അഖിലിന്റെ പാത 1

Posted by

എന്നാൽ 6 വർഷങ്ങൾക്കിപ്പുറം തന്റെ അനുജൻ എന്ജിനീറിങ് കഴിഞ്ഞ് ജോലി നോക്കുമ്പോഴും ജേഷ്ട്ടൻ വിവാഹ ആലോചനകൾ നോക്കുമ്പഴും ലൈബ്രറികളും പൊതു ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലും കറങ്ങി നടന്ന് വ്യത്യസ്ത മനുഷ്യ സ്വഭാവങ്ങൾ പഠിച്ച് കൊണ്ടിരുന്ന അഖിൽ അച്ഛനും അമ്മയ്ക്കും തീരാത്ത വേദനയായി. ഒരിക്കൽ അമ്മ അവനോട് അത് പറയുകയും ചെയ്തു. താൻ നേടിയ അറിവുകൾ ഉപയോഗിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് അഖിലിനും തോന്നി തുടങ്ങിയിരുന്നു. അതികം താമസിയാതെ 6 വർഷം കൊണ്ട് ചെറിയ ചെറിയ ജോലി കൊണ്ട് ഉണ്ടാക്കിയ പണവുമായി അവന്റെ ലഷ്യങ്ങൾ തേടി നഗരത്തിലേക്ക് യാത്രയായി. വീട്ടുകാരെ ബോധിപ്പിക്കാൻ കിട്ടാത്ത ജോലിയുടെ കഥയും അവനു കിട്ടി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ അവന്റെ കയ്യിൽ ₹15000 രൂപയും മാറി ഉടുക്കാൻ രണ്ട് ജോഡി വസ്ത്രവും മാത്രം ആയിരുന്നു സമ്പാത്യമായി ഉണ്ടായിരുന്നത് പിന്നെ താൻ 6 വർഷം കൊണ്ട് നേടി എടുത്ത മനുഷ്യനെ മനസ്സിലാക്കാനും അവനെ സ്വാധീനിക്കാനും ഉള്ള കഴിവും.
സമയം 4:30 ഇനിയും മണിക്കൂറുകൾ കാത്തിരിക്കണം നേരം വെളുക്കാൻ അതിന് മുമ്പ് ഏതെങ്കിലും ഹോസ്റ്റലിൽ റൂം എടുക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് ഏതെങ്കിലും ഹോസ്റ്റലിൽ റൂം എടുത്ത തന്റെ ദൗത്യം ആരംഭിക്കാൻ ആണ് അഖിലിന്റെ തീരുമാനം. നേരം വെളുക്കുന്നത് വരെ സ്റ്റേഷനിൽ തന്നെ ചിലവഴിക്കാൻ അവൻ തീരുമാനിച്ചു. അവൻ അവിടെ കണ്ട ഒരു പ്ലാറ്റ്‌ഫോം സീറ്റിൽ ഇരുന്നു തമാസ്സിയാതെ അഖിലിന്റെ അതേ പ്രായം തോന്നിക്കുന്നതും എന്നാൽ അവനെക്കാൾ അല്പം ഉയരം കുറവുമുള്ള ഒരു യുവാവും അവന്റെ അടുത്തായി വന്നിരുന്നു. അഖിലിന് നന്നായി ദാഹം അനുഭവപെട്ടു അടുത്ത ഷോപ് വരെ പോയി വെള്ളം വാങ്ങിക്കാൻ ഉള്ള മടി കാരണം അടുത്തിരുന്ന യുവാവിനെ അവൻ നോക്കി. അതെ വെള്ളം! അഖിന്റെ അടുത്തിരുന്ന യുവവിന്റെ കയ്യിൽ കുറച്ച് മാത്രം കാലിയായ വാട്ടർ ബോട്ടിൽ അവൻ കണ്ടു.
“സഹോദര താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ താങ്കളുടെ കുപ്പിവെള്ളത്തിൽ നിന്നും അല്പം വെള്ളം എന്റെ ദാഹം തീർക്കാൻ തരുമോ?” അഖിൽ ചോദിച്ചു.
ഇത് കേൾക്കണ്ട താമസം കയ്യിലിരുന്ന കുപ്പി ആ യുവാവ് അഖിലിന് നേരെ നീട്ടി. അഖിൽ വെള്ളം വാങ്ങി കുടിച്ചു. ശേഷം കുപ്പി തിരിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *