ഒറ്റശ്വാസത്തിൽ സംഭവിച്ചത് മുഴുവൻ ഞാൻ അൽത്താഫ് നോട് തുറന്നു പറഞ്ഞു എല്ലാം കേട്ടതും ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഒരു ദീർഘനിശ്വാസം അല്ലാതെ മറ്റൊന്നും ഞാൻ കേട്ടില്ല…
“ഹലോ ഹലോ അൽത്താഫ് നീ കേൾക്കുന്നില്ലേ..??”
പിന്നീട് ഞാൻ കേട്ട ശബ്ദം എൻറെ കാതുകൾക്ക് എന്നപോലെ എൻറെ ഹൃദയത്തിനു പോലും വിശ്വസിക്കാനായില്ല…
ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഞാൻ കേട്ടത് ഒരുവൻ അട്ടഹാസ ചിരിയായിരുന്നു എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് ചിരിയായിരുന്നില്ല കാരണം എല്ലാം കേട്ട് അവൻ ചിരിക്കുമെന്ന് ഞാൻ മുൻപ് തന്നെ മനസ്സിൽ കണ്ടിരുന്നു എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഞാൻ കേട്ട് സ്ത്രീ ശബ്ദമായിരുന്നു….
അത് മറ്റാരുമല്ല അവൻറെ ഉമ്മ തന്നെയാണെന്ന് എനിക്കുറപ്പായിരുന്നു ആ തെണ്ടീ ഞാൻ പറഞ്ഞതെല്ലാം സ്പീക്കർ ഫോണിലിട്ട് അവൻറെ ഉമ്മാക്ക് കേൾപ്പിച്ചു കൊടുത്തിരിക്കുന്നു…
“ഷക്കീറ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഇതൊക്കെ ഒരു ചെറിയ കാര്യമാണ് അത്രവലിയ ആനക്കാര്യമൊന്നുമല്ല നിനക്കിത് ഫസ്റ്റ് ടൈം ആയതുകൊണ്ടാണ് ഞാനതിനെ പ്രൊസീജർ ഒക്കെ പറഞ്ഞുതരാം….”
അവൻറെ ഉമ്മ എല്ലാം കേട്ടുകൊണ്ട് മറുതലയ്ക്കൽ ഉണ്ട് എന്ന കാര്യം എൻറെ മനസ്സിൽ വല്ലാത്തൊരു നാണം ഉളവാക്കി…
അതിനാൽതന്നെ അൽത്താഫിനെ മറുപടിക്ക് തിരിചൊരു മറുപടി കൊടുക്കാൻ എനിക്ക് ആയില്ല…
“ഡോ നീ പേടിക്കേണ്ട ഉമ്മ പോയി സംസാരിച്ച കുഴപ്പമില്ല….”
“എടാ തെണ്ടീ നീ എന്തിനാ ഞാൻ പറഞ്ഞത് മുഴുവൻ ഉമ്മാനെ കേൾപ്പിച്ചത് ഉമ്മ എന്നെപ്പറ്റി എന്തു വിചാരിച്ചിട്ടുണ്ടാവും…?
എടാ പൊട്ടാ ഉമ്മ എന്ന് വിചാരിക്കാൻ ആണ് ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങൾ അല്ലേ പിന്നെ നിൻറെ കാര്യത്തിൽ സംഗതി അല്പം വശപ്പിശക് ആണ്..
“വശപ്പിശക് എന്തു വശപ്പിശക്…?
ഞാനല്പം സംശയാതീതമായി ചോദിച്ചു….
“എടാ കുഴപ്പമൊന്നുമില്ല എനിക്കിപ്പോ അതിൻറെ കാര്യകാരണങ്ങളും നിന്നോട് വിശദീകരിക്കാൻ സമയമില്ല എൻറെ സുന്നത്ത് കല്യാണത്തിന് എന്തൊക്കെയാണ് നടന്നത് എന്ന് എനിക്ക് ഓർമ്മയുള്ള കാര്യങ്ങളിൽനിന്ന് ഞാൻ നിനക്കു പറഞ്ഞുതരാം അതുപോരേ..?”
“അതുമതി നീയാണ് മുത്തേ യഥാർത്ഥ ഫ്രണ്ട് ഉമ്മ…..”