അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

“എടോ മാത്സും ഗ്രാഫിക്സും മൂന്നു വിഷയങ്ങള്‍ അല്ലെ.ഇത് ഇപ്പോള്‍ ഒന്നല്ലേ ആയുള്ളൂ. ഫുള്‍ പാസിനു വേറെ വേണ്ടി വരും.”

“ഒന്ന്‍ പോ അജു. ഇപ്പോള്‍ ഇത്രയേ പറ്റുള്ളൂ.”

“തരിക ആണെങ്കില്‍ എനിക്ക് മുഴുവനും വേണം, അല്ലെങ്കില്‍ എനിക്ക് ഇതും വേണ്ട.” ഇതും പറഞ്ഞു ഞാന്‍ എന്റെ ചുണ്ട് അവളുടെ കവിളില്‍ അമര്‍ത്തി. എനിക്ക് എവിടെ നിന്നും ഇത്രയും ധൈര്യം വന്നു എന്ന് എനിക്ക് അറിയില്ല. പക്ഷെ ലെച്ചുവിന്റെ സാമീപ്യം എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന റൊമാന്റികിനെ ഉണര്‍ത്തുകയായിരുന്നു. അവിടെ നിന്നും മാറാന്‍ തുടങ്ങിയ ലെച്ചുവിനെ ഞാന്‍ തടഞ്ഞു.

“ദേ അജു കഷ്ടമുണ്ട് കേട്ടോ.ഞാന്‍ ഒന്ന്‍ പോട്ടെ.”

“എനിക്ക് തരാന്‍ ഉള്ളത് മുഴുവനും തന്നിട്ട് പോ. കടം എനിക്ക് ഇഷ്ടം അല്ല.”

“ഇങ്ങനെ ഒരു ഉമ്മകൊതിയന്‍.”

എന്റെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അവള്‍ എന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു. ഞാന്‍ എന്നിട്ടും വഴിമാറി കൊടുത്തില്ല.

“അജു ഞാന്‍ പോട്ടെ.ഇനി എന്താ.”

“ഫുള്‍ പാസ്സിനുള്ള സ്പെഷ്യല്‍ കിട്ടിയില്ല.” ഞാന്‍ എന്റെ ചുണ്ട് കൂര്‍പ്പിച്ചു കൊണ്ട് പറഞ്ഞു.

“ആദ്യം നിന്റെ കോളേജ് ടോപ്പര്‍ ആയതിനു ഉള്ളത് താ.പിന്നെ എന്റെ ഫുള്‍ പാസിന്റെ തരാം.” അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ഞാന്‍ ലെച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ നോട്ടം താങ്ങാന്‍ പറ്റാതെ ലെച്ചു നോട്ടം മാറ്റി. എന്തിനോ വേണ്ടി ദാഹിക്കുന്ന ആ ചുണ്ടുകളിലെക്ക് പതുക്കെ എന്റെ ചുണ്ടുകള്‍ പതിഞ്ഞു. എന്റെ ആദ്യത്തെ ലിപ് ടു ലിപ് കിസ്സ്‌. ഏതാനും സെക്കന്റ്‌ നേരത്തേക്ക് എന്റെ ചുണ്ടുകളുടെ തടവില്‍ ആയിരുന്നു അവളുടെ ചുണ്ടുകള്‍. അവളുടെ ചുണ്ടുകളെ ഞാന്‍ മോചിപ്പിച്ചപ്പോള്‍ അവള്‍ എന്റെ തോളില്‍ പിടിച്ചു വലിച്ചു കൊണ്ട് എന്റെ ചുണ്ടുകളെ വലിച്ചു കുടിക്കാന്‍ തുടങ്ങി. എന്റെ അധരപാനം ഏതാനും സെക്കന്റ് മാത്രമേ നീണ്ടു നിനുള്ളൂ,

Leave a Reply

Your email address will not be published. Required fields are marked *