കാറില്‍ കയറിയ മാലിനി ചേച്ചി കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട ആളെ ആയിരുന്നില്ല. മിണ്ടാതെ കണ്ണും അടച്ചു ഇരിക്കുക ആയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു ഞാന്‍ മാലിനി ചേച്ചിയെ നോക്കുമ്പോള്‍ ചേച്ചി കണ്ണ്‍ തുടക്കുക ആയിരുന്നു.
“ചേച്ചി എന്തു പറ്റി. എന്തെങ്കിലും പ്രശ്നം ഉണ്ടോ.” ഞാന്‍ ചേച്ചിയോട് ചോദിച്ചു.
“ഇല്ല. ഞാന്‍ കുറച്ചു പഴയ ഓര്‍മകളിലേക്ക് പോയി.”
“ചേച്ചിയെ കണ്ടപ്പോള്‍ മുതല്‍ ചോദിക്കണം എന്ന്‍ വിചാരിച്ചത് ആണ്. ചേച്ചിയെ എനിക്ക് നല്ല മുഖപരിചയം ഉണ്ട്. ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു ഓര്‍മയും കിട്ടുന്നില്ല.”
“ഒരിക്കലും ഇല്ല അര്‍ജുന്‍.ഞാന്‍ കഴിഞ്ഞ ഇരുപ്പത്തി രണ്ടു വര്‍ഷമായി സ്റേറ്റ്സിലാണ്. അതായത് ഏകദേശം നീ ജനിച്ച കാലം മുതല്‍. അത് കൊണ്ട് എന്നെ കാണാന്‍ ഉള്ള ഒരു സാധ്യതയും ഇല്ല.”
ചേച്ചി കുറച് പരുഷമായി ആണ് പറഞ്ഞത് എന്ന്‍ എനിക്ക് തോന്നി. അത് കൊണ്ട് പിന്നെ എയര്‍ പോര്‍ട്ട് എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. എയര്‍ പോര്‍ട്ടില്‍ പിരിയാന്‍ നേരം ചേച്ചിയുടെ മുഖം വീണ്ടും പ്രസന്നമായി. എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ഇന്റര്‍വ്യൂ നല്ലവണ്ണം ചെയണം. ഓള്‍ ദി ബെസ്റ്റ്. കളഞ്ഞു പോയത് എന്താണ് എന്ന് ആ കുട്ടിയെ ജീവിതം പഠിപ്പിച്ചു കൊള്ളും.”
അവസാനം പറഞ്ഞത് എന്താണ് എന്ന്‍ എനിക്ക് മനസ്സിലായിലെങ്കിലും ഞാന്‍ ആ പറഞ്ഞതിന് തലയാട്ടി.
മാലിനി ചേച്ചി വാഗ്ദാനം ചെയ്തത് പോലെ തന്നെ എനിക്ക് അവരുടെ കമ്പനിയില്‍ നിന്നും ഇന്റര്‍വ്യൂ ശരി ആയി. അഞ്ചു റൗണ്ട് ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അത് കഴിഞ്ഞു പിന്നെ ഒരു വിവരവും ഇല്ല. ഇന്റര്‍വ്യൂ കഴിഞ്ഞു ഏകദേശം ഒരു ആഴ്ച പിന്നിട്ടിരുന്നു. ഞാന്‍ അത് മൂഞ്ചി എന്ന്‍ ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ ആണ് എച് ആര്‍ എന്നെ വിളിച്ചു ജോലി ലഭിച്ച കാര്യം പറയുന്നത്. അവര്‍ എനിക്ക് ഓഫര്‍ ലെറ്റര്‍ അയച്ചിട്ടുണ്ട് പോലും. ഞാന്‍ വേഗം എന്റെ മെയില്‍ തുറന്നു ഓഫര്‍ ലെറ്റര്‍ നോക്കി. എനിക്ക് പോലും ആ ഓഫര്‍ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അഞ്ചു ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ എന്നെ നിയമിച്ചിരിക്കുന്നു. ഞാന്‍ ആ സന്തോഷം ഉടനെ തന്നെ പ്രേമേട്ടനെ അറിയിച്ചു. പ്രേമേട്ടനും അത് കണ്ടപ്പോള്‍ സന്തോഷമായി. അന്ന് രാത്രി ഞാന്‍ പ്രേമേട്ടന്റെ അവിടെ കൂടി.
രാത്രി പ്രേമേട്ടന്‍ ഒരു കുപ്പിയുമായി വന്നു. ജോണി വാക്കര്‍ ഡബിള്‍ ബ്ലാക്ക്. എന്നോട് ചോദിച്ചു.
“താന്‍ കഴിക്കുമോ?”
“ഞാന്‍ കുറച്ചൊക്കെ കഴിച്ചിട്ടുണ്ട്, പക്ഷെ ശീലമില്ല.”