അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

ഒരു ദിവസം കോളേജ് ഗ്രൌണ്ടിന്റെ അവിടെ വെച്ചു ഞാന്‍ ലെച്ചുവിനോട് സംസാരിക്കാന്‍ ശ്രമിച്ചു. അവള്‍ പേടിയോടെ അന്ന് എന്നോട് ഫോണ്‍ വിളിക്കാം എന്ന് പറഞ്ഞു കൊണ്ടോടി. അന്ന്‍ രാത്രി പത്തു മണിക്ക് അതിനു മുന്‍പുള്ള ദിവസങ്ങളില്‍ എല്ലാം ബിസി ആയിരുന്ന ലെച്ചുവിന്റെ ഫോണ്‍ മണി അടിച്ചു.എന്റെ ഫോണ്‍ കാത്തിരുന്ന പോലെ തന്നെ അത് ആദ്യത്തെ മണി അടിക്കുവാന്‍ തുടങ്ങുന്നതിന്റെ മുന്‍പേ തന്നെ എടുത്തു.

ഞാന്‍ ഹലോ എന്ന് പറയുന്നതിന് മുന്പ് തന്നെ ലെച്ചു സംസാരിക്കാന്‍ ആരംഭിച്ചു.

“അജു നീ എന്തു പണിയാണ് ഈ കാട്ടിയെ. അച്ഛനും അമ്മയ്ക്കും ഇപ്പോഴേ ഡൌട്ട് ഉണ്ട്. അവര്‍ അറിഞ്ഞാല്‍ എന്റെ പഠിത്തം നിര്‍ത്തി കെട്ടിച്ചു വിടും. അച്ഛന്‍ അത്രയും സ്ട്രിക്ക്ട്ട് ആണ് എന്ന്‍ നിനക്ക് അറിയില്ലേ. പിന്നെ എന്തിനാ ഈ ബുദ്ധിമോശം കാണിച്ചത്.”

“ലെച്ചു നീ ഇത്രയും ദിവസം എന്നോട് സംസാരിക്കാതേ ഇരുന്നത് കാരണം എനിക്ക് എന്തോ തോന്നി.” എന്റെ വിക്കിവിക്കിയുള്ള മറുപടി കേട്ടു ലെച്ചു പിന്നെ ഒന്നും പറഞ്ഞില്ല. അന്ന്‍ വളരെ കാലത്തിനു ശേഷം ഞാനും ലെച്ചുവും ആയി വളരെ നേരം സംസാരിച്ചു. ലെച്ചുവും ആയുള്ള ദീര്‍ഘനേരത്തെ സംസാരം എന്റെ എല്ലാ ടെന്‍ഷനും സ്ട്രെസ്സും ദൂരെ എറിഞ്ഞു. ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കിയ എന്റെ റൂം മേറ്റ്‌ മനോജിനെ പുച്ചത്തോടെ ഒരു നോട്ടം നോക്കി ഞാന്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.

അന്നത്തെ ദിവസം കഴിഞ്ഞു പിന്നെ ഞാനും ലെച്ചുവും തമ്മിലുള്ള ബന്ധം തഥൈവ.അവളുടെ ഫോണുകള്‍ രാത്രി കാലങ്ങളില്‍ ബിസി ആയി കൊണ്ടേ ഇരുന്നു. ഇടക്ക് ഒരു ദിവസം അവള്‍ എന്നോട് സംസാരിക്കുമായിരുന്നു. ആ ഒരു ദിവസത്തിന്റെ ഊര്‍ജത്തില്‍ ഞാന്‍ ഭയങ്കര ഹാപ്പി ആയിരുന്നു.

ആറാം സെമസ്ററും അവസാനിച്ചു. ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് അറിയുന്നത് അളിയന് അമേരിക്കയില്‍ ദീര്‍ഘകാലം നില്‍ക്കാനുള്ള പ്രൊജക്റ്റ്‌ ശരിയായി. അത് കൊണ്ട് ചേച്ചിയും അളിയനും കൂടി അങ്ങോട്ടേക്ക് പോകുകയാണ് എന്ന്. സന്തോഷത്തിന്റെ നാളുകള്‍ ആയിരുന്നു പിന്നീട് അങ്ങോട്ട്. ലെച്ചുവുമായി ഉള്ള ഫോണ്‍ വിളികള്‍ മുറക്ക് നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും അളിയനും കൂടി ബാംഗ്ലൂരിലേക്ക് തിരിച്ചു പോയപ്പോള്‍ പിന്നെ വീട്ടില്‍ നില്ക്കാന്‍ തോന്നിയില്ല. കോളേജ് തുറക്കാന്‍ ഇനി രണ്ടു ദിവസം കൂടി സമയമുണ്ട്. സാധാരണ കോളേജ് തുറക്കുന്ന അന്ന്‍ രാവിലെ ആണ് ഞാന്‍ വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെടാറ്. ചേച്ചി പോയത് കൊണ്ട് എനിക്ക് വീട്ടില്‍ നില്ക്കാന്‍ മൂഡ്‌ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *