ഞാൻ : നിങ്ങളിവിടെ ഇരിക്ക്.. ഒന്നും പേടിക്കണ്ട… അവരെല്ലാം ഇങ്ങോട്ടാണെന്നു തോന്നുന്നു…. ഞാനും ഇവിടെയിരിക്കാം… അവര് വരുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെയിരുന്നാൽ മതി… പേടിക്കണ്ട…
നളിനി തലയാട്ടി. ഞാൻ നളിനിയെ അവിടെ കുളപ്പടവിൽ പിടിച്ചിരുത്തി. ഞാനും ഒരു പടവിൽ ഇരുന്നു. ശബ്ദം അടുത്തടുത്ത് വന്നു. ആരൊക്കെയോ കുളക്കരയിലേക്കു വാതിൽ കടന്നു കയറി എന്ന് തോന്നിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ആദ്യം കടന്നു വന്നത് അച്ഛനായിരുന്നു. പിന്നാലെ ചെറിയമ്മമാർ ഓരോരുത്തരായി ഇറങ്ങി വന്നു കൂടെപിള്ളേരും.
അച്ഛൻ : അല്ല… നിങ്ങളിവിടെയുണ്ടായിരുന്നോ???
ഞാൻ : എന്താ എല്ലാരും കൂടെ…
ഞാൻ എന്റെ പരിഭ്രമമെല്ലാം ഉള്ളിലൊതുക്കി ചോദിച്ചു.
ദേവകി : ഞങ്ങളെല്ലാം ഇന്ന് കുളത്തിൽ കുളിക്കാൻ വേണ്ടി വന്നതാണ്… പിള്ളേര് ഒരു സ്വര്യം തരുന്നില്ല.. നീ ഇപ്പ്രാവശ്യം അവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാ പറയുന്നേ…
അച്ഛൻ : ഇതൊക്കെ കേട്ടപ്പോ ഞാനാ അവരോടെല്ലാം ഇറങ്ങിക്കൊള്ളാൻ പറഞ്ഞത്… ഇന്ന് എല്ലാരേം കുളത്തിൽ കുളിപ്പിചിട്ടെന്നെ കാര്യം… പട്ടണത്തിൽ കുട്ട്യോൾക്ക് ഇതൊന്നും കിട്ടില്ലല്ലോ…
ഞാൻ : എന്നാ ആയിക്കോട്ടെ… ചെറിയമ്മാരും ഇറങ്ങുന്നുണ്ടോ??
മാലതി : ഇല്ലാതെ.. ഞങ്ങൾ അടുക്കളയിൽ പണിയൊക്കെ നിറുത്തിവെച്ചിട്ടാ വന്നത്…
ഞാൻ : അല്ലാ.. നിങ്ങൾക്കൊക്കെ നീന്തൽ അറിയാമോ???… ഇനി ഞാൻ ഇറങ്ങി മുങ്ങി തപ്പേണ്ടി വരുമോ???
ശ്രീലേഖ : എടാ… നിന്നെക്കാൾ മുൻപ് ഞങ്ങൾ ഈ കുളം കാണാൻ തുടങ്ങിയതാ… ഞങ്ങളെ നീന്താൻ പഠിപ്പിക്കുന്നോ…
ചെറിയമ്മമാരും പിള്ളേരും എല്ലാം അതീവ സന്തോഷത്തിലാണ്. അല്ലെങ്കിൽ വെള്ളത്തിൽ ഇറങ്ങി കളിക്കുമ്പോൾ എല്ലാവർക്കും പ്രായം കുറയും. ശ്രീലേഖ ഇളയമ്മേടെ മോൾ ശരണ്യ വന്നെന്നോട് ചോദിച്ചു.
ശരണ്യ : അജിയേട്ടാ… എനിക്ക് നീന്താൻ അറിയില്ല… എനിക്ക് നീന്തൽ പഠിപ്പിച്ചു തരണം.
ദീപിക : എനിക്കും…
വിദ്യ : എന്നാ എനിക്കും…
ഞാൻ ഓരോരുത്തരെയായി നോക്കി.
ഞാൻ : നിങ്ങളുടെ അമ്മമാർക്ക് നന്നായി നീന്തൽ അറിയാം… അവര് പഠിപ്പിച്ചു തരും… ഇനി അവരെക്കൊണ്ടു പറ്റുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം…