അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

ചേച്ചിയുടെ ഉപദേശം എന്നിൽ ചില മാറ്റങ്ങൾ വരുത്തി. ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. കൂടാതെ കുറച്ച് കാലമായി ഇല്ലാതെ ഇരുന്ന ഷേവിങ്, മുടി മുറിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി പ്രാകൃത കോലത്തിൽ നിന്നും മനുഷ്യ കോലത്തിൽ എത്തി. ചേച്ചി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഞാൻ പോലും അറിയാതെ ചേച്ചി എനിക്ക് ധൈര്യം പകർന്നു തരിക ആയിരുന്നു. കുറച്ച് ദിവസം കൊണ്ട് ഞാൻ നോർമൽ ആയി. എനിക്ക് പ്ലേസ്മെന്റ് കിട്ടിയ കമ്പനിയിൽ നിന്നും ഒരു കത്ത് വന്നു. പരീക്ഷ റിസൽറ്റ് വന്നിട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ട്.പക്ഷേ അതിൽ എല്ലാ പരീക്ഷയും പാസ് ആകണം എന്നും സപ്ലി ഒന്ന് പോലും പാടില്ല എന്നും കൃത്യമായി എഴുതിയിട്ടുണ്ട്. അത് കണ്ടപ്പോൾ ഞാൻ പിന്നെയും ഡെസ്പ് ആയി. ഞാൻ S 8ൽ ഒരു പരീക്ഷ പോലും പാസ് ആകില എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പരീക്ഷ എഴുതിയാൽ അല്ലെ പാസ്‌ ആകുള്ളു. S 8ൽ വാഷ് ഔട്ട് ആകും. എന്റെ ഭാവി ഞാൻ തന്നെ വെള്ളത്തിലാക്കി. ആ ഒരു ലെറ്ററും വെച്ച് ഞാൻ മിണ്ടാതെ ഇരുന്നത് കണ്ട ചേച്ചി എന്നോട് ചോദിച്ചു.

“എന്ത് പറ്റി അജു.”

ഞാൻ ചേച്ചിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അത് കേട്ടപ്പോൾ അച്ഛന്റെ മുഖത്ത് അരിശം നിറയുന്നത് ഞാൻ കണ്ടു. ചേച്ചി അച്ഛനോട് കണ്ണ് കൊണ്ട് അരുത് എന്ന് കാണിച്ചു. ചേച്ചി എന്നോട് ആയി പറഞ്ഞു.

“അതിന് ഇപ്പൊൾ എന്താ ചെയ്യാൻ പറ്റുക. ജീവിതം മുന്നോട്ടു മാത്രം അല്ലെ പോവുക ഉള്ളൂ. നമ്മുക്ക് പിന്നോട്ട് പോയി ശരി ആക്കാൻ പറ്റില്ലാലോ. നമ്മൾ ചിലപ്പോൾ ജീവിതത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കും. നമ്മുക്ക് പിന്നോട്ട് പോയി അതൊക്കെ മാറ്റി മറിക്കാൻ പറ്റില്ല. കഴിഞ്ഞു പോയ കാര്യങ്ങള്‍ അവിടെ കിടക്കട്ടെ. ഇനി പുതിയ ഒരു ജീവിതത്തിന് വേണ്ടി പരിശ്രമിക്കുക. എല്ലാവരും ഭൂതകാലത്തിന്റെ ഭാണ്ഡകെട്ട് പേറി മുന്നിൽ ഉള്ള ജീവിതത്തിന്റെ സുന്ദര മുഹൂർത്തങ്ങൾ നഷ്ടപ്പെടുത്തും. അജൂട്ടാ മോനെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിനായി പരിശ്രമിക്കുക. കഴിഞ്ഞ കാലം പൂർണമായി വിട്ടേക്കൂ.”

ഏതായാലും ജോലി മൂഞ്ചി എന്നുള്ളത് എനിക്ക് ഉറപ്പായി. കഴിഞ്ഞ കാലത്തിനെ കുറിച്ച് സങ്കടപെടരുത്. ഞാന്‍ സങ്കടപെട്ടാല്‍ എന്നെ സ്നേഹിക്കുന്ന അച്ഛനും അമ്മയും ചേച്ചിയും മാത്രമേ സങ്കടപെടുകയുള്ളൂ. അവരെ സങ്കടപെടുത്തിയിട്ടു എനിക്ക് എന്ത് നേടാന്‍ ആണ്. അന്ന്‍ അളിയന്‍ എന്നെ വിളിച്ചിരുന്നു. കഴിഞ്ഞതിനെ പറ്റി ഒന്നും ചോദിക്കാതെ ഇനി മുന്നോട്ടേക്ക് ഉള്ള ഒരു വഴി തുറന്നു തരാന്‍ ആണ് വിളിച്ചത്. അളിയന്റെ സീനിയര്‍ ആയി പണ്ട് ജോലി ചെയ്തിരുന്ന ഒരു പ്രേംനാഥ് ഉണ്ട്. IITയില്‍ നിന്നും BTechഉം അമേരിക്കയില്‍ നിന്നും MSഉം കഴിഞ്ഞു ഒരു IT കമ്പനിയുടെ വൈസ് പ്രസിഡന്റ്‌ വരെ ആയ ആള്‍ ആണ്. വീട്ടില്‍ അമ്മ ഒറ്റക്ക് ആയപ്പോള്‍ ജോലി രാജി വെച്ചു ഇപ്പോള്‍ നാട്ടില്‍ തന്നെ ഉണ്ട്. ഫ്രീലാന്‍സ് ആയി പ്രോജെക്ക്റ്റുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് പുള്ളി. അദ്ദേഹം എന്നെ ഗൈഡ് ചെയ്യാം എന്നും പ്രേമേട്ടന്റെ കൂടെ കുറച് കാലം നില്‍ക്കാന്‍ വേണ്ടി അളിയന്‍ പറഞ്ഞപ്പോള്‍ എനിക്ക് എതിര്‍ക്കാന്‍ ഒന്നും കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *