വിദ്യാർത്ഥി സംഘടനകൾ ശക്തമായത് കൊണ്ട് കോളേജിൽ അവനു റാഗിങ് അധികം കൊള്ളേണ്ടി വന്നില്ല. പേര് ചോദിക്കൽ, പാട്ട് പാടുക, പിന്നെ ദോശ ചുടുക അങ്ങനെ അങ്ങനെ ചെറിയ ചെറിയ ഐസ് ബ്രേക്കർസ് മാത്രം.
അതേ കോളജിലെ പൂർവവിദ്യാർഥി ആയ അളിയന്റെ ഉപദേശ പ്രകാരം ആണ് ഞാന്‍ ആദ്യവർഷം തന്നെ വ്യക്തിവികാസത്തിനയി ISTE യിൽ ചേർന്നു. പ്ലേസ്മെന്റിനായി പഠനം കൂടാതെ പാഠ്യേതര മികവ് കൂടി വേണം എന്ന അളിയന്റെ ഉപദേശം ആണ് എന്നെ ISTE മെമ്പർ ആകാൻ പ്രേരിപ്പിച്ചത്.
ISTE യുടെ സെമിനാർ നടക്കുന്ന സമയത്ത് ആണ് ഞാന്‍ ലക്ഷ്മിയെ ആദ്യമായി കാണുന്നത്. സെമിനാറിനായി പരസ്യം പിടിക്കാൻ ലക്ഷ്മിയും ഞാനും ഒരേ ഗ്രൂപ്പിൽ ആയിരുന്നു. അവിടെ നിന്നാണ് ലക്ഷ്മിയെ ഞാന്‍ പരിചയപ്പെടുന്നത്. മൂനാഴ്ച ഒരുമിച്ചു പരസ്യം പിടിക്കാനായി നടന്നപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായി. സെമിനാറിനെ അന്ന് റിസപ്ഷന്‍ കമ്മിറ്റി ഞങ്ങള്‍ രണ്ടു പേരും മാത്രം ആയിരുന്നു. ആ ഒരു ദിവസം ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആയ ലക്ഷ്മിയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആയ അര്‍ജുനും മനസ്സ് കൊണ്ട് അടുത്തത്.
സെമിനാര്‍ കഴിഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ കൈമാറി. എതിര്‍ലിംഗത്തില്‍ പെട്ടവരുമായി അത്ര അധികം സംസര്‍ഗ്ഗം ഇല്ലാത്തതിനാല്‍ എനിക്ക് ലക്ഷ്മിയെ അത്ര പെട്ടന്ന്‍ മറക്കാന്‍ കഴിയുന്നില്ലായിരുന്നു. ഫോണ്‍ എടുത്ത് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. മണി അടിക്കുന്നു. അങ്ങേതലക്കല്‍ നിന്നും ഫോണ്‍ എടുത്ത് ഹലോ കേട്ടപ്പോളെ മനസ്സ് നിറഞ്ഞു. എന്തൊക്കെയോ സംസാരിച്ചു. സംസാരം കഴിഞ്ഞപ്പോള്‍ sms അയക്കാന്‍ തുടങ്ങി.ഒടുവില്‍ പുലര്‍ച്ച നാല് മണി വരെ smsലൂടെ സംസാരിച്ചു ആണ് അന്ന്‍ ഉറങ്ങാന്‍ കിടന്നത്. പിന്നെ പിന്നെ ഇതൊരു നിത്യ’സംഭവമായി മാറി. ദിവസവും ഫോണ്‍ വിളിയും sms ചാറ്റുമായി ദിവസങ്ങള്‍ കഴിഞ്ഞു പോയി. എത്ര പെട്ടന്നാണ് അവളുമായി അടുത്തത്. വീട് അടുത്ത് ആയത് കൊണ്ടവള്‍ തന്റെ കൂടെ അധികം നേരം ഇരിക്കാറില്ല. ചോദിച്ചപ്പോള്‍ വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നം ആകും എന്നായിരുന്നു മറുപടി.പക്ഷെ താന്‍ അതൊന്നും കാര്യം ആക്കാതെ അവളുമായി ഫോണിലൂടെ ഒരു നല്ല ബന്ധം തുടര്‍ന്നു കൊണ്ടിരുന്നു.
ഒരു ദിവസം ലൈബ്രറിയില്‍ ഞാന്‍ ഒരു ടെക്സ്റ്റ് ബുക്കും റെഫര്‍ ചെയ്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന്‍ നോക്കുമ്പോള്‍ മുന്നില്‍ അതാ ലെച്ചു.
“എന്താ അജു ഒരു മൈന്‍ഡ് ഇല്ലാതെ.”
ഫോണിലൂടെ രാവിലെ വരെ സൊള്ളുന്ന ഞാന്‍ പെട്ടന്ന്‍ ലെച്ചുവിനെ എന്റെ മുന്നില്‍ കണ്ടപ്പോള്‍ എന്റെ വായിലെ വെള്ളമെല്ലാം വറ്റി. ശരീരം മുഴുവന്‍ വിയര്‍ക്കാന്‍ തുടങ്ങി.