“അജുവിനോട് ഞാന്‍ ചെയ്ത തെറ്റുകള്‍ ശരിയാക്കാന്‍ അജുവിന്‍റെ പെണ്ണ്‍ ആവാന്‍ എനിക്ക് ഒരു അവസരം കൂടി തരുമോ.”
“ബന്ധങ്ങള്‍ പൊട്ടി തകര്‍ന്നാല്‍ വിളക്കി ചേര്‍ക്കാന്‍ ബുദ്ധുമുട്ട് ആണ്. വിലക്കി ചേര്‍ത്താലും ചിലപ്പോള്‍ പഴയ ബലം കാണില്ല. ഞാന്‍ ഇപ്പോള്‍ എന്റെ കരിയര്‍ മാത്രം ആണ് നോക്കുന്നത്. ഇപ്പോള്‍ ഒരു പുതിയ ബന്ധത്തിന് താല്പര്യം ഇല്ല. നിനക്ക് എന്തു ആവശ്യത്തിനും ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാന്‍ ഉണ്ടാവും. അതില്‍ കൂടുതല്‍ ഒന്നും എക്സ്പെക്റ്റ് ചെയരുത്. നിന്റെ നിസ്സഹായാവസ്ഥ ഞാന്‍ മുതലെടുത്തത് ഞാന്‍ ചെയ്ത തെറ്റ് ആണ് അതിനു നീ എന്നോട് ക്ഷമിക്കണം.”
“ഏയ്, ഒരിക്കലും അത് നിന്റെ തെറ്റ് അല്ല. എനിക്ക് അത് നടക്കണം എന്നുണ്ടായിരുന്നു. അത് കൊണ്ട് ആണ് നീ പിന്മാറിയിട്ടും ഞാന്‍ മുന്‍കൈ എടുത്ത് നിന്റെ കൂടെ എല്ലാം ചെയ്തത്. ലീവ് ഇറ്റ്.”
ഞങ്ങള്‍ ബസിറങ്ങി. ഞാന്‍ അവളെ സുരക്ഷിതയായി അവളുടെ വീട്ടില്‍ എത്തിച്ചു. ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു ഇപ്പോള്‍ ഞാന്‍ എന്റെ നാട്ടിലേക്കുള്ള ബസ്സില്‍ ഇരിക്കുകയാണ്.
ഇപ്പോള്‍ ആണ് എനിക്ക് പ്രേമേട്ടനും മാലിനി ചേച്ചിയും പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാവുന്നത്. “ഫോര്‍ഗിവ് ബട്ട് ഡോണ്ട് ഫോര്‍ഗെറ്റ്.” കളഞ്ഞു പോയതിന്റെ മൂല്യം ജീവിതം പഠിപ്പിക്കും.” ചിലപ്പോള്‍ ഞാന്‍ കളഞ്ഞതിന്റെ മൂല്യം എന്നെ ജീവിതം പഠിപ്പിക്കുമായിരിക്കും പക്ഷെ ഇപ്പോള്‍ എനിക്ക് ആ ബന്ധം വിളക്കാന്‍ പറ്റാത്തത് ആണ്.