“പക്ഷെ വൈകീട്ട് അന്തിയോളം ആ കൊച്ചുങ്ങൾ ഇവിടെ ഒറ്റക്ക് നിൽക്കില്ലങ്കിലോ”…
“അവരെയും കൂടെ കൊണ്ടുപോകാം എന്നാണ് ഫരീദ പറയുന്നത് “.
അങ്ങിനെ എന്റെ അത്യാവശ്യം തിരക്കുകളൊക്കെ മാറ്റി വച്ചു ഞാൻ താത്തയെയും, അവരുടെ കെട്ട്യോന്റെ ഉമ്മയെയും കൂട്ടി കോഴിക്കോടേക്ക് പുറപ്പെട്ടു…
“ശരത്തെ സോറി കേട്ടോ… പെട്ടെന്ന് ആലോചിച്ചിട്ട് എനിക്കൊരു വഴിയും കിട്ടീല്ല അതാ ഞാൻ ശരത്തിനെ വിളിച്ചേ.. കേട്ടോ… ഒന്നും തോന്നരുത് “….
“ചെറിയ ദൂരമൊക്കെ ആണെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലരുന്ന, ഞാൻ തനിയെ തന്നെ ഉമ്മയെ കൂട്ടികൊണ്ട് പോകുമായിരുന്നു.”….
“ഏയ്… അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ താത്താ”…
“ഇതൊക്കെ മനുഷ്യന് അത്യാവശ്യം ഉള്ള കാര്യങ്ങളല്ലേ”….
“അല്ലങ്കി തന്നെ ഞാൻ കോഴിക്കോട് പാസ് പോർട്ട് ഓഫീസിൽ പോകാൻ ഒരുങ്ങിയതായിരുന്നു”,
“അപ്പോഴാണ് അമ്മ നിങ്ങടെ കാര്യം പറഞ്ഞത്.”.. ഞാൻ കേറിയങ്ങ് തട്ടിവിട്ടു…
“ഇങ്ങനെത്തെ എമർജൻസി ആയിട്ടുള്ള നേരത്തല്ലേ നമ്മളൊക്കെ പരസ്പരം സഹായിക്കേണ്ടത്..”..
“അല്ലാതെ… ഇത്താത്ത അങ്ങനെയാണോ എന്നെപ്പറ്റി കരുതിയിരിക്കുന്നത് .”..???
“എയ്… അല്ല… !! അങ്ങനെയല്ല…”
“ശരത്ത് കുറച്ചു ദിവസത്തേക്കായിട്ട് ലീവെടുത്ത് നാട്ടിൽ വന്നിട്ട് നമ്മളെ കൊണ്ട് ഒരു പൊല്ലാപ്പ് ഉണ്ടായി എന്ന് വച്ചാൽ.”…
“സഹായം ആവശ്യമുള്ളപ്പോളല്ലേ ഇത്താ ആരായാലും അത് ആവശ്യപ്പെടുക” ..
“അതിന്റെ അർത്ഥം ഞങ്ങളെയൊക്കെ ഇത്താത്ത തികച്ചും അന്യരായിട്ടാണ് കാണുന്നതെന്നല്ലേ…..?? “
“ഓ.. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ശരത്തെ ഞാൻ പറഞ്ഞത്… സോറി. “
അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ യാത്ര പുറപ്പെട്ടു…
“സ്കൂളിൽ പോകേണ്ട” എന്ന സന്തോഷത്താൽ തുള്ളി ചാടി മതിമറന്നു കുട്ടികൾ റിസ്വാനും റിയയും കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു….