ഏറിവന്നാൽ ഒരു മുപ്പത്തിരണ്ട്, മുപ്പത്തി മൂന്നു വയസ്സ്, പക്ഷെ കണ്ടാൽ ഒരു ഇരുപത്താറു വയസ്സിൽ കൂടുതൽ തോന്നത്തില്ല… അതാ ശരീരപ്രകൃതി…
ഉമ്മ ഇടക്ക് ഉറക്കത്തിൽ നിന്നുമുണർന്ന കുടിക്കാൻ വെള്ളം ചോദിച്ചു…
അപ്പോഴേക്കും ഫരീ..ത്ത എന്റെ സീറ്റിന്റെ ചാരിയിൽ നിന്നും വിട്ടകന്നു നേരെ ഇരുന്നു…
കുട്ടികൾ രണ്ടും പിൻസീറ്റിൽ കിടന്നു നല്ല ഉറക്കം…
ഉമ്മാക്ക് വെള്ളം കൊടുത്ത ശേഷം വീണ്ടും വണ്ടി വിട്ടു….
അവിടെ നിന്നും വണ്ടി വിട്ട ശേഷം കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഫരീ ത്ത വീണ്ടും പഴയത് പോലെ എന്റെ സീറ്റിന്റെ പുറകിൽ ഒട്ടിയമർന്നു…..
“നീ എപ്പോഴാ തിരിച്ചു പോകുന്നെ”… ?
“എനിക്ക് ഇനി ഇരുപത് ദിവസം കൂടി ഉണ്ട്..”…
അത് കേട്ടുകഴിഞ്ഞപ്പോൾ അവരിൽ നിന്നും ഒരു നെടുവീർപ്പും നിശ്വാസവും ഞാൻ കേട്ടു…
“എന്താ ഇത്ത ഒരു നിരാശപോലെ”… ?
“നമ്മുക്കൊക്കെ നിരാശയല്ലാത്ത വേറെ എന്തുണ്ട് ജീവിതത്തിൽ ഓർത്തിരിക്കാനും കാത്തിരിക്കാനും”… !?
“എന്താണ് ഇത്ത… ഇപ്പോഴേ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ… നിങ്ങളുടെ കുഞ്ഞു മക്കൾളുടെ സ്ഥിതി”…
അത് കേട്ട് അവരൊന്നും മിണ്ടിയില്ല…
“അളവില്ലാതെ കുറെ സ്വത്തും വലിയൊരു വീടും ആവശ്യത്തിലധികം പണവും ഒക്കെ ഉള്ളത് കൊണ്ട് ജീവിതം ആയോ”… ?
“പുറമെ നിന്ന് മറ്റുള്ളവർ നമ്മളെ കാണുമ്പോൾ, തോന്നാൻ എന്ത് കുറ്റവും കുറവുമാണുള്ളത്..”….
“സ്വത്തിനു സ്വത്ത്, വീടിന് വീട്, വണ്ടിക്കു വണ്ടി, ആവശ്യത്തിലധികം പണം… വീട്ടിൽ ആകെപ്പാടെ ഉള്ളത് ഒരു പ്രായമായ ഉമ്മ, അവരുടെ കാലം കഴിഞ്ഞാൽ, അവരുടെ പേരിലുള്ള സ്വത്തും പൊന്നും, ബാങ്കിലുള്ളതും എല്ലാം ഞങ്ങൾടെ പേർക്ക് തന്നെ.”..
“ഇതിലപ്പുറം ഇനിയെന്ത് വേണം”… ?
“അതൊക്കെ ശരിയാവും ഇതാത്ത… ഇങ്ങള് വെഷമിക്കാണ്ടിരി..ന്ന് “
“അത് ശരിയാണ്… എല്ലാം ശരിയാവും…. തീരും…… എന്റെ മയ്യത്തു കട്ടില്, പള്ളിപ്പറമ്പിലോട്ട് എടുക്കുമ്പം… ആ വെഷമവും മാറും “