അഖിലിന്റെ പാത 1

Posted by

“വളരെ നന്ദിയുണ്ട് സഹോദരന്റെ പേര് എന്താണ്?” അഖിലിന്റെ സംസാരത്തിലെ വ്യത്യസ്ഥത ആ യുവാവിനെ പെട്ടെന്ന് അവനിലേക്ക് ആകൃഷ്ടനാക്കി. “റാസി, താങ്കളുടെയോ?” അവൻ പറഞ്ഞു. “ഞാൻ അഖിൽ റാസി എന്ത് ചെയ്യുന്നു?” അഖിൽ ചോദിച്ചു. പെട്ടെന്ന് റസിയുടെ മുഖത്ത് വ്യത്യസ്തമായ ഭാവങ്ങൾ മാറി മറിയുന്നത് അഖിൽ കണ്ടു ഒടുവിൽ അത് വിധിയെ സ്വീകരിച്ച് മുന്നോട്ട് പോകുന്നവന്റെ വികാരം അഖിൽ അവന്റെ മുഖത്ത് നിന്നും വലിച്ചെടുത്തു. അഖിൽ റാസിയുടെ കണ്ണിലേക്ക് നോക്കി അതിൽ ഇപ്പോഴും ചെറിയ സംശയത്തിന്റെ നിഴൽ അവന് കാണാമായിരുന്നു. മനുഷ്യരുടെ സ്വഭാവും അവരുടെ വികാരങ്ങളും ഒരാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അഖിലിന്റെ 6 വർഷത്തെ പഠനം അവനെ പ്രാപ്തനാക്കിയിരുന്നു. “ഞാൻ C.A പഠിക്കുകയായിരുന്നു ഫൈനൽ വിജയിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ എന്റെ നാട്ടിലെ ഒരുസുഹൃത്ത് ഗൾഫിൽ ഒരു അകൗണ്ടന്റ് ജോലി തരപ്പെടുത്തിയിട്ടുണ്ട് അത്യാവശ്യം നല്ല സാലറി കിട്ടും.” റാസി പറഞ്ഞു നിർത്തി. റാസിയുടെ ആഗ്രഹങ്ങൾക്ക് എതിരിൽ അവന്റെ സാഹചര്യങ്ങൾ നയിക്കുന്നത് റാസിയുടെ കണ്ണിൽ നിന്നും അഖിലിന് മനസ്സിലായി. റാസിയുടെ പ്രശ്നം തീർക്കാൻ അവനെ സഹായിക്കാൻ അഖിൽ തീരുമാനിച്ചു.
“CA വിജയിക്കാൻ വളരെ ബുദ്ധിമുട്ടും എന്നാൽ വിജയിച്ചാൽ നല്ല ശമ്പളം ഉള്ള ജോലി ലഭിക്കും എന്ന് പത്രങ്ങളിൽ വായിച്ചിട്ടുണ്ട്” റസിയെ വീണ്ടും അവന്റെ സംസാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും അതിലൂടെ അവന്റെ പ്രശ്നങ്ങൾ കണ്ടെത്താനും വേണ്ടി അഖിൽ പറഞ്ഞു.
“അതെ CA വളരെ ബുദ്ധിമുട്ടാണ് അതിന്റെ ഏറ്റവും അവസാന കടമ്പ വരെ എത്താൻ എനിക്ക് കഴിഞ്ഞു എന്നാൽ അത് പൂർത്തിയാക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല.”
റാസിയുടെ ശബ്ദത്തിൽ നിരാശ അഖിലിന് പെട്ടെന്ന് തന്നെ മനസ്സിലായി. “തുടങ്ങിയതല്ലേ അത് പൂർത്തീകരിക്കാൻ യാതൊരു മാർഗ്ഗവും ഇല്ലേ?”അഖിൽ ചോദിച്ചു. റാസി ആ ചോദ്യത്തിന്റെ ഉത്തരം അഖിൽ പ്രദീക്ഷിച്ചതിനും മുമ്പ് നൽകി. “ഇപ്പോഴത്തെ അവസ്ഥയിൽ 6 മാസം കൂടി പിടിച്ച് നിന്ന് എക്സാം എഴുതാൻ എനിക്ക് കഴിയില്ല, മാത്രമല്ല ഇനി എഴുതിയാലും പാസ്സ് ആകും എന്ന് യാതൊരു ഉറപ്പുമില്ല” റാസി പറഞ്ഞു. “അയാം സോറി താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ ഒന്നു കൂടി ചോദിക്കട്ടെ? എന്താണ് ഇപ്പോഴത്തെ പ്രശ്‌നം?” അഖിൽ അവന്റെ നോട്ടം റാസിയിൽ നിന്നും മാറ്റി വാച്ചിലേക്ക് നോക്കി പറഞ്ഞു, അപ്പോൾ സമയം 4:45. “ഇപ്പോഴത്തെ പ്രശ്നം അല്ല ഞാൻ പഠിക്കാൻ വരുമ്പോൾ തന്നെ ഉള്ള പ്രശ്നമാണ് വീട്ടിൽ ഉമ്മയും,വപ്പയും പിന്നെ അനുചത്തിയുമാണുള്ളത്. അവൾക്ക് വിവാഹ പ്രായം ആയി വീട്ട് ചിലവും എന്റെ പടിപ്പിനുള്ള

Leave a Reply

Your email address will not be published. Required fields are marked *