കാലങ്ങൾ ഒരു പാടു മുന്നോട്ടുപോയി ഞാൻ വളർന്നു ഒത്ത യുവാവായി ,മുന്നേ പറഞ്ഞതു പോലെ എന്തിലും ഏതിലും നാട്ടിലെ ഒരു നിർണ്ണായക സാന്നിദ്ധ്യമായി കഴിഞ്ഞിരുന്നു .സുരേഷേട്ടൻ നാട്ടിൽ വരുമ്പോഴെല്ലാം എന്നെയും ടീമിനെയും വേണ്ടരീതിയിൽ പരിഗണിക്കാനും സൽക്കരിക്കാനും മറന്നില്ല .രമണി ചേച്ചി വകയിൽ എൻറെ ചിറ്റയായി വരുമ്പോൾ സുരേഷേട്ടൻ മാമനായി വരും .പക്ഷേ ,അദ്ധേഹം ഒരിക്കലും ആ ഒരു ഫോര്മാലിറ്റിയിൽ എന്നോടു പെരുമാറിയിട്ടില്ല ,നല്ലൊരു ഫ്രണ്ടിനെ പോലെ മാത്രമേ സുരേഷേട്ടൻ എന്നോടു ഇടപെട്ടിരുന്നുള്ളൂ .
അങ്ങിനെയിരിക്കെയാണ് .സുരേഷേട്ടൻറെ വീട്ടിൽ രാത്രികളിൽ കള്ളന്മാരുടെ ശല്ല്യം തുടങ്ങുന്നതു .രണ്ടു് മൂന്നു തവണ മോഷണ ശ്രമങ്ങൾ നടന്നപ്പോൾ വീട്ടുകാർ പേടിച്ചു പോയി . സുരേഷേട്ടൻറെ വീടു ഒറ്റപെട്ട ഒരു വിജന പ്രദേശത്താണു സോഫിയയുടെ വീടു അടക്കം വേറെ രണ്ടു വീട്ടുകാർ മാത്രമേ ആ പരിസരത്തുള്ളൂ ..വീട്ടിൽ ആണെങ്കിൽ നളിനി ചേച്ചിയും ,രമണി ചേച്ചിയും പിള്ളേരും പിന്നേ രമണി ചേച്ചിയുടെ ഭർത്താവ് രാഘവ കമ്മളും മാത്രമേ ഉള്ളൂ .രാഘവ കമ്മളിന് ഏകദേശം 60 വയസ്സായി ,പോരാത്തതിനു അന്തി മയങ്ങിയാൽ നിത്യവും മദ്യപാനവും .കമ്മൾ, സുരേഷേട്ടൻ ഇട്ടുകൊടുത്ത ഒരു പൊടി മിൽ ഉന്തി തള്ളിക്കൊണ്ട് പോവുന്നു ,അതിൽ നിന്നുള്ള വരുമാനം കൊണ്ടു നിത്യവും ബാറിൽ കയറി മൂക്കറ്റം കുടിക്കും .രമണി ചേച്ചിയുടെ വിദ്യാഭ്യാസത്തിലും ,ഹെഡ്മിസ്ട്രസ്സ് ജോലിയോടും ,അവർക്കു സമൂഹത്തിൽ ഉള്ള സ്റ്റാറ്റസും ,പിന്നേ രമണി ചേച്ചിയുടെ ഡോമിനേറ്റ് സ്വഭാവവും എല്ലാം കൂടി രാഘവ കമ്മൾ ഇൻഫിരിയോയിറ്റി കോംപ്ലെക്സിന്റെ പിടിയിലായിരുന്നു .അതിനെ മറി കടക്കാനുള്ള ഒരുപായമായാണ് അദ്ധേഹം ഈ മദ്യപാനത്തെ കണ്ടിരുന്നത്.
അടുത്ത ബന്ധുക്കൾ എല്ലാം സുരേഷേട്ടന്റെ കുടുംബവുമായി അകൽച്ചയിലും ശത്രുതയിലുമാണ് കഴിഞ്ഞിരുന്നത് .സുരേഷേട്ടൻ ൾഫിൽ പോയി രണ്ടു പുത്തൻ ഉണ്ടാക്കിയപ്പോളുള്ള അവരുടെ കൊതിക്കെറുവാന് ഈ അകൽച്ചയ്ക്കും ശത്രുതയ്ക്കും കാരണം .അതെന്തികിലുമാകട്ടെ …പറഞ്ഞു വന്നത് എന്താണെന്നു വച്ചു കഴിഞ്ഞാൽ ,കള്ളന്മാരുടെ അതി ശല്ല്യം ഏറിവന്നപ്പോൾ സുരേഷേട്ടൻ എന്നെ മൊബൈലിൽ വിളിച്ചിട്ടു സുരേഷേട്ടൻ നാട്ടിൽ വരുന്നതു വരേ അവിടെ വീട്ടിൽ അവർക്കൊരു ധൈര്യത്തിനു അന്തിതുണ കിടക്കാമോ എന്നു ചോദിച്ചു .എൻറെ മനസ്സിൽ ഒരായിരം ലഡു പൊട്ടി !!!””അതിനെന്താ സുരേഷേട്ടാ ..നമ്മളൊക്കെ കുടുംബക്കാരല്ലേ ….സുരേഷേട്ടനു ഒരു സഹായം ചെയ്യുന്നതിൽ എനിക്കു സന്തോഷം മാത്രമേ ഉള്ളൂ “”
സുരേഷേട്ടൻ :- ” ആ നന്ദിയുണ്ടെടാ നരേഷാ ..ഞാൻ നാട്ടിൽ വന്നു നിന്നേ കാണേണ്ടതു പോലെ കണ്ടോളാം ,എന്തായാലും നീ ഇപ്പോൾ തന്നേ വീട്ടിലേക്കു ചെല്ലൂ ” കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഫോൺ ഓഫ് ചെയ്‌തു ,ബൈക്കു സ്റ്റാർട്ട് ചെയ്യൂ …
ഞാൻ ഓരോന്നു ആലോജിച്ചും ,സങ്കൽപ്പിച്ചും മനസ്സിൽ ആഗ്രഹങ്ങളുടെ ആകാശ കോട്ട കെട്ടാൻ തുടങ്ങി ..അതിയായ സന്തോഷത്തിൽ ആറാടിയ ഞാൻ ഞാൻ കൂൾ മൂൺ ബാർ പാർലറിൽ കയറി എയർ കണ്ടീഷൻ സൂട്ടിൽ കയറി മൂരി നിവർന്നു ഒന്നിരുന്നു .രണ്ടു ചില്ലഡ് ഹെയ്ൻക്കൻ ബിയറും ഒരു മുർഗി സൂപ്പും ഓർഡർ ചെയ്തു .സപ്ലയർ എല്ലാം എൻറെ മുന്നിൽ കൊണ്ടു വന്നുവെച്ചപ്പോൾ ,ഞാൻ പതിയെ ബിയർ സിപ്പ് ചെയ്തു നുണയാൻ തുടങ്ങി .ഒപ്പം മുർഗി സൂപ്പും .രണ്ടും കഴിച്ചു കഴിച്ചു ഒരു ചെറിയതരിപ്പോടെ ഞാൻ സുരേഷേട്ടന്റെ വീടു ലക്ഷ്യമാക്കി യാത്ര തുടർന്നു .