കടയിൽ നല്ല തിരക്കുണ്ടായിരുന്നു .. എന്തായാലും കുറച്ച് നേരം കാത്ത് നിന്ന് കടയിലെ ആളൊഴിഞ്ഞതിന് ശേഷം കടയിലേക്ക് കേറി പോക്കറ്റ് ക്യാമറയുടെ പ്രവർത്തനത്തെ പറ്റി ആരാഞ്ഞപ്പൊ കടയിലെ ജീവനക്കാരൻ പല തരം ഒളിക്യാമറകൾ കാണിച്ചു തന്നു ..എല്ലാം കൂടി കണ്ട് അമ്പരന്ന് നിന്ന് പോയി ..ഒരു തീരുമാനം എടുക്കാൻ പറ്റാതായപ്പൊ അവനോട് തന്നെ ചോദിച്ചു ഏറ്റവും നല്ലത് ഏതാണെന്ന് …
കടയിലെ ജീവനക്കാരൻ : സാറിൻറെ ഉദ്ദേശം എന്താണ് ..?
ചോദ്യം മനസിലാകാതെ പകച്ച് നിന്ന എന്നോട് വീണ്ടും
കടയിലെ ജീവനക്കാരൻ : അല്ല ..സാറിന് എന്ത് ഉപയോഗത്തിനാണ് ഇത് വാങ്ങുന്നത് ..?
ഞാൻ : ഞങ്ങൾ രണ്ടു പേരും ജോലിക്കാരാണ് ..ഞങ്ങൾ ജോലിക്ക് പോകുമ്പൊ വീട്ടിൽ മോനും ജോലിക്കാരിയും മാത്രമെ ഉള്ളു …
എന്നെ പറഞ്ഞ് മുഴുവിപ്പിക്കാൻ വിടാതെ
കടയിലെ ജീവനക്കാരൻ : ഓ ..മനസ്സിലായി ..
ഒരു ചെറിയ ക്ലോക്ക് എടുത്ത് എന്റെ മുന്നിൽ വെച്ചു ..ഇതെന്തെന്ന് സംശയിച്ച് നിന്ന എന്നോട്
കടയിലെ ജീവനക്കാരൻ : ഇതാണ് ബെസ്റ് സാധനം ..ഇവിടെ ഏറ്റവും കൂടുതൽ പോകുന്ന സാധനമാണ് ..വില ഒരൽപം കൂടുതലാണ് പക്ഷെ സംഗതി ക്രിസ്റ്റൽ ക്ലിയറാണ് പിന്നെ പ്രവർത്തന രീതിയും എളുപ്പമാണ് ..ഒരുപാട് മെമ്മറി ഉള്ളത് കൊണ്ട് മൂന്ന് മാസം വരെ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാം ..പിന്നെ ലൈറ്റ് കുറവാണെങ്കിലും ക്ലീയറായി റെക്കോർഡ് ചെയ്ത് കാണാൻ പറ്റും ..
പിന്നെ കടയിലെ ജീവനക്കാരൻ അതിൽ തന്നെ രണ്ട് വീഡിയൊ എടുത്ത് അതിന്റെ പ്രവർത്തന രീതികളെല്ലാം എനിക്ക് പഠിപ്പിച്ച് തന്നു ..വെറുതെ ഒന്ന് നോക്കാൻ കേറിയ എന്നെ കൊണ്ട് അവൻ രണ്ടെണ്ണം മേടിപ്പിച്ചു …രണ്ടു മൾട്ടിപ്ലഗ് രൂപത്തിലുള്ള ഒളിക്യാമറകൾ അവൻ സൗജന്യമായി തരുകയും ചെയ്തു ..
വീട്ടിൽ ചെന്ന് കേറിയപ്പൊ എന്തൊ കള്ളത്തരം ചെയ്തത് പോലെ നെഞ്ച് പടപട ഇടിയ്ക്കുന്നുണ്ടായിരുന്നു ..ക്ലോക്ക് ഒരെണ്ണം ഹാളിലും വെച്ചു മറ്റേത് മമ്മിയുടെ മുറിയിലും വെച്ചു ..മമ്മിക്ക് വലിയ സന്തോഷമായി ..ചാർജർ ക്യാമറ ഒരെണ്ണം അടുക്കളയിലും കുത്തി മറ്റേത് മോൻറെ പഠിക്കുന്ന മുറിയിൽ തൽക്കാലം കുത്തി ..ഞങ്ങളുടെ മുറിയിൽ പിന്നെ അനിക്കുട്ടന്റെ പേന ക്യാമറ ഉള്ളത് കൊണ്ട് പുതിയത് ഒന്നും അവിടെ വെച്ചില്ല ..
പിറ്റേന്ന് ഉച്ചയോടെ ചിറ്റപ്പൻ സോനുകുട്ടനെ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവിട്ടിട്ട് പോയി ..അന്ന് വൈകിട്ട് ഞാൻ ഓഫിസിൽ നിന്ന് അൽപ്പം നേരത്തെ ഇറങ്ങി ചിക്കൻ ഒക്കെ വാങ്ങിയാണ് വീട്ടിലേക്ക് പോയത് ..ഞാൻ ചില്ലറ തമാശകൾ ഒക്കെ പറഞ്ഞെങ്കിലും സോനുകുട്ടൻ ആകെ വിഷമിച്ച് ഒരിരിപ്പായിരുന്നു ..വീട്ടിൽ പിള്ളേര് ആര് വന്നാലും പതിവുള്ളത് പോലെ സോനുകുട്ടൻ മമ്മിയുടെ മുറിയിലാണ് കിടന്നത് ..