സുന്നത്ത് 2 [ RaHuL ]

Posted by

അപ്പോളാണ് ഇടിമിന്നൽ ഏറ്റ പോലെ എനിക്ക് ആ കാര്യം ഓർമ വന്നത് നാളെ…. നാളെ എന്റെ കല്യാണം നടക്കുമ്പോൾ അവിടെ എല്ലാരും കാണില്ലേ…….
അവരൊക്കെ എല്ലാം കാണില്ലേ….
എന്റെ കണ്ണിൽ ഇരുട്ടു കയറി ഞാൻ തനിയെ ബെഡിലേക്കു മറിഞ്ഞു…

പെട്ടെന്നാണ് എൻറെ തലയിലൊരു ബുദ്ധിയുദിച്ചത് എൻറെ അടുത്ത കൂട്ടുകാരനാണ് അൽത്താഫ് ആളൊരു തരികിടയാണ് എന്നാലും ചില സമയങ്ങളിൽ അവൻ എനിക്ക് രക്ഷകൻ ആവാറുണ്ട്…
ഇത് ഇപ്പോഴും എൻറെ രക്ഷകൻ അവൻ പോകുന്നത് അൽത്താഫ് ആണെന്ന് എൻറെ മനസ്സ് വെറുതെ എന്നോട് പറഞ്ഞു..

ഞാൻ ഫോണെടുത്ത് അൽത്താഫ് എന്ന നമ്പർ ലക്ഷ്യമാക്കി വിളിച്ചു..

മറുതലയ്ക്കൽ ഫോൺ എടുത്തത് അവൻറെ ഉമ്മയായിരുന്നു..
“ഹലോ ആരാണ്..”
ഞാനാണ് ആൻറി സക്കീർ ആണ് അൽത്താഫ് ഇല്ലേ അവിടെ..??
ആ സക്കി മോനാണോ അൽത്താഫ് ഉണ്ട് ഞാൻ കൊടുക്കാം…
ആ സക്കീർ പറയട എന്തൊക്കെ ഉണ്ട് വിശേഷം….???

“വിശേഷം ഒക്കെ പറയടാ ഞാൻ നിന്നെ വിളിച്ചത് ഒരു അത്യാവശ്യ കാര്യത്തിനാണ് അത്യാവശ്യം എന്നുപറഞ്ഞാൽ വളരെ അത്യാവശ്യമാണ് നീയെന്നെ സഹായിച്ചേ മതിയാകൂ ഇല്ലെങ്കിൽ ഞാൻ ആകപ്പെട്ടു പോകും…”
അല്പം സെൻറ് മെൻറ് അടിച്ച് ഞാനവനെ വീഴ്ത്താൻ നോക്കി അവൻ ആളൊരു ലോലഹൃദയൻ ആണ് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു…

“എടാ സക്കീറെ എന്താ നീ വല്ല കുഴപ്പത്തിലും ചെന്നുചാടിയ..?”
“ഞാനായിട്ട് ചെന്നുചാടിയതല്ലടാ അതെന്റെ അടുത്തേക്ക് വന്നു ചാടിയത്…”
“ഓ നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ..”

“എടാ മുത്തെ അത് പിന്നെ അത്ര വലിയ സംഭവമൊന്നുമല്ലാ കാര്യം എന്താണെന്ന് വെച്ചാൽ നിൻറെ സുന്നത്ത് കല്യാണം കഴിഞ്ഞതല്ലെ..???”

ഉള്ളിലുള്ള ജാള്യത പുറത്തുകാണിക്കാതെ ഞാൻ അവനോടു ഉത്തരം പറഞ്ഞു…
“സുന്നത്തോ”
ഭയം കലർന്ന ശബ്ദത്തോടെ അൽത്താഫ് മറുപടി നൽകി…
“എടാ തെണ്ടീ നീയെന്തു വർത്തമാനമായി പറയുന്നു ഞാനെന്താ അതിൻറെ സിഡി അടിച്ച് നാട്ടുകാർക്ക് വിതരണം ചെയ്യാൻ പോവുകയാണോ….? അല്ല അതൊക്കെ പോട്ടെ നിനക്കെന്തിനാ എൻറെ സുന്നത്തിന്റെ വീഡിയോസ്..??

“എടാ ഞാൻ നിന്നോട് ഒന്നും മറച്ചുവെക്കുന്നില്ല…….

Leave a Reply

Your email address will not be published. Required fields are marked *