പൊടുന്നനെ ട്രാഫിക്ക് ലൈറ്റുകൾ പച്ചയായി മാറി.. അയാൾ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി..പൊടുന്നനെ പിറകിലൊരു ശബ്ദം ഉയരുന്നത് അയാൾ അറിഞ്ഞു..
അത് ഒരു അരണ്ട അപേക്ഷയായിരുന്നു..
“വെള്ളം.. വെള്ളം..”
പൊടുന്നനെ അയാളുടെ ചിന്തകളിൽ ഒരു മിന്നൽ പിണർ ഉണർന്നു.. പിറകിലുള്ള കുട്ടികൾ മരിച്ചിട്ടില്ല.. അയാൾ വണ്ടി ഒരു വഴി അരികിൽ സൈഡ് ആക്കി.. എന്നിട്ടു ആംബുലന്സിനുള്ളിലെ ലൈറ്റ് തെളിയിച്ചു പുറത്തിറങ്ങി പിള്ളേരെ വലിച്ചിട്ട സ്ട്രച്ചറുകളിലേക്ക് സൂക്ഷിച്ചു നോക്കി.. അവരുടെ മൂക്കുകളിലേക്ക് വിരൽ ചേർത്തു വച്ചു.. ഒരാൾ ശ്വസിക്കുന്നുണ്ട്.. മറ്റെയാൾ മരിച്ചിരുന്നു.. അയാൾ ജീവൻ തുടിക്കുന്ന ആ കുട്ടിയുടെ വായിലേക്ക് വണ്ടിയിൽ കരുതിയിരുന്ന വെള്ളം കൊടുത്തു..
പിന്നെ പിറകുവശം പൂട്ടി വണ്ടി അതിവേഗം ഹോസ്പിറ്റലിലേക്ക് എടുത്തു..
മരിച്ച ബോഡി അവിടെ ഏൽപ്പിച്ച ജീവൻ തുടിക്കുന്ന ഒരു ശരീരവുമായി തന്റെ വീട്ടിലേക്ക് മടങ്ങി.. എന്നിട്ടു ഭാര്യയെ വിളിച്ചു ആ ആണ്കുട്ടിയെ പിടിച്ചു പൊക്കി അകത്തെത്തിച്ചു….
അവനവർ എല്ലാ ശുശ്രൂഷയും കൊടുത്തു.. അവന്റെ ദേഹത്തെ എല്ലാ മുറിവുകളും വച്ച കെട്ടി.. മുരുകന് പരിചയമുള്ള ഒരു ഡോക്ടർ വീട്ടിൽ വന്നു എല്ലാ ചികിൽസയും ചെയ്തു.. അങ്ങനെ അവൻ സുഖപ്പെട്ടു.. അങ്ങനെ കൊടിയ പീഡനത്തിന്റെ മൂന്നാം ദിവസം അവൻ ജീവിതത്തിലേക്ക് കണ്ണു തുറന്നു.. അരക്കെട്ടിൽ ഇപ്പോഴും വേദനയുണ്ട്..
അവൻ എഴുന്നേറ്റ് പുലരിയുടെ വെട്ടം കുളിച്ച് കിടക്കുന്ന ആ ഗ്രാമത്തോട് ഇത്തിരി വെള്ളത്തിനായി കേണു..
അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു.. പുതിയ ജീവിതത്തിലേക്കുള്ള കാദറിന്റെ ഉയിർത്തെഴുന്നേൽപ്പ്…
അവനെ കാണാൻ ആദ്യം വന്നത് മുരുകന്റെ ഭാര്യ വനജയായിരുന്നു.. അവരുടെ മുഖത്ത് വാത്സല്യവും ആശ്വാസവും നിറഞ്ഞു തുളുമ്പിയിരുന്നു..
അവർ കൊണ്ടു വന്ന ഒരു മൊന്ത ചൂടുവെള്ളം അവൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു..
വനജ ആളായച്ചു മുരുകനെ വരുത്തി.. അയാൾ അവനോടു ഉണ്ടായതെല്ലാം പറഞ്ഞു..
മനുഷ്യത്വം എന്നത് ഇനിയും വറ്റിയിട്ടില്ല എന്നു അന്നാദ്യമായി അവൻ തിരിച്ചറിഞ്ഞു.. പിന്നീട് ഓരോ രാവും പകലും മുരുകനും ഭാര്യയായും അവനു കൂട്ടിരുന്നു.. അവനു സ്നേഹവും പരിചരണവും കൊടുത്തു..