നിമിഷ നേരം കൊണ്ട് ഹനീഫ എന്റെ ഫോണിലേക്ക് വിളിച്ചു……….
ഹനീഫ : എനിക്ക് അങ്ങോട്ട്* വിശ്വസിക്കാൻ ആവുന്നില്ല.. സത്യം തന്നാണോ നീ ഈ പറയുന്നത്..
ഞാൻ : അതെ ഇക്ക… എനിക്കറിയണം അതാരാ എന്നു.. ഞാനെന്താ ചെയ്യുക…
ഹനീഫ : അറിയാൻ എളുപ്പം അല്ലെ… നീ ആ നമ്പറിൽ വിളിക്കു..
ഞാൻ : അങ്ങിനെ പറ്റില്ല ഇക്ക.. ഇതു നെറ്റ് കാൾ ആണ്..
ഹനീഫ : മ്മ്മ്.. അപ്പൊ ഇന്റർനാഷണൽ ആണ്…
ഞാൻ : എന്താ…
ഹനീഫ : രാജ്യത്തിനു പുറത്തു നിന്നാണ് എന്നു… പുറത്തു ജോലി ചെയ്യുന്ന ആരെങ്കിലും നിനക്കു അറിയാവുന്നതു,, ആലോചിച്ചു നോക്ക്…
ഹനീഫ : അമ്മയുടെ, കസ്റ്റമേഴ്സ് മിക്കവരും പുറത്തുള്ളവർ ആണ്. പ്രത്യേകിച്ച് പറയാൻ ആയി ആരെയും എനിക്ക് അറിയില്ല…
ഹനീഫ : ഒരു സിംപിൾ വഴി ഉണ്ട്.. അമ്മയുടെ ഫോണിൽ കാൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്യു.. ഞാൻ നിനക്ക് അയച്ചു തരാം സോഫ്റ്റ്*വെയർ.. നിന്റെ അമ്മക്ക് അത്ര വലിയ വിവരം ഒന്നും ഫോണിനെ കുറിച്ച് അറിവുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.. ഇതു സൗണ്ട് ലെസ്സ് റെക്കോഡർ ആണ്.. ബീപ് ബീപ് സൗണ്ട് ഒന്നും വരില്ല..
ഞാൻ : ഹാ.. ഇല്ല അമ്മക്ക് അതികം വിവരം ഇല്ല. ഞാനാ എന്തും ചെയ്തു കൊടുക്കആരള്ളത്.
ഹനീഫ : ടാ, ഞാൻ അയച്ചു ഇട്ടേക്കാം.. നീ ഡൌൺലോഡ് ചെയ്തു ഫയൽ ഫോർമാറ്റ്* ചേഞ്ച്* ചെയ്താൽ മതി.. ടാ കടയിൽ കസ്റ്റമേഴ്സ് ഉണ്ട്.. ഫ്രീ ആയ വഴിക്ക് ഞാൻ വരാം…
ഞാൻ : മ്മ്മ്..
കുറച്ചു നേരത്തിനു ശേഷം ഹനീഫ പറഞ്ഞ പോലെ എനിക്ക് അയച്ചു തന്നു…
കിടന്നിട്ടു ഉറക്കം വരുന്നില്ല.. മനസ്സിൽ മൊത്തം ഞാനിന്നലെ കേട്ട അമ്മയുടെ വാക്കുകൾ ആണ്…
അമ്മ വരാൻ സമയമുണ്ട്.. അമ്മയുടെ റൂമിൽ ഒന്നു തപ്പിയാലോ.. എന്തെങ്കിലും ക്ലൂ കിട്ടിയാൽ…. ഞാൻ അമ്മയുടെ റൂമിലേക്ക്* നടന്നു…..
റൂമിനുള്ളിൽ മടക്കി വെക്കാൻ ഉള്ള തുണികൾ അല്ലാതെ വേറൊന്നും പ്രത്യേകിച്ച് കണ്ടില്ല. ഇനിയുള്ളതു രണ്ടു അലമാരകൾ ആണ്. ഒന്ന് വളരെ പഴയ ഇരുമ്പ് അലമാര ആണ്. രണ്ടാമത്തെതു 1 വർഷം മുൻപ് വാങ്ങിയ അലമാരയും. ആദ്യം പഴയ അലമാര തുറന്നു. കുറെ തുണികൾ അല്ലാതെ വേറൊന്നും അതിൽ കണ്ടില്ല. ഉള്ളിലെ ലോക്കാറിൽ അമ്മയുടെ പഴയ ആൽബവും. കുമിഞ് കൂടി കിടക്കുന്ന ഡ്രെസ്സിന്റെ ഇടയിലൊക്കെ ഞാൻ പരതി. നിരാശ ആയിരുന്നു ഫലം.
രണ്ടാമത്തെ അലമാര തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക് ആയിരുന്നു. ഊഹിച്ച സ്ഥലം തെറ്റിയില്ല. ചാവി അമ്മയുടെ കിടക്കയുടെ താഴെ നിന്നും കിട്ടി. 2 കീകൾ ഉണ്ടായിരുന്നു അതിൽ. ഒന്നു മെയിൻ ഡോറിന്റെ, രണ്ടാമത്തെ ഉള്ളിലെ സേഫ് ലോക്കിന്റെ. എത്രയോ കാലങ്ങൾ ആയി കാണും ഞാനിതു തുറന്നു കണ്ടിട്ട്. വേണമെങ്കിൽ പറയാം വാങ്ങിയ അന്നാണ് ഞാനിതു തുറന്നു നോക്കി കണ്ടത് എന്നു. എനിക്ക് തുറക്കേണ്ടതായ ഒരു ആവശ്യം ഇതു വരെ ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇരു നില വീട്ടിൽ 3 മുറികൾ ആണ് ഉള്ളതു. താഴെ ഒന്നും മുകളിൽ രണ്ടു മുറിയും. മുകളിലെ രണ്ടു മുറികളിൽ ഒന്നു എന്റേതും ഒന്നു സുകന്യയുടെയും. ചുമരിനോട് ചേർന്നു തന്നെ ഞങ്ങൾക്ക് തുണികൾ വക്കാനും സാധങ്ങൾ വക്കാനും ഉള്ള ലോക്കർകൾ രണ്ടു റൂമിലും ഉണ്ടായിരുന്നു.