അവിടുന്ന് നടക്കാൻ തുടങ്ങിയ ലെച്ചുവിനെ ഞാൻ തടഞ്ഞു. വിപിൻ അപ്പോഴേക്കും വേറെ ഒരുത്തന്റെ ബൈക്കിൽ കയറി പോയിരുന്നു. ഞാൻ ലെച്ചുവിനോടായി:
“നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ട. പക്ഷേ ആ വിപിനേ നീ വിട്ടേക്ക്. അവൻ നിന്നെ ചതിക്കും. കള്ളും കഞ്ചാവും അടിച്ചു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ആണ്. ഇലക്ട്രിക്കലിലെ നന്ദനയെ നോക്ക്. എങ്ങനെ നടന്ന കുട്ടി ആയിരുന്നു. അവൻ ചതിചത് കാരണം ഇപ്പൊൾ ആകെ തകർന്ന് സൈലന്റ് ആയി പോയി. ഞാൻ ഇത് നിന്റെ നന്മക്കായി ആണ് പറയുന്നത്.”
എന്നെ തുടരാൻ അനുവദിക്കാതെ ലെച്ചു ഇടയിൽ കയറി.
“നിർത്തൂ അജു. നിനക്ക് അവനെ ഇഷ്ടം അല്ല എന്ന് എനിക്കറിയാം. അത് കൊണ്ട് ഇല്ലാവചനം പറയരുത്. അവള് ഒരു അട്രാക്ഷനെ പ്രേമം എന്ന് തെറ്റിദ്ധരിച്ചത് ആണ്. വിപി എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. എങ്ങനെ നിനക്ക് ഇത്രയും തരം താഴാൻ പറ്റുന്നു. കഷ്ടം! ഞാൻ നിന്നെ ആണല്ലോ ഒരു ഫ്രണ്ട് ആയി കണ്ടത്. ഇനി മേലാൽ ഇത് പോലത്തെ എന്തെങ്കിലും പറയാൻ ആണെങ്കിൽ എന്നെ കാണാനോ വർത്തമാനം പറയാനോ നിൽക്കണ്ട.”
ലെച്ചു അവിടെ നിന്ന് പോയി. ആ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ലെച്ചു എന്നെന്നേക്കും ആയി നഷ്ടപെട്ടു എന്ന് മനസ്സിലായി. തേപ്പ് അല്ലെങ്കിൽ പ്രേമനൈരാശ്യം എന്ന അവസ്ഥ എനിക്ക് അന്ന് മനസ്സിലായി. ഇൗ അവസ്ഥയിൽ നമ്മുടെ ബോധമനാസ നമ്മുക്ക് അവള് നമ്മളെ ഊംബിചു പോയി, അവളെ മറന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉപദേശിക്കും. പക്ഷേ നമ്മൾ നമ്മുടെ മനസ്സിനെ മറന്നു പിന്നെയും ആ പെണ്ണിനെ ആലോചിച്ച് സങ്കടപെട്ട് ജീവിതം മറക്കും. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു അടുത്തത്.
പിറ്റേന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാൻ മെസ്സിലേക്ക് പോകുക ആയിരുന്നു. കോളേജ് ഗ്രൗണ്ട് കടന്ന് വേണം എനിക്ക് മെസ്സിലോട്ട് പോകാൻ. ഗ്രൗണ്ടിന്റെ അവിടെ എത്തിയപ്പോൾ മുന്നിൽ അതാ വിപിൻ നിൽക്കുന്നു. അവൻ എന്റെ അടുത്തേക്ക് വന്ന് എന്റെ കോളർ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു:
“ഞാൻ നന്ദനയെ പിഴപ്പിക്കുന്നത് നീ കണ്ടോടാ പട്ടിക്കുണ്ടായ പുലയാടി മോനെ?”
ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ലെച്ചു ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അല്ലെങ്കിൽ അവളോട് മാത്രം ഞാൻ പറഞ്ഞ കാര്യം എങ്ങനെ ഇവൻ അറിഞ്ഞു. ഞാൻ ചുറ്റും നോക്കിയപ്പോൾ ഇവിടെ നടക്കുന്ന കാര്യങ്ങൽ നോക്കി കണ്ടു കൊണ്ട് ലക്ഷ്മി നിൽക്കുന്നു. അവളുടെ മുഖത്തെ ഭാവം എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ദേഷ്യം ആണോ, പരിഹാസം ആണോ, പുച്ഛം ആണോ എന്ന് വിവേചിച്ചു അറിയാൻ പറ്റാത്ത ഒരു ഭാവം. ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ ആ ഭാവം വിപിന് ക്രോധം കൂട്ടിയതേ ഉള്ളൂ.