“അത് എങ്ങനെ?” എനിക്ക് എന്റെ ആകാംഷ അടക്കാന്‍ കഴിഞ്ഞില്ല.
“ഞാന്‍ യു എസില്‍ എം എസ് ചെയുമ്പോള്‍ ആണ് മാലതിയെ കാണുന്നത്. ഒരുമിച്ചു ഒരു യൂണിവേര്‍സിറ്റിയില്‍ എം എസ് ചെയുന്ന രണ്ട് മലയാളികള്‍. സ്വാഭാവികമായി ഞങ്ങളുടെ ഇടയില്‍ ഒരു സൗഹൃദം രൂപപെട്ടു. മാലിനി നല്ലവണ്ണം കവിത എഴുതും. എവിടെയും പ്രസിദ്ധീകരിക്കാന്‍ അല്ല. പക്ഷെ അവളുടെ ആത്മസംതൃപ്തിക്കായി. അവളുടെ കവിതകളുടെ ഏറ്റവും വലിയ ക്രിട്ടിക്ക് ഞാന്‍ ആയിരുന്നു. എം എസ് കഴിഞ്ഞതും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ജോലി ലഭിച്ചു. അതിന്റെ കൂടെ തന്നെ വീട്ടുക്കാര്‍ മുന്‍കൈയെടുത്തുഞങ്ങളുടെ കല്യാണവും നടത്തി. ഞാന്‍ ജോലിയില്‍ കയറിയതില്‍ പിന്നെ ഭയങ്കര വര്‍ക്കഹോളിക്ക് ആയിരുന്നു. അതിന്റെ ഭാഗമായി എനിക്ക് ആദ്യത്തെ പ്രമോഷനും ലഭിച്ചു. ഉത്തരവാദിത്വം കൂടിയപ്പോള്‍ ഞാന്‍ ഓഫീസില്‍ ചിലവഴിക്കുന്ന സമയവും കൂടി. മാലിനി എന്നില്‍ നിന്നും അകലുകയായിരുന്നു. ഞങ്ങളെ അടുപ്പിച്ച അവളുടെ കവിതകള്‍ ഞാന്‍ തുറന്നു നോക്കാതെ ആയി. എന്തിനു ഞങ്ങള്‍ തമ്മില്‍ ആഴ്ചകളോളം കാണാതെ ഇരുന്നിട്ടുണ്ട്. ഇതെല്ലാം മാലിനിക്ക് എന്നോടുള്ള അകല്‍ച്ച കൂട്ടുകയായിരുന്നു. ആയിടക്കാണ് അവളുടെ ഓഫീസില്‍ ഒരു മലയാളി ജോലി ലഭിച്ചു വന്നത്. അവള്‍ അവനുമായി സൗഹൃദം തുടങ്ങി. അവള്‍ എനിക്ക് വേണ്ടി എഴുതിയ കവിതകള്‍ അവന്‍ ആയി അതിന്റെ ശ്രോതാവ്. അവര്‍ തമ്മില്‍ അടുത്തു. ഒരു ദിവസം അവള്‍ അവന്റെ കൂടെ ഇറങ്ങി പോയി. അവന്‍ ആണെങ്കിലോ വെറും ഒരു അവസരവാദി ആയിരുന്നു. മാലിനി എന്നില്‍ നിന്നും ഡൈവോഴ്‌സ് വാങ്ങി വരും എന്ന്‍ അവന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. കുറച്ചു കാലം ഒരുമിച്ച് ജീവിച്ചു വീട്ടുകാരുടെ അടുത്ത് നിന്നും സമ്മതം വാങ്ങി വരാം എന്ന് പറഞ്ഞ അവനെ പിന്നെ മാലിനി കണ്ടിട്ടില്ല. അവന്‍ ആ കമ്പനിയില്‍ ഉള്ള ജോലിയെ വേണ്ട എന്ന് വെച്ചു വേറെ എവിടെക്കോ മുങ്ങി.” ഗ്ലാസില്‍ ഉണ്ടായിരുന്നത് കുടിച്ചു തീര്‍ത്തു പ്രേമേട്ടന്‍ തുടര്‍ന്നു.
“കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് എന്റെ തെറ്റുകള്‍ മനസ്സിലായി. അങ്ങനെ ഒരു ദിവസം നാട്ടില്‍ നിന്നും യു എസിലേക്ക് തിരിച്ചു വരുമ്പോള്‍ ഉള്ള ഫ്ലൈറ്റില്‍ മാലിനി ഉണ്ടായിരുന്നു. ആ മുപ്പത് മണിക്കൂറിന്റെ ഫ്ലൈറ്റ് യാത്ര ഞങ്ങളെ വീണ്ടും അടുപ്പിച്ചു. അപ്പോഴേക്കും അമ്മക്ക് സുഖമില്ലാതെ ഞാന്‍ എന്റെ യു എസ് വാസം അവസാനിപ്പിച്ചു വരാന്‍ ആയിരിക്കുന്നു. അന്ന് മുതല്‍ ഞങ്ങള്‍ വളരെ സൌഹൃദത്തില്‍ ആണ്.”
“എനിക്ക് തോന്നുന്നത് ചേച്ചിക്ക് ഇപ്പോഴും ചേട്ടനോട് ഭയങ്കര ഇഷ്ടം ആണ് എന്നാണ്. ഇന്ന് കാറില്‍ കയറിയപ്പോള്‍ കണ്ണ്‍ ഒക്കെ കലങ്ങിയിട്ടുണ്ടായിരുന്നു.” അപ്പോഴാണ് മാലിനി ചേച്ചി പിരിയാന്‍ നേരം എന്നോട് പറഞ്ഞ വാക്കുകളുടെ അര്‍ഥം എനിക്ക് ശരിക്കും കത്തിയത്.