ധന്യ നിസ്സഹായയായി എന്നെ നോക്കി. പാവം..അവള്‍ക്ക് മുന്നില്‍ വേറെ എന്ത് മാര്‍ഗ്ഗമാണ് ഉള്ളത്. ഏതായാലും സ്വന്തം ശരീരം വില്‍ക്കാം എന്നവള്‍ തീരുമാനിച്ചില്ലല്ലോ; അവള്‍ അതിനിറങ്ങിയാല്‍ എത്ര പണം വേണമെങ്കിലും അവള്‍ക്ക് ഉണ്ടാക്കാന്‍ പറ്റും. പക്ഷെ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്ണാണ് അവള്‍. അവളോട് എനിക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി.
“ധന്യേ..നീ എന്താ മിണ്ടാത്തത്? ഞാന്‍ ചോദിച്ചത് നീ കേട്ടില്ലേ?”
“കേട്ടു..ഞാന്‍ എന്ത് ചെയ്യും സര്‍..വേറെ എന്ത് വഴിയുണ്ട് എനിക്ക്. പാവം വല്യമ്മ ഇപ്പോഴും ജോലിക്ക് പോകുന്നത് ആരോഗ്യം ഉണ്ടായിട്ടൊന്നുമല്ല…ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ്..”
“അവരുടെ ഭര്‍ത്താവ് ഇല്ലേ?”
“മരിച്ചു…”
അല്‍പനേരം ഞങ്ങള്‍ സംസാരിച്ചില്ല. ഞാന്‍ ആലോചിക്കുകയായിരുന്നു; എന്താകും ഈ കൊച്ചിന്റെ ഭാവി. നാളെ ഏതെങ്കിലും ഒരു കോന്തന് ഈ മുത്തിനെ പിടിച്ചു വല്യമ്മ നല്‍കും. പണം മാത്രം നോക്കി വിവാഹം കഴിക്കുന്ന നിര്‍ഗുണന്‍മാര്‍ ഉള്ള ഈ ലോകത്ത് നല്ല പെണ്ണിന് എന്ത് വില? പഠിപ്പ്, പണം എന്നിവയാണ് എല്ലാവരുടെയും നോട്ടം. പെണ്ണ് അതോടൊപ്പം സുന്ദരിയും ആയിരുന്നാല്‍ അവന്മാര്‍ക്ക് വലിയ സന്തോഷം. പക്ഷെ ഗതിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ എത്രപേര്‍ക്ക് മനസുണ്ട്?
ഞാന്‍ അവളെ നോക്കി. അവള്‍ ഇടയ്ക്കിടെ എന്നെ നോക്കി മുഖം കുനിച്ച് ഇരിക്കുകയായിരുന്നു. ഈ ഇരിക്കുന്ന പെണ്ണ് എന്റെ ഭാര്യയാണ് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇവളെ ഞാന്‍ കെട്ടിയാല്‍ എന്താ പ്രശ്നം? അപ്പന്‍, അമ്മ എന്നിവര്‍ പ്രശ്നം ഉണ്ടാക്കും. മോനെ വലിയ വീട്ടില്‍ നിന്നും കെട്ടിച്ചു പണം വാങ്ങാന്‍ ആഗ്രഹിക്കുന്ന അപ്പനും അമ്മയുമാണ്. ഇന്ന തറവാട്ടിലെ ഇന്നാരുടെ മോളാണ് എന്നൊക്കെ അവര്‍ക്ക് പറയണം. തനിക്ക് ഏതു വലിയ വീട്ടിലെയും പെണ്ണിനെ കിട്ടുകയും ചെയ്യും. പക്ഷെ അപ്പോള്‍ ഇവള്‍? ഈ പാവത്തിന്റെ ഭാവി എന്താകും? കയറിക്കിടാക്കാന്‍ ഒരു വീടുപോലും ഇല്ലാത്തവള്‍…
“ഞാന്‍ പൊക്കോട്ടെ സാറേ..”
നിശബ്ദമായി ഇരുന്ന എന്നെ നോക്കി ധന്യ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
“നീ ഇങ്ങു വന്നെ..വന്ന് എന്റെ അടുത്ത് ഒന്നിരുന്നെ..” ഞാന്‍ പറഞ്ഞു. ധന്യ എന്റെ കണ്ണിലേക്ക് നോക്കി. പിന്നെ അനുസരണയോടെ എന്റെ അരികിലെത്തി ഇരുന്നു.
ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത സിരകളില്‍ പുതിയ ഒരു ജീവന്‍ പടര്‍ത്തുന്ന ഹൃദ്യമായ ഗന്ധം അവളില്‍ നിന്നും എന്റെ നാസാരന്ധ്രങ്ങളെ തഴുകിത്തലോടി. പെണ്ണിന്റെ മദഗന്ധം അല്ല, പെണ്ണിന്റെ ഹൃദ്യമായ ഗന്ധം.