മാന്യത [Nakulan]

Posted by

“അത്…… ഒന്നുമില്ല എടാ എനിക്ക് നിന്റെ ഒരു ഹെല്പ് വേണമായിരുന്നു”
“ഞാന്‍  അങ്ങനെ ഫ്രീ  ആയി ഹെല്പ് ആര്‍ക്കും ചെയ്തു കൊടുക്കാറില്ല എന്നാലും നീ ആദ്യമായി ചോദിച്ചത് കൊണ്ട് നോക്കാം നീ പറ”
“ഓഹ് പിന്നെ ..എന്റെ കെയര്‍ ഓഫ്‌  വച്ച് നാലു കിളിപോലെ പെന്‍പിള്ളേരെ വളച്ചതും പോരാ എന്നിട്ടു അവന്റെ ഒരു ജാഡ”
“എന്റെ പൊന്നെ വളച്ചു എന്നൊക്കെ പറയുന്നത് ചുമ്മാതാ വല്ലപ്പോഴും ഫോൺ വിളിക്കും അല്ലാതെ ഒന്നുമില്ല”
“അല്ലാതെ പിന്നെ എന്തോ വേണം നീ നല്ല ഒരാളെ നോക്കി ലൈൻ അടിച്ചു കെട്ടാൻ നോക്ക്”
“നീ എന്റെ ജാതി എങ്ങാനും ആരുന്നേല്‍  നിന്നെ തന്നെ അങ്ങ് ലൈന്‍ അടിച്ചേക്കാമായിരുന്നു”
“പോടാ പോടാ ലൈന്‍  അടിക്കാന്‍  പറ്റിയ ഒരു ആള് നീ വല്ല അച്ചായത്തിയെ നോക്ക് മോനെ നാട്ടിലെ നല്ല നായന്മാര് പിള്ളേര്‍ എന്നെ കെട്ടിക്കോളും ..”
“പിള്ളാരോ അപ്പൊ നീ പാഞ്ചാലി ആകാനുള്ള പുറപ്പാടാണോ ഒന്ന് കൊണ്ട് ഒന്നും ആവില്ല അല്ലേ”
“ഡാ ഡാ വേണ്ടാ വേണ്ടാ നിന്റെ പഞ്ചാര ഒക്കെ അവളുമാരുടെ അടുത്ത് മതി കേട്ടോ”
“മതിയെങ്കിൽ മതി നീ കാര്യം പറ”
“ഡാ നിനക്ക് ഭിവാഡി  പോകാൻ അറിയാമോ”
“എന്താടീ ഞാൻ പോയിട്ടില്ല ഇവിടുന്നു 90 കിലോമീറ്റര് ഉണ്ടന്ന് തോന്നുന്നു”
“ഐ എസ് ബി റ്റി (ഡല്‍ഹിയില്‍ നിന്നും ഇന്റര്‍ സ്റ്റേറ്റ് ബസുകള്‍ പോകുന്ന സ്ഥലം)  യില്‍  നിന്നും ബസ് ഉണ്ട് ..എന്താടീ കാര്യം”
“ഡാ അമ്മ കുറച്ചു സാധനം ഒരാളുടെ കയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട് എന്റെ രണ്ടു സര്‍ട്ടിഫിക്കറ്റ്  പിന്നെ കുറെ അച്ചാറോ ഇറച്ചി ഉണക്കിയതോ ഒക്കെ .. ഞാൻ അത് പോയി വാങ്ങണം ..അവർ ഡൽഹി അടുത്താണെന്നാ അമ്മയോട് പറഞ്ഞത് ഇത് ഇപ്പൊ വലിയ കുരിശായല്ലോ അത്രയും ദൂരം പോയി വാങ്ങണമല്ലോ ..”
(ഡെല്ഹിയെക്കുറിച്ചു പരിചയമില്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി പറയാം ഭിവാഡി എന്നത് രാജസ്‌ഥാനിലെ ഒരു സ്ഥലമാണ് .. ഫരീദാബാദ് ഗുഡ്ഗാവ് ഭിവാഡി ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം ഡൽഹിയുടെ അടുത്ത പ്രദേശങ്ങളാണ് വേറെ സംസ്ഥാനം ആണെന്ന് മാത്രം.. അതുകൊണ്ടു തന്നെ ഈ സ്ഥലങ്ങളിൽ ഒക്കെ ജോലിചെയ്യുന്നവർ പെട്ടന്ന് ഡൽഹിയിലാണ് ജോലി എന്നങ്ങു പറഞ്ഞു കളയും അതാണ് ഇവിടെയും സംഭവിച്ചത് ..ഐ എസ് ബി ടി  എന്നത് ഡൽഹിയിലെ പ്രാധാന ബസ് സ്റ്റേഷൻ ആണ് അവിടെ നിന്നും സമീപ പ്രദേശങ്ങളിക്കെല്ലാം ബസ് സർവീസ് ഉണ്ട് ..)
ഇനി ഞാന്‍  എങ്ങാനും പോയി വാങ്ങാൻ ആണോ ഇവൾ ഉദ്ദേശിക്കുന്നത് പറ്റില്ലാന്ന് പറയാനും വയ്യാ ഞാൻ ആകെ അങ്കലാപ്പിലായി ഒരു ദിവസം പോക്കാണ്‌)
“ഡാ നീ എന്റെ കൂടെ ഒന്ന് വരാമോ ശനിയാഴ്ച എനിക്ക് ഓഫ് ആണ്”
“ഡീ ശനിയാഴ്ച  എനിക്ക് ഹാഫ് ഡേ ആണല്ലോ ഞായറാഴ്ച  ആയാലോ”
“ഡാ ഞായര്‍  എനിക്ക് ഈവനിംഗ് ഡ്യൂട്ടി ഉള്ളതാ രണ്ടു മണിക്ക് മുൻപ് എത്താൻ പറ്റുമോ”
“ഡീ ശനിയാഴ്ച  ലീവ് കിട്ടുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ”
“അയ്യോ അപ്പൊ നിനക്ക് സാലറി കട്ടാവില്ലേ”
“എം സാരമില്ല നീ ആദ്യമായി ഒരു കാര്യം ചോദിക്കുന്നതല്ലേ” (എനിക്ക് ഇന്നലെ എക്സ്ട്രാ ടൈം  ചെയ്തതിന്റെ പകരം  ലീവ് ഉണ്ടന്ന് വെറുതെ അവളോട് എന്തിനു പറയണം .. ഞാന്‍  ത്യാഗം സഹിക്കുവാനെന്നു തന്നെ അവള്‍  വിചാരിച്ചോട്ടെ)
“എന്നാലും …” (അവൾക്കു ഒരു വിഷമം ,അഭിനയമാണോ ദൈവത്തിനറിയാം)
“അത് സാരമില്ല ഞാൻ ചോദിച്ചിട്ട് നാളെ വിളിക്കാം”
“ഡാ പിന്നെ ഒരു കാര്യം” (അവൾ ഒന്ന് പരുങ്ങി )
“എന്താടി”
“നമ്മളൊന്നിച്ചാ പോകുന്നത് എന്ന് നീ നിന്റെ കിളികളോടൊന്നും പറയണ്ട കേട്ടോ”
“അതെന്താ”
“കുന്തം പറയേണ്ടന്നു പറഞ്ഞാല് പറയേണ്ട” (അവൾ ദേഷ്യം കാണിച്ചു )
“പിന്നെ നീ ആരെയാ പേടിപ്പിക്കുന്നെ കാര്യം പറഞ്ഞാല്‍  ഞാന്‍  പറയില്ല അല്ലങ്കിൽ ഞാൻ പറയും നമ്മള്‍  അയല്‍ക്കാരനെന്നു എല്ലാവര്ക്കും അറിയാം ഒന്നിച്ചു പോയി എന്നത് ആരും ഒരു തെറ്റായി കാണുകയില്ല അതുകൊണ്ട് പറയുന്നതിന് ഞാൻ എന്തിനു പേടിക്കണം”

Leave a Reply

Your email address will not be published. Required fields are marked *