നീയെങ്കിലും ആ കയ്യിന്ന് രക്ഷപ്പെട്ടല്ലോ..
ഞങ്ങൾ ഓൾക്കിട്ട് ഒരു മുട്ടൻ പണി പണിയാൻ ഉദ്ദേശിച്ചിട്ടുണ്ട്.. ഷുക്കൂറിനും ഇപ്പൊ ദാ നിനക്കും പിന്നെ ഇന്നാട്ടിലെ ആണ് പിള്ളേർക്കും വേണ്ടി..നീ കണ്ടോ..’
ഷെമീരിക്കയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു.. ഊർജവും.. താൻ ഇത്രകാലവും മനസ്സിൽ ഊതിപ്പരുപ്പിച്ച പകയുടെ കനലുകൾ ജ്വലിക്കുന്നത് അവൻ കണ്ടു.. കൂടെ അവന്റെ കണ്ണുകളിൽ ആ തീക്ഷ്ണ വികാരം ജ്വലിക്കുന്നത് അയാളും അറിഞ്ഞു..
****************
കാദർ പുത്തൻ സ്‌കൂളിന്റെ യൂണിഫോമിൽ അണിഞ്ഞു ബസ്സിൽ നിന്നും ഇറങ്ങി.. പുതിയ സുഹൃത്തുക്കൾ, പുതിയ ഇടങ്ങൾ.. എല്ലാം ഇണങ്ങുന്നുണ്ട്.. ഒന്നൊഴിച്ചതാൽ..
..അശ്വതികുട്ടി..
അവൾക്ക് പകരം വെയ്ക്കാൻ മറ്റൊരാളില്ല..
അവൻ ബസ്സിറങ്ങി വയലിറമ്പത്തോട്ട് ഇറങ്ങി..
എത്രയും പെട്ടന്ന് അതിരിലെത്തണം.. അവിടെ അവൾ തന്നെയും കാത്തിരിപ്പുണ്ടാവും.. കാത്തിരുന്നു മുഷിഞ്ഞു അവൾ പോയിക്കാണുമോ..?
അവൻ വേഗം നടന്നു.. വയലിന് അതിരിലേക്ക് അവൻ കിതച്ചു കൊണ്ടാണ് ഓടി ചെന്നത്.. അതിരിലെ ആൽതറയിൽ അവളുണ്ടായിരുന്നു.. അവളുടെ നെറ്റിയിലെ ചന്ദനം പോലെ, അവളുടെ ചിരി കാണുമ്പോളും അതേ കുളിർമ്മ..
അവൾ അവനെ നോക്കി ചിരിച്ചു..
കൂടെ അവനും..
വയൽക്കരെ നിന്നും നാലുമണി സൂര്യൻ പടിഞ്ഞാറെ അതിരുകളികേക്ക് അന്നേരം പ്രയാണം ആരംഭിക്കിച്ചിരുന്നു..കമ്പി കുട്ടന്‍.നെറ്റ്
അവൾ അവനോടു ചേർന്നു നടന്നു..
അവളുടെ ചിരിയിലേക്ക് മാത്രം അവൻ ശ്രദ്ധയൂന്നി..
ബാക്കി എല്ലാം വെറും മായാജാലമാണെന്നു വിശ്വസിക്കാൻ തോന്നി..
‘എന്നെ നിനക്ക് ഇഷ്ടമല്ലേ.. ഒരുപാട്..??’
അവൾ ചോദിച്ചു…
അവന്റെ കണ്ണുകളിൽ അന്നേരം പ്രണയം ആയിരുന്നില്ല.. കുറ്റബോധമായിരുന്നു..
‘എന്നാലും ഞാൻ നിന്നെ.. എനിക്ക് അതോർത്താൽ ഭ്രാന്ത് പിടിക്കും അശ്വതിക്കുട്ടി.. ഒരു ഭ്രാന്തൻ ആശാന്റെ വാക്കും വിശ്വസിച്ചു ദേഷ്യത്തിന്റെ പുറത്ത് നിന്നെ അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടത്… ഓർക്കാൻ ഇഷ്ടമില്ലാത്ത എന്റെ വലിയൊരു അബദ്ധം..’