ഞാനും ഇളയമ്മയും ചിരിച്ചുകൊണ്ട് പിരിഞ്ഞു. ഞാൻ നേരെ അടുക്കളയിലേക്കു പോയി. അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ സീത ചെറിയമ്മയും നളിനി ചെറിയമ്മയും എന്തോ സംസാരിച്ചു കരിക്കറിയുന്നുണ്ട്. ഞാനവിടെ ചെന്നിരുന്നതും അമ്മ ചായയും കടിയും കൊടുന്നു വെച്ചു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ഞാൻ നല്ലവണ്ണം ഭക്ഷണം കഴിച്ചു. ചായകുടിച്ചതിനു ശേഷം ഞാൻ അടുക്കളയിൽ നിന്നു പുറത്തേക്കിറങ്ങി. ഉടനെ മാലതി എന്റെ പുറകെ വന്ന് എനിക്കൊരു ഗ്ലാസ് പാലു തന്നു.
ഞാൻ : ഇതെന്താ പാലൊക്കെ??
മാലതി : ഇത് കുടിക്കു കുട്ടീ.. ക്ഷീണം ഒന്നും ഉണ്ടാകാതിരിക്കാനാ…
ഞാൻ : എന്നാ കുറച്ച് എന്റെ മാലതിക്കുട്ടി കുടിക്കു…
മാലതി : ഇവിടെ ആകെ ആൾകാരാ… ആരെങ്കിലും കാണും…
ഞാൻ മുന്പോട്ടു അടുക്കളയിൽ നിന്നും ഇടനാഴിയിലേക്ക് നടന്നു. എന്റെ പിന്നാലെ മാലതിയും വന്നു.
ഞാൻ : ഇനി കുടിക്കു…
മാലതി ഗ്ലാസിൽ നിന്നും കുറച്ച് നുണഞ്ഞു ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാൻ ഒറ്റവലിക്ക് പാലുമുഴുവൻ കുടിച്ചു തീർത്തു ഗ്ലാസ് തിരികെ കൊടുത്തു. മാലതി സന്തോഷംകൊണ്ട് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി.
ഞാൻ മുറ്റത്തിറങ്ങി മുത്തുവിനോട് കുറച്ച് നാരങ്ങ മിട്ടായി വാങ്ങി വരാൻ പറഞ്ഞയച്ചു. എന്നിട്ട് ഞാൻ നേരെ മുകളിലേക്ക് പോയി. നേരെ നളിനി ചെറിയമ്മയുടെ മുറിയിലേക്ക് ഓടി ചെന്നു. അവിടെ ചെറിയമ്മേടെ ആ പഴയ പെട്ടി തുറന്ന് ദേവകി പറഞ്ഞതനുസരിച്ചു ഞാൻ കുറച്ച് സാധനങ്ങൾ കൈക്കലാക്കി. എന്നിട്ട് താഴോട്ടിറങ്ങി മുത്തുവിനെ കാത്തിരുന്നു.
അതികം വൈകാതെ മുത്തു നാരങ്ങ മുട്ടായിയുമായി വന്നു. ഞാൻ അത് വാങ്ങിവെച് നേരെ പറമ്പിലേക്കിറങ്ങി. പറമ്പിൽ എല്ലാം സെറ്റ് ചെയ്തതിനു ശേഷം ഞാൻ വീട്ടിലേക്ക് തന്നെ വന്നു. എന്നിട്ട് ഞാൻ ദേവകി ചെറിയമ്മയെ വിളിച്ചു, എന്നിട്ടൊരു മടക്കിയ കടലാസ് കയ്യിൽ കൊടുത്തിട്ടു പറഞ്ഞു, ഇത് നളിനി ചെറിയമ്മയുടെ കയ്യിൽ കൊടുക്കാൻ.
ദേവകി ചെറിയമ്മ അത് അനിതയുടെ മോന്റെ കയ്യിൽ കൊടുത്തിട്ടു നളിനിക്ക് കൊടുക്കാൻ പറഞ്ഞു. ഇതെല്ലാം ഒളിഞ്ഞു നിന്നു വീക്ഷിക്കുനുണ്ടായിരുന്നു. ആദിത്യൻ ആരും കാണാതെ ആ കടലാസു നളിനിക്ക് കൊണ്ടു കൊടുത്തു എന്നിട്ട് അവിടുന്ന് ഓടിപോയി. നളിനി ആ കടലാസു തുറന്ന് വായിച്ചു. അത് വായിച്ചതും അവളുടെ മുഖത്തു ഒരു അമ്പരപ്പുണ്ടായിരുന്നു. എന്തോ ഒരു വെപ്രാളം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.