അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

അവിടെ അവരുടെ ഐടി വിഭാഗത്തില്‍ ആണ് ജോലി. തന്റെ മാര്‍ഗ്ഗനിര്‍ദേശിയും അഭ്യുദയകാംക്ഷിയും ആയ പ്രേമേട്ടന്‍ പുതുതലമുറ ജോലികള്‍ക്ക് വേണ്ട കാര്യനിര്‍ദേശങ്ങള്‍ തന്നത് കാരണം ജോലി അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. ആദ്യത്തെ ദിവസം എല്ലാവരെയും പരിചയപെടല്‍ അല്ലാതെ അത്ര ബുദ്ധിമുട്ട് ഉള്ള കാര്യങ്ങള്‍ ഒന്നും ചെയിച്ചില്ല. കൂടെ ജോലി ചെയുന്നവരോട് കൂടി സംസാരിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവര്‍ നല്ല ശമ്പളം തരുന്നു ഉണ്ടെങ്കിലും പണി ഉള്ള സമയത്ത് മുള്ളാന്‍ കൂടി എഴുനേല്‍ക്കാന്‍ പറ്റാത്ത അത്ര പണി ആയിരിക്കും. ഒരു തരത്തില്‍ തനിക്കും അത് തന്നെയാണ് നല്ലത്. പഴയത് ഒന്നും ഓര്‍ക്കുക വേണ്ടാലോ മുഴുവന്‍ സമയവും പണിയില്‍ മുഴുകിയാല്‍.

കുറച്ചു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. ഓഫീസിൽ മുഴുവൻ സമയവും പണിയിൽ മുഴുകുന്നതിനാൽ സമയം പോകാൻ എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. സ്ത്രീവിഷയത്തിൽ ചൂട് വെള്ളത്തിൽ വീണ പൂച്ച ആയത് കൊണ്ട് ഓഫീസിലെ കിളിമൊഴികളെ ഒന്നും മൈൻഡ് ചെയ്തില്ല. ഓഫീസിൽ ഉള്ള മുഴുവൻ സമയവും പണിയിൽ മുഴുകുന്നതിനാലും, പിന്നെ വീട്ടിൽ നേരത്തെ പോയി വേറെ പണി ഇല്ലാത്തത് കൊണ്ട് പാതിരാത്രി വരെ ഇരുന്നിട്ടാണെങ്കിലും പണി പെൻഡിങ് വെക്കാത്തത് കൊണ്ട് വളരെ കുറച്ചു കാലം കൊണ്ട് തന്നെ ആ ഓഫീസിലെ ഏറ്റവും നല്ല ജോലിക്കാരിൽ ഒരുവൻ ആവാൻ എനിക്ക് പറ്റി.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. ഞാന്‍ ബാംഗ്ലൂർ നഗരത്തിന്റെ പുത്രൻ ആയി ഇപ്പോൾ ഏകദേശം അഞ്ചു മാസങ്ങൾ കഴിഞ്ഞിരുന്നു. പുറത്ത് സൂപ്പർ മാർക്കറ്റിൽ പോയി തിരിച്ചു ഫ്ലാറ്റിലേക്ക് കയറുമ്പോൾ ആണ് എന്നെ കടന്നു പോയ ആ i10 കാറിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്. മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന ആ മുഖം കണ്ടപ്പോൾ ഞാന്‍ തകർന്നു പോയി.

ലക്ഷ്മി, തന്റെ ലെച്ചു, കോളേജിലെ ലക്സ് അല്ലെ ആ കാറിൽ ഉണ്ടായിരുന്നത്. ആരിൽ നിന്നാണോ താൻ ഇത്രയും കാലം ഓടി മാറി ഇരുന്നത്, ആരാണോ തന്റെ ആ നിഷ്കളങ്ക ഹൃദയത്തെ നൂറായിരം കഷ്ണങ്ങൾ ആക്കി തകർത്തെറിഞ്ഞത് അതെ ആള്‍ ഇതാ തന്റെ കണ്മുന്നിൽ, അതും താൻ താമസിക്കുന്ന അതെ പാർപ്പിട സമുച്ചയത്തിൽ. അവളെ കണ്ട ഞെട്ടലിൽ നിന്നും മുക്തൻ ആകാതെ ഞാന്‍ ഒരു കണക്കിൽ തന്റെ ഫ്ലാറ്റിൽ തിരിച്ചെത്തി. വസ്ത്രം കൂടി മാറാതെ ഞാൻ സോഫയിൽ കിടന്നു. ഞാനറിയാതെ തന്നെ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.

അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം. അച്ഛനും അമ്മയും കോളേജ് അദ്ധ്യാപകർ. തന്നെക്കാളും ഏഴ് വയസ്സിനു മൂത്ത ചേച്ചി MSC കഴിഞ്ഞു കല്യാണവും കഴിച്ചു ബാംഗ്ലൂരിൽ അളിയന്റെ കൂടെ ജീവിക്കുന്നു. സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ 468ആം റാങ്ക് വാങ്ങി ആ പ്രസിദ്ധമായ എഞ്ചിനീയറിംഗ് കലാലയത്തിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയി അഡ്മിഷന്‍ ലഭിച്ചു ജോയിൻ ചെയ്തപ്പോള്‍ എനിക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *