അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

അവര്‍ക്കങ്ങനെ ഒരു മോള്‍ ഇല്ല എന്ന് അവര്‍ പറഞ്ഞെങ്കിലും ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍ പെറ്റ വയറിന്റെ ദണ്ണം കാരണം അവര്‍ ലക്ഷ്മിയുമായി സംസാരിക്കാം എന്ന്‍ സമ്മതിച്ചു.

അവളുടെ വീട്ടുക്കാര്‍ അവളോട്‌ ബാംഗ്ലൂരിലെ ജോലി മതിയാക്കി കൊച്ചിയിലെ ഏതെങ്കിലും കമ്പനിയില്‍ ജോലിക്ക് കയറാന്‍ പറഞ്ഞു. അവളുടെ ഭാഗ്യത്തിന് ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനി അപ്പോള്‍ ആള്‍ക്കാരെ എടുക്കുന്നുണ്ടായിരുന്നു. അവള്‍ ഇന്റര്‍വ്യൂ എല്ലാം ക്ലിയര്‍ ആയി. ഇപ്പോഴത്തെ കമ്പനിയില്‍ ബെഞ്ചില്‍ ആയത് കൊണ്ട് റിലീവിംഗ് ഒന്നും പ്രശ്നം ആയില്ല. പക്ഷെ അവര്‍ക്ക് രണ്ടു ആഴ്ച നോട്ടിസ് ലക്ഷ്മി സെര്‍വ് ചെയണ്ണമായിരുന്നു.ഒടുവില്‍ ലക്ഷ്മിയുടെ കഷ്ടകാലം എല്ലാം അവസാനിക്കാന്‍ പോവുകയാണ്. ആ ഒരു രാത്രിക്ക് ശേഷം ഞങ്ങള്‍ പിന്നെ ബന്ധപെട്ടിട്ടില്ല.

ലക്ഷ്മിയുടെ ബാംഗ്ലൂരില്‍ ഉള്ള അവസാന ആഴ്ച. ഞാന്‍ ഓഫീസ് വിട്ടു വന്നു. ഫ്ലാറ്റില്‍ ലിഫ്ടിലേക്ക് ഓടി കയറിയ എന്നെ ഒരു തെറി വിളി ആണ് അഭിസംബോധന ചെയ്തത്.

“ഡാ കുണ്ണേ.”

ഞാന്‍ നോക്കിയപ്പോള്‍ അതാ വിപിന്‍ ലിഫ്റ്റില്‍. അവന്‍ തുടര്‍ന്നു.

“വെറുതെ അല്ല ആ കൂത്തിച്ചിക്ക് ഇത്ര അഹങ്കാരം.” ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. മനപൂര്‍വം ഞാന്‍ എട്ടാം നിലയിലേക്ക് ഉള്ള ബട്ടണ്‍ ആണ് അമര്‍ത്തിയത്. എഴാം നിലയില്‍ ഇറങ്ങുമ്പോള്‍ വിപിന്‍ വീണ്ടും എന്നോട്.

“അപ്പോള്‍ ആ പുലയാടിച്ചി എന്നെ ചതിക്കുക ആയിരുന്നു. അവളും നീയും വിവരം അറിയും.”

രണ്ടു കൈ കൂട്ടി മുട്ടിയാലെ ഒച്ച ഉണ്ടാവുകയുള്ളൂ എന്ന അമ്മയുടെ ഉപദേശം അനുസരിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. ഞാന്‍ എട്ടാം നിലയില്‍ ഇറങ്ങി കുറച്ചു നേരം അവിടെയും ഇവിടെയും നടന്നു. എനിട്ട്‌ പടികെട്ടിലൂടെ ഞാന്‍ എഴാം നിലയിലേക്ക് ഇറങ്ങി. ലക്ഷ്മിയുടെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ അവിടെ ചില നിരക്കങ്ങള്‍ അല്ലാതെ വേറെ ഒരു ശബ്ദവും കേള്‍ക്കുന്നില്ല. ഞാന്‍ കതക് മെല്ലെ തള്ളി നോക്കി. ഉള്ളിലേക്ക് നോക്കിയപ്പോള്‍ എന്റെ രക്തം ഉറഞ്ഞു പോകുന്ന ഒരു കാഴ്ച ആണ് കണ്ടത്.

ലക്ഷ്മിയുടെ വായ പൊത്തി പിടിച്ചു വിപിന്‍ നില്‍ക്കുന്നു. അവന്റെ മറ്റേ കൈയില്‍ കത്തി ഉണ്ട്. ലക്ഷ്മിയുടെ മുഖത്തും കൈയിലുമൊക്കെ ചോര ആണ്. ഞാന്‍ പടികെട്ട് ഇറങ്ങുമ്പോള്‍ തന്നെ പോലീസ് സ്റ്റേഷന്‍റെ നമ്പര്‍ എന്റെ ഫോണില്‍ ഡയല്‍ ചെയാന്‍ പാകത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ വേഗം പോലിസിനെ വിളിച്ചു. എനിക്ക് അറിയാവുന്ന കന്നഡ, തമിഴ്, ഹിന്ദി കൊണ്ട് എങ്ങനെയോ കാര്യം അവതരിപ്പിച്ചു. ഫോണ്‍ കട്ട് ചെയ്തതും ഞാന്‍ ഉള്ളിലേക്ക് ഓടി കയറി അവിടെ ഉണ്ടായിരുന്ന ഒരു ടീപോയ് എടുത്തു വിപിനെ അടിച്ചു. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടി ആയത് കൊണ്ട് വിപിന്‍ അവിടെ വീണു. വീഴ്ചയില്‍ അവന്റെ കൈയില്ലേ കത്തി തെറിച്ചു പോയി. വീണ വിപിനു അവസരം കൊടുക്കുന്നതിനു മുന്‍പ് തന്നെ ഞാന്‍ അവന്റെ നെഞ്ചില്‍ കയറി ഇരുന്നു അവന്റെ മുഖത്ത് അടിക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *