ടൌണില്‍ ട്രെയിന്‍ ഇറങ്ങി, കോളേജിന്‍റെ അവിടെക്കുള്ള ബസ് കാത്തു നില്‍കുമ്പോള്‍ ആണ് തൊട്ടു മുന്നില്‍ ഉള്ള തിയറ്ററില്‍ നിന്നും ഒരു പരിചിത മുഖം വരുന്നത് കണ്ടത്. അവളുടെ കൂടെ ഇറങ്ങി വരുന്ന ആളിനെ കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം അമ്പരന്നു. ഞങ്ങളുടെ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും സര്‍വോപരി അലമ്പനും ആയ വിപിന്‍റെ കൂടെ ആണ് അവള്‍ തിയറ്ററില്‍ നിന്നും പുറത്ത് വരുന്നത് കണ്ടത്. ആളില്ലാത്ത തിയറ്ററില്‍ നിന്നും വിപിന്‍റെ കൂടെ ലെച്ചു പുറത്ത് വരുന്നത് കണ്ടത് എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആയിരുന്നു.
അന്ന്‍ രാത്രി സ്ഥിരം സമയത്ത് ഞാന്‍ അവളെ ഫോണ്‍ ചെയ്തു.പതിവ് പോലെ നമ്പര്‍ ബിസി. സാധാരണ മിണ്ടാതെ എന്റെ കാര്യം നോക്കി പോകുന്ന ഞാന്‍ അന്ന് പകല്‍ കണ്ട കാഴ്ചയുടെ അസ്വസ്ഥത കാരണം പിന്നെയും വിളിച്ചു. ഒരു ഫോണ്‍ മുഴുവന്‍ രിങ്ങും കഴിഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തത് എന്നാ നിലക്ക് തുടര്‍ന്നു വിളിച്ചുകൊണ്ടേ ഇരുന്നു. പത്ത് മിനുറ്റ് കൊണ്ട് ഒരമ്പത് മിസ്സ്ഡ് കാള്‍ ആയപ്പോള്‍ അവള്‍ എന്റെ കാള്‍ എടുത്തു.
“എന്താ അജു ഇങ്ങനെ….”
“നീയും മെക്കിലെ വിപിയും തമ്മിലെന്താ?” അവളെ മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ ഞാന്‍ ചോദിച്ചു. ഇന്നലെ നിങ്ങള്‍ തിയറ്ററിനു ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു.”
“എടാ നിന്നക്കറിയില്ലേ വിപി ഞങ്ങളുടെ ഫാമിലി ഫ്രണ്ടിന്‍റെ മകന്‍ ആണ്. ഇന്നലെ ടൌണില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അപ്പോള്‍ ഒരു സിനിമ കാണാന്‍ കയറി. എന്റെ ഫാമിലിയും കൂടെ ഉണ്ടായിരുന്നു.”
അവളുടെ ഫാമിലി എനിക്കറിയാത്തത് കൊണ്ട് അവള്‍ പറയുന്നത് ഞാന്‍ വിശ്വസിച്ചു. പക്ഷെ വിപിനെ പോലെ ഒരു വൃത്തികെട്ടവനുമായി ലെച്ചുവിനെ സങ്കല്പ്പികാന്‍ എനിക്കാവുന്നിലായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിന്റെ ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങളുടെ ആദ്യത്തെ ഉടക്ക് വിപിന്‍ എന്ന പരനാറി കാരണം ഉണ്ടായി.
ഏഴാം സെമസ്റ്റര്‍ തുടങ്ങി രണ്ടു മാസം കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഞാനും ലെച്ചുവും തമ്മില്‍ ഒന്നും സംസാരിച്ചില്ല. ഞാന്‍ അവളെ മറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോളേജില്‍ പ്ലേസ്മെന്റിന്റെ തിരക്ക് തുടങ്ങറായി. ഞാന്‍ ആദ്യം തന്നെ എനിക്ക് വേണ്ടേ ചില കമ്പനികള്‍ തിരഞ്ഞു വെച്ചിരുന്നു. അതില്‍ ഒരു കമ്പനി ആണ് ആദ്യം വന്നത്. 80% മാര്‍ക്ക് വേണം എന്ന അവരുടെ നിബന്ധന കോളേജിലെ ഒരു തൊണ്ണൂറു ശതമാനം കുട്ടികളെയും പിന്നോട്ട് വലിച്ചു.