പിറ്റേന്ന് രാവിലെ ഞാൻ ലെച്ചുവിന്റെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ നിന്നും ലെച്ചുവിനെ വിളിച്ച് കൊണ്ട് ഞാൻ ഗ്രൗണ്ടിന്റെ അപ്പുറത്ത് ഉള്ള മരതണലിലേക്ക് നടന്നു. നടക്കുന്നതിനിടെ ലക്ഷ്മി എന്നോട്.
“അജു ഇന്നലെ വീട്ടിൽ പോയിരുന്നു അല്ലെ.”
ഞാൻ ഒന്ന് മൂളി. അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് എനിക്ക് കാണാമായിരുന്നു.
“അജുവിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലേക്ക് പോകരുത് എന്ന്. പിന്നെ എന്തിനാ പോയത്. ”
“നിനക്ക് ജോലി കിട്ടിയ സന്തോഷം നിന്റെ കൂടെ ചെലവിടണം എന്ന് തോന്നി. അപ്പോഴേക്കും നീ വിപിന്റെ കൂടെ പോയിരുന്നു. പിന്നെ നിന്നെ കാണാൻ തോന്നിയത് കൊണ്ട് ഞാൻ പോയി.”
“അജു എനിക്ക് അത് ഇഷ്ടമല്ല. അജുവിനെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്.”
“നീയും വിപിനും തമ്മിൽ എന്താണ്. നിനക്ക് സഹായം വേണ്ടി വരുമ്പോൾ ഓടി വന്ന് കയറാൻ പറ്റിയ ഒരു ചാഞ്ഞ മരം മാത്രം അല്ലെ ഞാൻ.”
“അജു ഞാൻ അങ്ങനെ ഒന്നും കരുതീയിട്ടില്ല. നിന്നെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ എപ്പോഴോ ഞാൻ പോലും അറിയാതെ ഞാൻ വിപിനെ സ്നേഹിച്ചു പോയി. നിന്നെ കല്യാണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്. പക്ഷേ എന്നെ പോലുള്ള ഒരു പെണ്ണ് നിനക്ക് ചേരില്ല. നിനക്ക് എന്നെക്കാളും നല്ല ഒരു പെൺകുട്ടിയെ കിട്ടും.”
ഇത് തേപ്പിന്റെ സമയത്ത് എല്ലാ പെൺപിള്ളേരും പറയുന്ന സ്ഥിരം ഡയലോഗ് ആണ്. പക്ഷേ എനിക്ക് അങ്ങനെ അങ്ങ് വിടാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു
“എനിക്ക് അങ്ങനെ വേറെ നല്ല പെൺപിള്ളേരെ ഒന്നും വേണ്ടാ. ഞാൻ ഇഷ്ടപെട്ടത് നിന്നെയാണ്.”
അപ്പോഴേക്കും വിപിൻ അങ്ങോട്ടേക്ക് വന്നു ലെച്ചുവിനോടായി:
“ലെക്‌സ് വാ നമുക്ക് പോകാം.”
“വിപിൻ നീ നടന്നോ ഞാൻ ഇപ്പോൾ വരാം.” ലെച്ചു വിപിനോടായി മറുപടി പറഞ്ഞു.
“അജു എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. നീ മനസ്സിലാക്കൂ.”
ആ നിമിഷത്തിൽ എനിക്ക് ലെച്ചു പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലായി.