അഖിലിന്റെ പാത 1

Posted by

ചിലവും താങ്ങൾ ഉള്ള കഴിവ് വാപ്പയുടെ ചെറിയ പീടികക്ക് ഇല്ല.” റാസി അവന്റെ പ്രശ്നങ്ങൾ പറഞ്ഞു. “6 മാസം കഴിഞ്ഞ് എക്സാം എഴുതി ജയിച്ചാൽ റാസിയുടെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീരുമോ?” അഖിൽ റാസിയുടെ പ്രതീക്ഷ അറിയാൻ ചോദിച്ചു. “ജയിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമല്ല, അനിയത്തിക്ക് ഇപ്പോഴത്തേക്കാൾ നല്ല ഒരു വിവാഹം നടത്താനും ഉമ്മയെയും വാപ്പായയും നല്ല രീതിയിൽ നോക്കാനും എനിക്ക് കഴിയും.”
“റാസി ഇവിടെ പഠിക്കാൻ വന്നിട്ട് എത്ര നാൾ ആയി” അഖിൽ ചോദിച്ചു? “മൊത്തം 5.5 വർഷം ഫൈനൽ 3 തവണ എഴുതിയിട്ടും 1 ഗ്രൂപ്പ് മാത്രമേ എനിക്ക് പാസ്സ് അകാൻ കഴിഞ്ഞുള്ളു ഇനിയും ഒരു ഗ്രൂപ്പ് കൂടി ഉണ്ട്.” റാസി പറഞ്ഞു. “അന്നെടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടുണ്ടോ” അഖിൽ ചോദിച്ചു?. റാസി പെട്ടെന്ന് ഒരു നിമിഷം മൂകനായി. “തെറ്റാണെന്ന് തോന്നിയിട്ടില്ല പക്ഷെ…” റാസി പറഞ്ഞു നിർത്തി. റാസിക്ക് വേണ്ടി റാസി എടുത്ത തീരുമാനം ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷെ CA പൂർത്തിയാക്കാതെ മടങ്ങി പോയാൽ റാസിയുടെ ഉമ്മയും വപ്പയും എടുത്ത തീരുമാനമോ അത് തെറ്റായിരുന്നു എന്ന് വരില്ലേ? റാസിക്ക് വേണ്ടി ഉമ്മയും വപ്പയും എടുത്ത ഏറ്റവും പ്രദാനപ്പെട്ട തീരുമാനം അത് തെറ്റകണോ?”. റാസിക്ക് മറുപടി ഉണ്ടായില്ല എന്നാൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ താഴേക്ക് വീഴാൻ തുടങ്ങി. 2 മിനിറ്റത്തേക്ക് രണ്ട് പേരും സംസാരിച്ചില്ല. “റാസിക്ക് ഇനി എപ്പോഴാ ട്രെയിൻ?”. അഖിൽ ചോദിച്ചു. “എനിക്ക് 5 മണിക്കാണ് ട്രെയിൻ പക്ഷെ ഞാൻ പോകുന്നില്ല.” റാസിയുടെ ശബ്ദത്തിൽ പുതിയൊരു കനൽ ഉണ്ടായിരുന്നു. അവന്റെ സംശയങ്ങൾ എല്ലാം മാറി എന്ന് അവന്റെ കണ്ണുകളിലെ തീവ്രതയും പറയുന്നുണ്ടായിരുന്നു. പിന്നെ അഖിൽ ഒന്നും ചോദിച്ചില്ല ഏകദേശം 5 മിനിറ്റോളം അവർ അങ്ങനെ തന്നെ ഇരുന്നു. “അഖിൽ എങ്ങോട്ടാണ് പോകുന്നത്?” ആ നീണ്ട നിശ്ശബ്ദത അവസാനിപ്പിച്ച് കൊണ്ട് റാസി ചോദിച്ചു. “എന്റെ നാട് തൃശ്ശൂർ ആണ് അവിടെ നിന്നും ഒരു ജോലി അന്വേഷിച്ച് വന്നതാണ് വന്നിറങ്ങിയപ്പോൾ നേരം വെളുത്തില്ല, പിന്നെ നേരം വെളുത്തിട്ട് പോകാം എന്ന് കരുതി ഇരുന്നു.” അഖിൽ പറഞ്ഞു. “ഇവിടെ എവിടെയാണ് താമസം?”. “താമസിക്കാൻ ഒരു ഹോസ്റ്റൽ കണ്ടു പിടിക്കണം. എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ല.” റാസി അഖിലിനെ സഹായിക്കും എന്ന് അവന് ഉറപ്പായിരുന്നു. “ഹോസ്റ്റൽ ഞാൻ തരപ്പെടുത്താം പിന്നെ എന്ത് ആവശ്യം വന്നാലും എന്നെ വിളിച്ചോളൂ ഞാൻ എന്റെ നമ്പർ താരം.” റാസി പറഞ്ഞു. “വളരെ നന്ദി താങ്കളെ ഇവിടെ വെച്ച് കണ്ടത് എന്റെ മഹാഭാഗ്യമായി,

Leave a Reply

Your email address will not be published. Required fields are marked *