അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

കാലം മുന്നോട്ടേക്ക് തന്നെ ഒഴുകി കൊണ്ടിരുന്നു. എന്റെ കോഴ്സ് കഴിഞ്ഞു ഏറ്റവും ആദ്യത്തെ ചാൻസിൽ തന്നെ ഞാൻ പേപ്പർ എല്ലാം എഴുതി എടുത്തിരുന്നു. ഞാൻ പ്രേമെട്ടന്റെ കൂടെ കൂടി ഇപ്പൊൾ ഒരു വർഷം കഴിഞ്ഞിരുന്നു. അന്ന് ഞാൻ എന്നെ ഏൽപ്പിച്ച പ്രോജക്ടിന്റെ അവസാന റിപ്പോർട്ട് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്ന നേരത്ത് പ്രേമെട്ടൻ കയറി വന്നു. എന്നോടായി പറഞ്ഞു.

“അർജുൻ തനിക്ക് ഇപ്പോൾ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിക്ക്‌ ചേരാന്‍ മാത്രം ഉള്ള എക്സ്പീരിയന്‍സ് ആയി. ഇനി ഒരു റെസ്യൂം ഉണ്ടാക്കു. നാളെ എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട്. അവരുടെ കമ്പനിയില്‍ ഒരു ഒഴിവു ഉണ്ട്. നീ നാളെ റെസ്യൂം ആയി വീട്ടിലേക്ക് വരു.”

“എനിക്ക് ഇപ്പോള്‍ എന്തിനാ വേറെ ജോലി. ഞാന്‍ ഇവിടെ ഹാപ്പിയാണ്.”

“അങ്ങനെ അല്ല അര്‍ജുന്‍. ഞാന്‍ എന്റെ ടെക്നോളജി ഫീല്‍ഡ് ആയി ഉള്ള ടച്ച്‌ പോകാതിരിക്കാന്‍ എന്റെ ലീഷ്യര്‍ ടൈമില്‍ ചെയ്യാന്‍ ഉള്ള പ്രൊജക്റ്റ്‌ മാത്രമേ എടുക്കാറുള്ളൂ. നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ പറഞ്ഞത് കൊണ്ട് നിങ്ങളെ കുറച് കാലം നിര്‍ത്തി എന്നെ ഉള്ളൂ. നിങ്ങള്‍ ഒരു ജോലിക്ക് കയറി അവിടെ ഒരു കരിയര്‍ ഉണ്ടാക്കണം. ഫ്രീലാന്‍സ് കണ്സല്‍ട്ടിംഗ് ഒരിക്കലും ഒരു കരിയര്‍ അല്ല.”

എനിക്ക് പ്രേമേട്ടനെ വിട്ടു പോകുന്നതില്‍ സങ്കടം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ ജോലി സ്ഥിരതയും കരിയര്‍ ഒരു വലിയ കാര്യം തന്നെ ആയിരുന്നു. ഞാന്‍ റെസ്യൂം ഉണ്ടാക്കുന്ന ജോലി തുടങ്ങി.

പിറ്റേ ദിവസം വൈകുന്നേരം നാല് മണി ആയപ്പോള്‍ ഞാന്‍ പ്രേമേട്ടന്റെ വീട്ടിലേക് പോയി. പ്രേമേട്ടന്റെ ഫ്രണ്ട് അപ്പോഴും എത്തിയിട്ടിലായിരുന്നു. ഞാന്‍ അവിടെ ഉമ്മറത്ത് ഉണ്ടായിരുന്ന ഒരു മാസിക മറിച്ചു കൊണ്ടിരുന്നു. സീത ചേച്ചി (പ്രേമേട്ടന്റെ ഭാര്യ) എനിക്ക് കുടിക്കാന്‍ ചായ കൊണ്ടു തന്നു. ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നപോള്‍ ആണ് ഒരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ ടാക്സി അവിടേക്ക് കയറി വന്നത്. കാറിന്റെ ഹോണ്‍ കേട്ടപ്പോള്‍ അകത്ത് നിന്നും പ്രേമേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ ഡോര്‍ തുറന്നു ഒരു നീല ജീന്‍സ് പാന്റും നീല ഡെനിം ഷര്‍ട്ടും ധരിച്ചു കൊണ്ട് ഒരു മധ്യവയസ്ക പുറത്തിറങ്ങി. തോള്‍ ഒപ്പം മുടി മുറിച്ചിട്ടുണ്ട്. പരന്ന മുഖം. എനിക്ക് അവരെ കണ്ടപ്പോള്‍ നല്ല മുഖപരിചയം തോന്നി. അവര്‍ കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഹായ് പ്രേം എന്ന് പറഞ്ഞു കൊണ്ട് പ്രേമേട്ടനെ കെട്ടിപിടിച്ചു. എന്നിട്ട് പിന്നെ വന്ന്‍ സീത ചേച്ചിയെയും കെട്ടിപിടിച്ചു. അത് കഴിഞ്ഞു എന്നെ നോക്കി.

“അര്‍ജുന്‍ അല്ലെ. ആം ഐ റൈറ്റ്?”

ഞാന്‍ മെല്ലെ അതെ എന്ന്‍ തലയാട്ടി. അവര്‍ എന്നോടായി തുടര്‍ന്നു.

“ഞാന്‍ മാലിനി മേനോന്‍. ഞാന്‍ ഒന്ന്‍ ഫ്രെഷ് ആയി വരട്ടെ.എനിട്ട്‌ നമ്മുക്ക് സംസാരിക്കാം.”

ഞാന്‍ ഒന്നും മിണ്ടാതെ വീണ്ടും തലയാട്ടി. അവര്‍ എല്ലാവരും അകത്തേക്ക് പോയി. മാലിനി മേനോന്‍ നേരെ പ്രേമേട്ടന്റെ അമ്മയെ കാണാന്‍ അവര്‍ കിടക്കുന്ന മുറിയിലേക്ക് ആണ് പോയത്. അത് കഴിഞ്ഞു അവര്‍ ഫ്രഷ്‌ ആകാന്‍ വേണ്ടി മുകളിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *