അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

സിനിമയില്‍ എല്ലാം കഴിഞ്ഞു എത്തുന്ന പോലീസുകാര്‍ അവിടെ കൃത്യസമയത്ത് തന്നെ എത്തി. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സിനു മുന്നില്‍ തന്നെ ബീറ്റ് പോലീസ് ഉണ്ടായിരുന്നു. എന്റെ ഫോണ്‍ കേട്ടതും സ്റ്റേഷനില്‍ നിന്നും അവര്‍ക്ക് മെസ്സേജ് പോയി. പോലിസുക്കാര്‍ വന്നു എന്നെ പിടിച്ചു. ഞാന്‍ കാര്യം പറയുന്നതിന് മുന്‍പ് വിപിന്‍ എല്ലാം എന്റെ തലയില്‍ ആക്കി. അവനും അവളുടെ ഗേള്‍ ഫ്രണ്ടും താമസിക്കുന്ന സ്ഥലത്ത് ഞാന്‍ അതിക്രമിച്ചുകയറി അവരെ ആക്രമിച്ചു. അതായിരുന്നു അവന്‍ പോലീസിനോട് പറഞ്ഞത്. കാര്യം എന്തൊക്കെ ആണെങ്കിലും അവനു നല്ലവണ്ണം കന്നഡ അറിയാം. അത് കൊണ്ട് അവനു വാദിയെ പ്രതി ആക്കാന്‍ പറ്റി.

പക്ഷെ പോലിസുക്കാര്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ അല്ല. അവര്‍ അവിടെ ഉണ്ടായിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം എടുത്ത് ലക്ഷ്മിയുടെ മുഖത്ത് തെളിച്ചു. ലക്ഷ്മിക്ക് ബോധം തെളിയുന്നത് കണ്ടപ്പോള്‍ വിപിന്‍ അവിടെ നിന്നും സ്കൂട്ട് ആകാന്‍ ശ്രമിച്ചെങ്കിലും പോലിസുക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോഴേക്കും ബീറ്റ് പോലീസ് വിവരം കൊടുത്തത് അനുസരിച്ച് ബാക്കി ഉള്ള പോളിസുക്കാരും എത്തിയിരുന്നു. ലക്ഷ്മിക്ക് ബോധം തെളിഞ്ഞപ്പോള്‍ അവള്‍ ഇത്രയും കാലം വിപിനില്‍ നിന്നും നേരിട്ട ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ മുഴുവന്‍ വിവരിച്ചു. പോലീസുകാര്‍ വിപിന്‍റെ ബാഗ്‌ പരിശോദിച്ചപ്പോള്‍ അതില്‍ നിന്നും കഞ്ചാവും മയക്കുമരുന്നിന്‍റെ ആമ്പ്യൂളുകളും കിട്ടി. ആ ഒരു തെളിവും വെച്ചു കൊണ്ട് അവര്‍ വിപിനെ കൊണ്ടു പോയി. ലക്ഷ്മി ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം വിട്ടു, പിന്നെ എന്നെ വന്ന്‍ കെട്ടിപിടിച്ചു കരഞ്ഞു.

വെള്ളിയാഴ്ച മഡിവാളയില്‍ നിന്നും കല്ലടയുടെ വോള്‍വോയില്‍ ഞാനും ലക്ഷ്മിയും കൂടി ലക്ഷ്മിയുടെ നാട്ടിലേക്ക് ബസ് കയറി. ബസ്സില്‍ ലക്ഷ്മി എന്റെ തോളില്‍ തല വെച്ചു ഉറങ്ങുന്നു. വാളയാര്‍ കഴിഞ്ഞു കേരളത്തില്‍ കയറിയപ്പോള്‍ ലക്ഷ്മി എഴുനേറ്റു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവളുടെ സ്ഥലം എത്താറായി. ലക്ഷ്മി എന്നോടായി.

“അജു, ഞാന്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്ന്‍ എനിക്കറിയാം. എല്ലാത്തിനും സോറി. അഹങ്കാരം കൊണ്ട് എനിക്ക് കണ്ണ്‍ കാണുന്നിലായിരുന്നു. അജു ചെയ്തു തന്ന എല്ലാ സഹായത്തിനും നന്ദി.”

“അത് സാരമില്ല ഒരു ഫ്രണ്ട് എന്നാ നിലയില്‍ ഞാന്‍ എന്റെ കടമ മാത്രം ആണ് ചെയ്തത്.”

“അജു, എനിക്ക് ഇപ്പോള്‍ എന്റെ തെറ്റുകള്‍ മനസ്സിലാവുന്നു. എനിക്ക് എല്ലാം ശരിയാക്കാന്‍ ഒരു ചാന്‍സ് കൂടി തരുമോ?”

“മനസ്സിലായില്ല.”

Leave a Reply

Your email address will not be published. Required fields are marked *