അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Posted by

ശ്രീലേഖ : അജീ…  നീ കണ്ടില്ലേ…  ഇവളുടെ മനസ്സിൽ നിന്നോട് ഇനിയും തുറന്ന് സമ്മതിക്കാത്ത സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്…  കുടുംബം,  ബന്ധങ്ങൾ എല്ലാമാണ് ഇവളെ അത് തുറന്ന് സമ്മതിക്കാൻ അനുവദിക്കാത്തത്.  നാളെ നിനക്കൊരു ജീവിതമുണ്ടാകും, കല്യാണം കഴിയും, ഭാര്യയുണ്ടാകും അന്നും നീ ഇവളെ സ്നേഹിക്കുമോ…

സീത : ശ്രീ…  നീ എന്തൊക്കെയാ ഈ പറയുന്നത്…

ശ്രീലേഖ : അജീ… നീ പറയൂ..

ഞാൻ : ചെറിയമ്മക്ക് വേണ്ടി ഒരു കല്യാണം വരെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്…  അത്രക്കുണ്ട് എന്നിലെ സ്നേഹം…

ശ്രീലേഖ : അത്രയൊന്നും നീ ചെയ്യേണ്ട…  ഇവൾ ഇത്രയും കാലം ഒരു ആൺതുണയില്ലാതെ, ഒരാണിന്റെ സ്നേഹവും സംരക്ഷണവും അറിയാതെ ജീവിച്ചവൾ ആണ്… നമ്മുക്കെല്ലാം ഒരു ജീവിതമേയുള്ളു, ഇനിയുള്ള ഇവളുടെ ജീവിതത്തിൽ നിനക്ക് ആ സ്നേഹവും കരുതലും നൽകാൻ കഴിയുമോ?

ഞാൻ : തീർച്ചയായും… അതെല്ലാം നൽകാൻ വേണ്ടി തന്നെയാണ് ഞാൻ ചെറിയമ്മയെ സ്നേഹിച്ചത്…

സീത : നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്..  എനിക്ക് മനസിലാകുന്നില്ല..

ചെറിയമ്മ ആകെ അങ്കലാപ്പിലായി…

ശ്രീലേഖ : ഞാൻ കരുതിയത് ആരുമറിയാത്ത നിന്നെ അറിഞ്ഞതും സ്നേഹിച്ചതും ഞാനാണെന്നാണ്… എന്നാൽ എന്നേക്കാൾ മുന്പേ ഇവൻ നിന്നെ സ്നേഹിച്ചിരുന്നു…  നീയതറിയാൻ വൈകീയെന്നുള്ളു .

ഇവനെ നിനക്ക് വിശ്വസിക്കാം…  ഇവൻ നിന്നെ സ്നേഹംകൊണ്ട് മൂടും… നിനക്ക് നഷ്ടപെട്ട ജീവിതമെല്ലാം നീയിനി ഇവനിലൂടെ തിരിച്ചുപിടിക്കണം…

ശ്രീലേഖ സീതയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു തീർത്തു. സീത ശ്രീലേഖയുടെ ചുമലിൽ കിടന്നു കണ്ണീർ വാർത്തു…

സീത : എന്നാലും…

ശ്രീലേഖ : ഒരു എന്നാലും ഇല്ല… ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ മതി…

ശ്രീലേഖ എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു. ഇളയമ്മ സീതയെ എഴുന്നേൽപ്പിച്ചു,  എന്നിട്ട്‌ സീതയുടെ കൈ എന്റെ കയ്യിൽ തന്നു. ഞാനാ കൈ മുറുകെ പിടിച്ചു. സീത ഒന്നും മനസിലാകാതെ മിഴിച്ചു നിന്നു.

ശ്രീലേഖ : ഇതാ…  ഇനി എന്റെ കുട്ടിയെ നീ നോക്കണം…  ഇവളെ ഒരിക്കലും വിഷമിപ്പിക്കരുത്…

സീത : അപ്പൊ…  നീ…
ഇളയമ്മയെ നോക്കി ചോദിച്ചു…

ശ്രീലേഖ : ഞാൻ…  നിനക്ക് ദൈവം അറിഞ്ഞു തന്ന സ്നേഹത്തിന്റെ പങ്കു പറ്റാൻ നിങ്ങൾക്കിടയിൽ ഞാനുണ്ടാകില്ല…

സീത : ഇല്ല…  നിന്നെ ഞാൻ എങ്ങും വിടില്ല… എപ്പോഴും ഉണ്ടാകണം എന്റെ കൂടെ…
ചെറിയമ്മ കരഞ്ഞുപറഞ്ഞു.

ശ്രീലേഖ : എനിക്കും വിഷമമുണ്ട്… ഈ ജീവിതത്തിൽ നിങ്ങൾക്കിടയിലേക്കു ഞാനില്ല… ഇനി നീ ഇവന് മാത്രം സ്വന്തമാണ്…  ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണു…

സീത : നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… നീയില്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട…

ശ്രീലേഖ : അങ്ങനെയൊന്നും പറയരുത്…

സീത : പിന്നെ എന്ത് പറയണം…  പെട്ടെന്നൊരു നാൾ നീ പോവുകയാണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കണോ… എനിക്ക് പറ്റില്ല…  അത്രമേൽ ഞാൻ സ്നേഹിച്ചുപോയി സ്നേഹിച്ചുപോയി നിന്നെ…

Leave a Reply

Your email address will not be published. Required fields are marked *