പോകുന്ന വഴിക്ക് സന കാണാതെ ഞാൻ ഒരു ടാറ്റയും കാണിച്ചു അവൻ എനിക്ക് തിരിച്ചും.
അങ്ങനെ ഞാനും സനയും കാറിൽ കുറച്ചു ദൂരം പിന്നിട്ടു.
അതു വരെയും ഞാൻ അവളോട് മിണ്ടിയില്ല അതു മാത്രം അല്ല മുഖത്തു ഗൗരവം മാറ്റിയും ഇല്ല.
അവൾ എന്താണ് നടന്നത് എന്നു അറിയാതെ ആകെ വിഷമിച്ചു ഇരിക്കുന്നു കാറിൽ.
കുറച്ചു കഴിഞ്ഞപ്പോൾ.
“ചേട്ടന് ഇഷ്ടം ആയില്ലല്ലേ ആദിയെ? “
അവൾ ചോദിച്ചു,
ഞാൻ ഒന്നും മിണ്ടിയില്ല.
“ചേട്ടാ എന്തെങ്കിലും ഒന്ന് തുറന്നു പറ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ “
ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ സന ചോദിച്ചു.
“അതെ നീ ഇപ്പോൾ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും തലയിടേണ്ട, പ്രേമം ആണു പോലും, ആദ്യം പഠിച്ചു നല്ല മാർക്കോടെ ജയിക്കാൻ നോക്ക് “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“ഉം , ചേട്ടൻ ഇഷ്ടം ആയില്ലല്ലേ.സോറി ചേട്ടാ ഇനി ഇങ്ങനെ ഉണ്ടാവില്ല “
“ഉം , “
പിന്നിട് അവൾ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു.
അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്നു .
അതു കണ്ടപ്പോൾ എനിക്കും വിഷമം ആയി , ഇനിയും അവളെ പൊട്ടി ആകേണ്ട .
“പോന്നുസേ “
ഞാൻ വിളിച്ചു .
“ഉം “
അവൾ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
“അയ്യെ അപ്പോഴേക്കും കരഞ്ഞോ എന്റെ പൊന്നൂസ് “
അവളുടെ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.
അതിനു അവൾ ഒന്നും മിണ്ടിയില്ല.
ഞാൻ വേഗം കാർ റോഡ് സൈഡിൽ ഒതുക്കി .
“ഇന്നാ ഇതുകൊണ്ട് തുടച്ചെ “
ഞാൻ അവളുടെ കൈകളിലെക്ക് ടവൽ എടുത്തു കൊടുത്തു.
“അതെ ഇങ്ങനെ കരഞ്ഞാൽ ശെരി ആകില്ല ട്ടോ, പഠിപ്പ് ഒക്കെ കഴിഞ്ഞാൽ ആദിയുടെ കൈയും പിടിച്ചു ആദിയുടെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാ അപ്പോ ഇതുപോലെ കരഞ്ഞാൽ അവരൊക്കെ നിന്നെ കളിയാക്കി കൊല്ലും. “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈ ചേട്ടൻ പേടിപ്പിച്ചു കളഞ്ഞു “
അവൾ അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ തോളിൽ രണ്ടുമൂന് ഇടി തന്നു.
“ആ “