സഫീന: ഹലോ സർ, എവിടെ എത്തി? ഇവിടെ എല്ലാരും റെഡി ആണ്,
ഞാൻ: വിത്ത് ഇൻ 10 മിനുട്സ്,ഞാൻ എത്തും, നീ പേപ്പേഴ്സ് ഓക്കേ എടുത്തു വെക്കു, ഞാൻ വന്നാൽ ഉടനെ മീറ്റിംഗ് തുടങ്ങാം, ഓക്കേ,
സഫീന: ഓക്കേ സർ, ഞാൻ എടുത്തു വെക്കാം,
ഞാൻ: താങ്ക്സ് സഫീന,
എല്ലാവരെയും പോലെ ഞാനും അറിയാതെ പ്രാകിപ്പോയി ഈ സുന്ദരമായ ദൈവത്തിന്റെ അനുഗ്രഹത്തെ, നശിച്ച മഴ, കുറച്ചു കഴിഞ്ഞു പെയ്തു തുടങ്ങിയാൽ പോരെ, ആളുകളെ ബുദ്ധിമുട്ടിക്കാൻ ആയിട്ടു ഇപ്പോ തന്നെ പെയ്യണം,കോപ്പു,
അങ്ങനെ ദൂരങ്ങൾ ആമയുടെ വേഗത്തിൽ കിഴടക്കി,ഒരു വിധം തിക്കും തിരക്കും കഴിഞ്ഞു കാർ ഹോസ്പിറ്റൽ ഗേറ്റ് കടന്നു അകത്തേക്കു കയറി ,കാർ പാർക്ക് ചെയ്തു ഞാൻ ഇറങ്ങി, മുകളിൽ മത്തങ്ങാ അക്ഷരത്തിൽ എഴുതി വെച്ച പേര് ഒന്ന് ചുമ്മാ വായിച്ചു,
സ്മൈൽ ഹോസ്പിറ്റിൽ ചാവക്കാട്
മത്തങ്ങാ അക്ഷരത്തിൽ എഴുതി വെച്ച പേരിൽ മാത്രം ഉള്ളു സ്മൈൽ, മനസ്സിൽ ചിരിച്ചു കൊണ്ട് ഞാൻ ഓർത്തു പോയി, സെക്യൂരിറ്റി ഗോവിന്ദൻ ചേട്ടനോട് ഒരു ഗുഡ്മോർണിംഗും ചിരിയും സംഭാവന ചെയ്തു വേഗത്തിൽ ഞാൻ മീറ്റിംഗ് റൂം ലക്ഷ്യം വെച്ച്നടന്നു,
സമയം 8 .50, ഞാൻ 20 മിനുട്സ് ലേറ്റ് ആണല്ലോ കോപ്പു, ഒടുക്കത്തെ ഒരു മഴ, ആളെ കഷ്ട്ടപ്പെടുത്താൻ ആയിട്ടു, കുറ്റം മുഴുവൻ മഴക്കു കൊടുത്തു മാന്യൻ അയി ഞാൻ, കാണുന്നവരോട് ഗുഡ് മോർണിംഗ് പറഞ്ഞു വേഗത്തിൽ മുമ്പോട്ടു നടന്നു….
ഹോ സോറി , ഞാൻ ആരാണ് എന്ന് പറഞ്ഞില്ല അല്ലെ,തിരക്ക് പിടിച്ച ഓട്ടം ആയിരുന്നില്ലേ,
ഞാൻ റാഷിദ് ബാബു, റാഷി എന്ന് എല്ലാരും വിളിക്കും , വയസ്സ് 28 , ഇവിടെ ജോലി തുടങ്ങി രണ്ടു വർഷം തികയാൻ പോകുന്നു, കാണാൻ ഒരു വിധം തെറ്റ് ഇല്ല എന്ന് തന്നെ പറയാം, ഇരു നിറം, 5 .10 ഇഞ്ച് ഉയരം, ഒത്ത തടി, വലിയ മസിൽമെൻ ഒന്നും അല്ലെങ്കിലും കൊഴുപ്പു ഇല്ലാത്ത ഒട്ടിയ ഒതുങ്ങിയ ശരീരം,ഞാൻ ഇവിടെ സർജറി ഡിപ്പാർട്മെന്റിലെ മാനേജർ ആണ് ,
എനിക്ക് കീഴിൽ 8 നേഴ്സിംഗ് സ്റ്റാഫ് , 4 അറ്റൻഡർമാരുംഉണ്ട്, വളരെ വലിയ ഹോസ്പിറ്റൽ ഒന്നും അല്ല, എന്നാലും ഗൈനകോളജി ഡിപ്പാർട്ട്മെന്റ് ഞങ്ങളെ കഴിഞ്ഞേ ഇവിടെ വേറെ ഒരു ഹോസ്പിറ്റൽ ഉള്ളു, പ്രസവ ഹോസ്പിറ്റൽ എന്ന് നാട്ടുകാരുടെ ഇടയിൽ ഒരു വട്ട പേരും കൂടി ഉണ്ട് ഞങ്ങളുടെ ഹോസ്പിറ്റലിനു…
ഓപ്പറേഷൻ റൂമിലേക്കു വേണ്ട സ്വകാര്യങ്ങൾ അത് എന്ത് തന്നെ ആയാലും ചെയ്തു കൊടുക്കലും, ഓപ്പറേഷനു ഉള്ള ആളുകളെ ഡ്രസ്സ് ചെയ്ക്കലും, ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ പോസ്റ്റ് ഓപെറേറ്റിവെ റൂമിലേക്കു ഷിഫ്റ്റ് ചെയ്തു ആദ്യ 12 മണിക്കൂർ പ്രതേക ഒബ്സർവേഷൻ നൽകൽ, സർജറിക്കു രക്തം ആവശ്യമുള്ളവർക്ക് അത് സംഘടിപ്പിച്ചു കൊടുക്കലും രക്ത ദാനം ചെയ്യാൻ വരുന്നവരെ ടെസ്റ്റ് ചെയ്ത് ഓകെ ആണെങ്കിൽ രക്തം എടുത്തു രോഗിക്ക് നൽകലും ഒക്കെ ആയിരുന്നു ഞങ്ങളുടെ ഡിപ്പാർട്മെന്റ്ലെ മെയിൻ ജോലികൾ…