” നിനക്ക് ഏറ്റവും പ്രിയപ്പെട്ട നാരങ്ങ മിട്ടായിയുമായി ഒരുപാടു സംസാരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ കുളക്കടവിൽ നിന്നെ കാത്തിരിപ്പുണ്ട്. – ബാലു “
ഞാൻ കുളപ്പടവിൽ ഒരു കല്ലിൽ ഒരിലയിൽ നിറച്ചു നാരങ്ങ മിട്ടായി വെച്ചു എന്നിട്ട് ഞാൻ ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു. നളിനി കുളക്കടവിലേക്കു ഓടി കിതച്ചു കൊണ്ടു വന്നു. അവൾ പടവുകൾ ഇറങ്ങി നാരങ്ങ മിട്ടായി മുഴുവൻ കയ്യിലെടുത്തു. നളിനി മിട്ടായി കയ്യിൽ പിടിച്ചു നിന്നു കരയുകയായിരുന്നു. ഞാൻ പതുക്കർ പതുക്കെ അവളുടെ പിന്നിലേക്ക് നടന്നടുത്തു. പിന്നിൽ നിന്നും അവളുടെ തോളിൽ കൈവെച്ചു.
നളിനി ഞെട്ടി തിരിഞ്ഞു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി അഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി. നളിനി എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നെ കുലുക്കികൊണ്ടു ചോദിച്ചു…
നളിനി : നീയാണോ…?
നീയാണോ..???? എന്തിനാണ്…. എന്നെ പൊട്ടിയാക്കിയത്…. എല്ലാം മറന്ന എന്നെ എന്തിനാ വെറുതെ….
നളിനി കരഞ്ഞുകൊണ്ട് ചോദിച്ചു.
ഞാൻ : ഒരിക്കലും ബാലുവാകാൻ എന്നെകൊണ്ട് കഴിയില്ല… ഈ ലോകത്താരെകൊണ്ടും കഴിയില്ല… പക്ഷെ ഈ വീട്ടിൽ ഉള്ള കുറച്ച് ദിവസങ്ങളിൽ നിങ്ങളെ ഒന്ന് സന്തോഷിപ്പിച്ചു നിറുത്താനാണ് ഞാനതു ചെയ്തത്… ബാലുവിനെ ഓർക്കാതെ നിങ്ങൾക്ക് ഈ വീട്ടിലേക്ക് കടന്നുവരാൻ കഴിയില്ല… വേദനയുള്ള ഓര്മകള്ക്കൊപ്പം കുറച്ചുസന്തോഷം കൂടിയായിക്കോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ…
നളിനി : വേണ്ടായിരുന്നു… ഒന്നും വേണ്ടായിരുന്നു….
അവൾ കരഞ്ഞു കൊണ്ടു തല താഴ്ത്തികൊണ്ടു പറഞ്ഞു.
ഞാൻ ആ മുഖം എന്റെ കയ്യിലെടുത്തു.
നളിനി : ഈ തറവാട്ടിൽ ഈ ചെറുപ്രായത്തിൽ ഏറ്റവും അതികം കരഞ്ഞിട്ടുണ്ടാവുക നിങ്ങളായിരിക്കും. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായിട്ടും നിങ്ങൾ പിടിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് എന്ന് അഭിമാനവും സ്നേഹവും മാത്രമേ തോന്നിയിട്ടുള്ളൂ… ആ നിങ്ങൾ എവിടെയും ഒതുങ്ങി കൂടാതെ സന്തോഷമായിരിക്കണം എന്നാഗ്രഹിച്ചു.. അതുകൊണ്ടാണ് ബാലുവിന് പകരം നിങ്ങളെ സന്തോഷിപ്പിക്കാൻ വന്നത്… ഞാൻ വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം…