ഡോ അജു കൂള്‍ ആവു.? എന്റെ തോളില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു. ആ പേടമാന്‍ പോലുള്ള മിഴികളില്‍ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളുടെ കുസൃതി നിറഞ്ഞ നോട്ടവും പൊടിമീശക്ക് കീഴെ ഉള്ള തുടുത്ത ചുണ്ടുകളും എത്ര കാലം നോക്കിയിരുന്നാലും എനിക്ക് മതി വരില്ല. ആ ദിവസം ഒരു തുടക്കം ആയിരുന്നും പിന്നെ ലൈബ്രറിയുടെ അവസാന ഡസ്ക് ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ വേദിയായി.
അങ്ങനെ ഒന്നാം വര്‍ഷ പരീഷയുടെ സമയം ആയി. എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരു വിഷയം ഒഴിച്ചു ബാകി എല്ലാം വിഷയവും ഒന്ന് തന്നെ ആയിരുന്നു. ലൈബ്രറിയുടെ അകത്തളങ്ങളില്‍ വെച്ചു ഞാന്‍ ലെച്ചുവിനെ വിഷയങ്ങള്‍ പഠിപ്പിച്ചു. ഇത്രയും കാലം അവളുടെ തലയില്‍ കയറാത്ത എഞ്ചിനീയറിംഗ് മാതെമാറ്റിക്സ്, ഗ്രാഫിക്സ് മുതലായ വിഷയങ്ങള്‍ അവളെ ഞാന്‍ ശരിക്കും പഠിപ്പിച്ചു. ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞു വെക്കേഷന്‍ സമയത്ത് എനിക്ക് വീട്ടില്‍ സമയം പോകുന്നിലായിരുന്നു. പിന്നെ അവളുമായി ഫോണില്‍ സമയം ചെലവഴിക്കാന്‍ പറ്റുന്നത് ആകെ ഉള്ള ഒരു സമാധാനം.
മൂന്നാം സെമസ്റ്റര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ഉള്ളപോള്‍ ആണ് ഒന്നാം വര്‍ഷത്തിന്റെ റിസള്‍ട്ട് വന്നത്. എന്റെ കഠിനധ്വാനത്തിന്റെ ഫലമായി ഒന്നാം വര്ഷം കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ 88% മാര്‍ക്കോടെ ഞാന്‍ കോളേജ് ടോപ്പര്‍ ആയി. ലെച്ചു എല്ലാ വിഷയവും പാസ് ആയി. അന്ന്‍ ലൈബ്രറിയില്‍ വെച്ചു കണ്ടപ്പോള്‍ ലെച്ചു വളരെ സന്തോഷത്തില്‍ ആയിരുന്നു.
“അജു എനിക്ക് ഒരു പുസ്തകം നോക്കാന്‍ ഉണ്ട്. നീ എന്റെ കൂടെ വാടാ.”
“നീ പോയി എടുത്തോ. ഞാന്‍ ഇവിടെ ഇതൊന്നു റെഫര്‍ ചെയ്ത് തീര്‍ക്കട്ടെ.”
“വാടാ.”എന്റെ മറുപടി കാത്ത് നില്‍ക്കാതെ അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടു പോയി.
“ഏത് പുസ്തകം ആണ്.ഒന്ന്‍ വേഗം നോക്കി എടുക്ക്.” ഞാന്‍ എന്റെ അക്ഷമ മറച്ചു വെച്ചില്ല. പുസ്തകം എടുക്കുന്നതിനു പകരം അവള്‍ ചുറ്റും നോക്കി. ആരും ഇല്ല എന്ന് കണ്ടപ്പോള്‍ എന്നെ നെഞ്ചോട് ചേര്‍ത്ത് എന്റെ കവിളുകളില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. എനിക്ക് എന്റെ ജീവിതത്തില്‍ ലഭിച്ച ആദ്യചുംബനം.
“ഇത് എന്റെ അജുവിനു. എന്നെ മാത്സും ഗ്രാഫിക്സും പാസ് ആക്കി തന്നതിന്.”