അങ്ങനെയിരിക്കുമ്പോള്‍ ചൊവ്വാഴ്ച്ച വൈകിട്ടു എനിക്ക് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന്‍  കോള്‍ വരുന്നത്.. ആരാണെന്ന്‍ അറിയാന്‍ ഞാന്‍ കോള്‍ എടുത്തപ്പോള്‍ ആദി ആയിരുന്നു… അവള്‍ എന്നോട് സോറി പറഞ്ഞു കുറേ കരഞ്ഞു.. അവളുടെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല… ഞാനവളെ സമാധാനിപ്പിച്ചു.. അപ്പോഴാണ്‌ ഉത്സവത്തിന്‌ ചെല്ലാന്‍ അവള് പറയുന്നത്…

വീട്ടിലേയ്ക്ക് ഞാന്‍ ചെല്ലാത്തത്തില്‍ അമ്മയും മുത്തും ഒക്കെ വിളിച്ച് പരാതി പറയുന്നുണ്ടായിരുന്നു… എല്ലാവരെയും കാണാന്‍ എനിക്കും കൊതിയായി തുടങ്ങിയിരുന്നു.. അങ്ങനെയാണ് ഈ യാത്ര…

ട്രെയിനില്‍ ഹെഡ്സെറ്റ് വച്ച് പാട്ടും കേട്ടിരുന്ന ഞാന്‍ ചെറുതായി ഒന്ന് മയങ്ങി… എന്റെ സ്റ്റേഷന്‍ എത്താറായപ്പോഴാണ് ഞാന്‍ കണ്ണ്‍ തുറന്നത്.. ഒന്ന്‍ മൂത്രിയ്ക്കാന്‍ പോയി വന്നപ്പോഴേയ്ക്കും സ്റ്റേഷന്‍ എത്തി.. വരുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല… എന്തിന് ആദിയോട് പോലും പറഞ്ഞില്ല… എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി… അതുകൊണ്ട് സ്റ്റേഷനില്‍ നിന്ന് ബസ്സിനു വേണം വീട്ടിലേയ്ക്ക് പോകാന്‍…

സ്റ്റേഷനില്‍ നിന്നിറങ്ങി ഞാന്‍ പതുക്കെ ബസ്സ്റ്റാന്റിലെയ്ക്ക് നടന്നു. നാട്ടിലേയ്ക്ക് മുക്കാല്‍ മണികൂര്‍ ബസ് യാത്രയുണ്ട്.. നാളെ രണ്ടാം ശനിയായത്കൊണ്ട്  ബസ്സിലൊക്കെ നല്ല തിരക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *