പ്രേമേട്ടന്റെ മൂല്യം എന്തായിരുന്നു എന്ന്‍ ജീവിതം ചേച്ചിയെ പഠിപ്പിച്ച മാതിരി എന്റെ മൂല്യം എന്താണ് എന്ന് ലക്ഷ്മിയെ ജീവിതം പഠിപ്പിക്കും.
“ഞാനും മാലിനിയും എന്നായാലും പിരിയുമായിരുന്നു. അന്നലെങ്കില്‍ ഞാന്‍ യു എസ് നിര്‍ത്തി പോരാന്‍ തീരുമാനിച്ച സമയത്ത്. പൊട്ടിച്ചെറിഞ്ഞത് എങ്ങനെ വിളക്കിയാലും പഴയ ബലം ഉണ്ടാവില്ല. അത് അവള്‍ക്കും നല്ലവണ്ണം അറിയാം. അര്‍ഹിക്കാത്ത ഒരാള്‍ക്ക് വേണ്ടി ആണല്ലോ എന്നെ ഉപേക്ഷിച്ചത് എന്ന ഒരു സങ്കടം അവള്‍ക്ക് ഉണ്ട്. അത് അല്ലാതെ വേറെ ഒന്നും ഇല്ല.”
പിന്നെയും ഞങ്ങള്‍ കുറെ നേരം ഇരുന്നു സംസാരിച്ചു. അതിനു പിറ്റേ ദിവസം തന്നെ ഞാന്‍ പ്രേമേട്ടനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ വന്നു പുതിയ ജോലിയില്‍ ചേര്‍ന്നു.
ഞാന്‍ ഭൂതകാലത്തിന്റെ ഓര്‍മകളില്‍ നിന്നും ഉറങ്ങിയെഴുന്നേറ്റു. പിന്നെയും ദിവസങ്ങള്‍ മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം ഞാന്‍ ജോലിയും കഴിഞ്ഞു തിരിച്ചു ഫ്ലാറ്റില്‍ എത്തി. ലിഫ്റ്റിലേക്ക് ഓടി കയറി നോക്കുമ്പോള്‍ ആണ് അതില്‍ ഒരു പെണ്ണ്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ലക്ഷ്മി!. അവള്‍ക്കാണെങ്കില്‍ എന്നെ കണ്ടു യാതൊരുവിധ ഭാവഭേദവും ഇല്ല. അവള്‍ ലിഫ്റ്റില്‍ അമര്‍ത്തിയിരുന്നത് എന്റെ അതെ ഫ്ലോറിലേക്കുള്ള ബട്ടണ്‍ ആണ്. ഇത്രയും ദിവസം എന്റെ അടുത്ത് താമസിച്ചിട്ടും ഞാന്‍ അറിഞ്ഞില്ലലോ. ലിഫ്റ്റ് ഞങ്ങളുടെ നിലയില്‍ നിന്നു. അവള്‍ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി നടക്കുന്ന വഴിക്ക് തിരിഞ്ഞു കൊണ്ട് എന്നോട്.
“അര്‍ജുന്‍ എല്ലാത്തിനും സോറി.”
ലക്ഷ്മിക്ക് എന്നെ ഇപ്പോഴും ഓര്‍മ്മയുണ്ട്. അവള്‍ ഏത് ഫ്ലാറ്റിലെക്ക് ആണ് പോകുന്നത് എന്ന്‍ ഞാന്‍ നോക്കി നിന്നു. എന്റെ തൊട്ടടുത്ത് ഉള്ള ഫ്ലാറ്റില്‍ തന്നെ ആണവള്‍ ജീവിക്കുന്നത് എന്ന് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു. കുറെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം ആവശ്യമായിരുന്നു. അവളെ നേരിടാന്‍ എനിക്ക് ഇപ്പോഴും ഭയമായിരുന്നു.
ലക്ഷ്മി എന്റെ തൊട്ടടുത്ത്നുള്ള ഫ്ലാറ്റില്‍ ഉണ്ട് എന്നാ അറിവുമായി ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ അവരുടെ ഫ്ലാറ്റിന്റെ മുന്നില്‍ കൂടെ നടക്കുമ്പോള്‍ ഉള്ളില്‍ നിന്നും കുറെ ശബ്ദങ്ങള്‍ കേട്ടു. തുറന്നിട്ട വാതിലിനുള്ളില്‍ കൂടി ഞാന്‍ നോക്കുമ്പോള്‍ വിപിനും ലക്ഷ്മിയും കൂടി വഴക്കിടുന്നു. വഴക്കിനൊടുവില്‍ ലക്ഷ്മിയെ കുത്തിനു പിടിച്ചു വിപിന്‍ മാറിമാറി അടിക്കുക ആയിരുന്നു.അടിയുടെ ഒടുവില്‍ വിപിന്‍ ലക്ഷ്മിയെ പിടിച്ചു തള്ളികൊണ്ട് അകത്തേക്ക് കയറി പോയി. വിപിന്‍ അകത്തേക്ക് കയറുന്നത് കണ്ടിട്ട് ധൈര്യം സംഭരിച് ഞാന്‍ ഉള്ളിലേക്ക് കയറി. എന്നെ കണ്ടതും അടി കൊണ്ട് വീണിടത്ത് നിന്നും ലക്ഷ്മി എഴുന്നേറ്റു എന്നെ തള്ളി കൊണ്ട് വീട്ടിനു പുറത്തേക്ക് തള്ളി കൊണ്ട് പോയി.