“പോകാമെന്ന് ഏൽക്കുന്നതിന് മുൻപ് എന്നോട് ഒരു വാക്ക് ചോദിക്കാൻ പാടില്ലേ…?? “
“ഇന്നിപ്പോ, എനിക്ക് അത്യാവശ്യമായി കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ പോകാനുണ്ട്… അത് വിട്ടിട്ട് ആശുപത്രിയിലോട്ട് പോകാനിരുന്നാൽ എന്റെ കാര്യം അവതാളത്തിലാകും.”.
“അതിനെന്താ ഇപ്പൊ പോയാൽ അതോടൊപ്പം നിന്റെ കാര്യങ്ങൾ കൂടി കഴിഞ്ഞിട്ട് വൈകീട്ടാവുമ്പോ തിരിച്ചെത്താല്ലോ നിനക്ക്.”..
“അതെന്തിനാ വൈകുന്നോടം വരെ ഇപ്പൊ തന്നെ വിട്ടാൽ പെട്ടെന്ന് തിരിച്ചു വന്നൂടെ.”..??
“അതിനു ഇവിടെയാന്ന് ആരുപറഞ്ഞു…?”
“പിന്നെ.”..
“എടാ.. മോനെ.. അത് …കോഴിക്കോട് മിംസിൽ അല്ലേ… പിന്നെന്താ.”..
“ഓ…. ഈ അമ്മേക്കൊണ്ട് തോറ്റു”…
“എനിക്കെങ്ങും വയ്യ… ഇത്രയും ദൂരം വണ്ടി ഓടിക്കാൻ”….
“എടാ… നീ ഒന്ന് ചെല്ല്… നീ ഇവിടെ ഉള്ളത് കൊണ്ടല്ലേ നിന്നോട് വരാൻ പറ്റുമോന്ന് ചോദിച്ചത്.”..
“അവരുടെ വണ്ടി അവരുടെ പെട്രോൾ… നിനക്കെന്താ ടാ… നഷ്ട്ടം.”
“ഒന്നാലോചിച്ചു നോക്ക്, ആ കെളവിത്തള്ളയെയും കൊണ്ട് അവൾക്കിത്ര ദൂരം വരെ ഒറ്റയ്ക്ക് വണ്ടിയോടിക്കാൻ പറ്റുമോ”…
“കൂടെ പോകാൻ ആരുമില്ലാത്തതു കൊണ്ട് അവള് ഒരു സഹായം ചോദിച്ചു…. അത്രതന്നെ”….
“പറ്റില്ലെങ്കിൽ പറ്റില്ലാന്ന് പറയാം.”
അമ്മ മൊബൈൽ എടുത്ത് ഫരീദ-ത്ത യുടെ നമ്പര് കുത്തി.
“വേണ്ട…. അമ്മ പറഞ്ഞു ഏറ്റ സ്ഥിതിക്ക് അവരിനി എന്തു കരുതും”…??
അവസാനം അമ്മേടെ നിർബന്ധം കൊണ്ട് ഞാൻ സമ്മതിക്കേണ്ടിവന്നു….
“അപ്പൊ… റിയായും റിസ്വാനും”…?
“അത് സാരോല്യ… അവരെ കൂടെ കൂട്ടിക്കൊണ്ട് പോകാമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്….
“സ്കൂൾ വിട്ടു വന്നയുടനെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നിവിടെ നിർത്താമെന്ന് ഞാൻ പറഞ്ഞു”….