“ശരി ആ കാണുന്ന ബെഡ് റൂമിൽ ആണ് കമ്പ്യൂട്ടർ വെച്ചിരിക്കുന്നത്. അമൽ അവിടെ പോയി ഇരുന്നു പ്രോഗ്രാം എഴുതാൻ തുടങ്ങി കൊള്ളൂ.”
“ശരി ടീച്ചർ.”
“നമ്മുടെ ലാബിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയി കുറച്ചു വ്യത്യാസം ഉണ്ട് ഇവിടെ ഉള്ള സോഫ്റ്റ്‌വെയറിനു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ഞാൻ പോയി അടുക്കള ഒന്ന് ഒതുക്കി വയ്ക്കട്ടെ.”
“ശരി ടീച്ചർ.”
“അമൽ കുറച്ച് നേരം ആയാലോ. ഒരു പ്രോഗ്രാം എങ്കിലും കഴിഞ്ഞോ?”
“ഒരെണ്ണം കഴിഞ്ഞു ടീച്ചറെ. പക്ഷേ എന്താണ് എന്ന് അറിയില്ല എക്സിക്യൂട്ട് ആകുന്നില്ല.”
“എവിടെ ഞാൻ ഒന്ന് നോക്കട്ടെ.”
“ദാ ഇതാണ് പ്രോഗ്രാം.”
“ഡീബഗ് ചെയ്തു നോക്കിയോ?”
“ഇല്ല.”
“എന്താ ഡീബഗ് ചെയാഞ്ഞത്.”
“ഞാൻ ഡീബഗ് ചെയ്യാൻ പോവുക ആയിരുന്നു.”
“അമൽ ചുമ്മാ കള്ളം പറയരുത്.”
“അല്ല ടീച്ചർ. ശരിക്കും.”
“ശരി എന്നാല് ഡീബഗ് ചെയ്തു കാണിക്ക്.”
“ശരി.”
“എന്തെ ഡീബഗ് ചെയ്യുന്നില്ലേ? സത്യം പറ നിനക്ക് അറിയുമോ ഡീബഗ് ചെയ്യാൻ.”
“ഇല്ല.”
“പിന്നെ എന്തിനാ അറിയാം എന്ന് പറഞ്ഞത്.”
“പേടിച്ചിട്ടാണ് ടീച്ചർ.”
“എന്തിനാ പേടിക്കുന്നത്?”
“അറിയില്ല എന്ന് പറഞ്ഞാല് ടീച്ചർ റിക്കാർഡ് അറ്റെസ്റ്റ് ചെയ്തു തന്നിലെങ്കിലോ?”
“ഇതൊന്നും അമലിന് അറിയില്ല എന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ വെച്ച് ഇതെല്ലാം ചെയ്യിക്കുന്നത്.”
“ശരി ടീച്ചറെ.”
“ആദ്യം പ്രോഗ്രാം മെനുവിൽ പോയി ഡീബഗ് മോഡിൽ പോകു, എന്നിട്ട് ലൈൻ ബൈ ലൈൻ ആയി കോഡ് എക്സിക്യൂട്ട് ചെയ്തു നോക്ക്.”
“മനസിലായില്ല ടീച്ചറെ. ഒന്ന് കാണിച്ചു തരുമോ?”
“ശരി ഞാൻ ചെയുന്നത് സൂക്ഷിച്ചു നോക്കി പഠിക്ക്.”
“ശരി ടീച്ചർ.”
“ദാ ഇവിടെ പോയി ഇതിൽ അമർത്തിയാൽ ഡീബഗ് മോഡിൽ ലൈൻ ബൈ ലൈൻ ആയി കോഡ് എക്സിക്യൂട്ട് ആകും.”
“ഓകെ ഇപ്പൊൾ മനസ്സിലായി ടീച്ചർ.”
“ദാ ഇൗ ലൈൻ നോക്കിയേ. ഇവിടെ ഒരു സിന്റാക്സ് എറർ ഉണ്ട്. അത് കൊണ്ടാണ് കോഡ് എക്സിക്യൂട്ട് ആകാത്തത്.”