പണ്ടു നിൻറെ തുട പൊളിച്ചിരുന്ന ആ പഴയ ചൂരൽ ഇവിടെയുണ്ട് ,എന്നെ കൊണ്ടതു പുറത്തെടുപ്പിക്കരുത് ,നീയെത്ര വലുതായാലും എത്ര വലിയ പ്രമാണിയായാലും എനിക്കു നീ ആ പഴയ സ്കൂൾ കുട്ടി തന്നേ ..ഓർമയിരിക്കട്ടെ..പിന്നേ നിനക്കു കിടക്കാൻ പുറത്തു ഔട്ട്ഹൗസിൽ സൗകര്യം ചെയ്തിട്ടുണ്ട് .രാത്രി ഒമ്പതു മണിക്കു ശേഷം വന്നാൽ മതി .നിനക്കുള്ള അതതാഴം ഞാൻ അവിടെ കൊടുന്നു വെച്ചിട്ടുണ്ടാകും ,രാവിലെ പ്രാതൽ 6 മണിയാകുമ്പോൾ ഞാൻ കൊണ്ടു വന്നു തരും അതു കഴിച്ചിട്ടു നിനക്കു പോവുകയും ചെയ്യാം ,പകൽ സമയത്തു നീയിവിടെ ഉണ്ടാവണ്ട “”” ഇത്രയും പറഞ്ഞു അവരെനിക്കു ഔട്ട് ഹൗസിന്റെ കീ എടുത്ത് തന്നു .പഴയ സ്കൂൾ കുട്ടിയുടെ അനുസരണയോടെ ഞാനാ കീ വേടിച്ചു പുറത്തിറങ്ങി .ഔട്ട് HOUSE പോയി തുറന്നു നോക്കി .കിടക്കയും ,ബെഡും,തലയിണയും വിരിയും എല്ലാം വ്യതിയായി സെറ്റ് ചെയ്തു വെച്ചിരിക്കുന്നു .തിരിച്ചിറങ്ങും മുന്നേ ഞാൻ വെറുതേ ഒന്നുകൂടി ആ വീടിന്റെ ഉള്ളിലേക്കു ഒന്നു പാളി നോക്കി ,എങ്ങാനും നളിനി ചേച്ചിയെ ഒരു നോക്കു കണ്ടിരുന്നെങ്കിൽ ,പക്ഷേ കണ്ണുകൾ ചെന്നു പതിച്ചതു വാതിൽ പടിയിൽ നിൽക്കുന്ന രമണി ചേച്ചി യിലാണ് .അവർ ഊം എന്താ ?? എന്ന ഭാവത്തിൽ എന്നെയൊന്നു തുറിച്ചു നോക്കി .ഞാൻ പെട്ടെന്നു ടീച്ചറോട് യാത്ര പറഞ്ഞു ,രാത്രി വരാമെന്നു പറഞ്ഞു എൻറെ ബുള്ളറ്റുമെടുത്തു തിരിച്ചു യാത്രയായി …..
മനസ്സിൽ പടുത്തുയർത്തിയ ആകാശ കോട്ടകളെല്ലാം തകർന്നു വീണു ,മനസ്സിൽ ഇപ്പോൾ സുരേഷേട്ടനെ കൊല്ലാനുള്ള കലിപ്പാണ് .തെണ്ടി മാമൻ വെറുതെ കൊതിപ്പിച്ചു ,പുറത്തെ ഔട്ട് ഹൗസിൽ താമസം .അകത്താണെങ്കിൽ രമണി ചേച്ചിയും ….ഒന്നും നടക്കില്ല …മോഹിച്ചതൊക്കെ വെറുതയായി പോയി …എന്തായാലും വാക്കു കൊടുത്തുപോയില്ലേ …അവിടെ പോയി കൂട്ടു കിടക്കുക തന്നേ ….
അങ്ങിനെ അന്നു മുതൽ അവിടെ താമസം ആരംഭിച്ചു ,കാര്യങ്ങളെല്ലാം രമണിച്ചേച്ചി നിശ്ചയിച്ച മുറ പോലെ തന്നേ നടന്നു പോയി .അതിനിടയിൽ വല്ലപ്പോഴൊക്കെ നളിനി ചേച്ചിയുടെ ദർശനം കിട്ടാനും ,ആ പുഞ്ചിരി കിട്ടാനും ,പിന്നെ ഒന്നു രണ്ടു കൊച്ചു വർത്തമാനം പറയാനുമെല്ലാം അവസരം വീണുകിട്ടിയിരുന്നു .ആയിടയ്ക്കു ഒരു ദിവസം ഞാൻ രാത്രി അവിടെ പോയില്ല .അന്നു പാർട്ടിയുടെ പഞ്ചായത്തു സമ്മേളനമായിരുന്നു .സമ്മേളന തിരക്കുകളുമായി ഞാൻ ഓടി നടക്കുന്നതിനിടയിലാണ് മൊബൈലിൽ ഒരു കാൾ വന്നതു ട്രൂ കോളർ ആപ്പിൽ കണ്ട പേരു എന്നെയൊന്നു സന്തോഷിപ്പിച്ചു “””നളിനി സുരേഷ്”””””” താടക രമണി ടീച്ചറുടെ ഫോണിൽ ബാലൻസ് ഉണ്ടാവില്ല അതുകൊണ്ടായിരിക്കും രമണി ചേച്ചിയുടെ ഫോണിൽ നിന്നെന്നെ വിളിപ്പിച്ചത് …..എത്രയോ ദിവസമായി ശ്രമിച്ചിട്ടും കിട്ടാതിരുന്ന നളിനി ചേച്ചിയുടെ മൊബൈൽ നമ്ബറിതാ എൻറെ കൈകളിലെത്തിയിരിക്കുന്നു .ഒരത്യപൂർവ്വ ആനന്ദ ലബ്ധിയോടെ ഞാൻ ഫോൺ ആൻസർ ചെയ്തു .അങ്ങേ തലക്കൽ രമണി ടീച്ചർ ആണ് :- “” നരേശാ നീ പെട്ടെന്നൊന്നിങ്ങോട്ടൊന്നു വരണം ,ഇവിടെ ഏതോ കള്ളന്മാർ വീടിന്റെ പരിസരത്തുണ്ട് “””” ശരി ടീച്ചറേ ഞാനിപ്പോൾ എത്താം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്‌തു ,ഞാൻ ബുള്ളറ്റ് പെട്ടെന്നു സ്റ്റാർട്ട് ചെയ്തു സുരേഷേട്ടന്റെ വീടു ലക്ഷ്യമാക്കി പാഞ്ഞു .എൻറെ ബുള്ളറ്റിന്റെ കിടു കിടു ശബ്ദം അകലെ നിന്നു തന്നേ കേൾക്കുന്ന കള്ളന്മാർ ജീവനും കൊണ്ടു ഓടുമെന്നു എനിക്കുറപ്പായിരുന്നു .അതു പോലെ തന്നേ സംഭവിച്ചു .അവിടെയെത്തി ,വീടിന്റെ പരിസരം മുഴുവൻ തപ്പിയിട്ടും കള്ളന്മാരുടെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല .ഈ കള്ളന്മാരെ സമ്മതിക്കണം ,എത്ര കൃത്യമായാണ് അവരെന്റെ ആബ്സൻസ് കാൽകുലേറ്റ ചെയ്‌തു മോഷ്ടിക്കാൻ എത്തിയതു ….