കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

ശ്യാം അപ്പോളും തന്‍റെ കട്ടിലില്‍ വച്ച ഓലകെട്ടിലേക്ക് നോക്കി കിടക്കുവാരുന്നു…..
വായിക്കണോ വേണ്ടയോ എന്നുള്ള വലിയ മത്സരം ശ്യാമിന്റെ മനസില്‍ നടന്നുകൊണ്ടിരുന്നു…..
വായനാശീലമുള്ള ശ്യാം ഒടുവില്‍ അത് വായിക്കാന്‍ തന്നെ തീരുമാനിച്ചു…. ആ തീരുമാനം ശേരിവക്കുന്നതുപ്പോലെ അവന്‍റെ മുന്നിലെ ജനാല പാളിയില്‍ ഒന്ന് പതിയെ ഒരു കാറ്റില്‍ തുറന്നു….
ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രന്‍ അകത്തെ വെളിച്ചത്തിനെക്കള്‍ പ്രകാശം അവനു നല്‍കി…..
അവന്‍ അല്‍പ്പനേരം ആ പൂര്‍ണചന്ദ്രനെ നോക്കി……. അവനെ വീണ്ടും വീണ്ടും അത്ഭുതത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ആ പൂര്‍ണ ചന്ദ്രനില്‍ അവന്‍ അത് കണ്ടു…….
ഇന്ന് രാവിലെ കിങ്ങിണി പുഴയുടെ തീരത്ത് കണ്ട അതെ നഗ്ന രൂപം…… അവന്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ അതിലേക്കു വീണ്ടും വീണ്ടും നോക്കി…..
അതെ അത് തന്നെ… ശ്യാം വ്യക്തമായി ഓര്‍ക്കുന്ന ആ രൂപം…..
അവനില്‍ ചെറിയൊരു വിറയലുണ്ടായി…… അവന്‍റ് കൈകള്‍ യാന്ത്രികമായി ആ ഓലകെട്ടുകള്‍ തിരഞ്ഞു…..
അവന്‍റ് കൈകളില്‍ തടഞ്ഞ ആ ഓലകെട്ടുകള്‍ അവന്‍ ചന്ദ്രന് നേരെ ഒന്ന് നീട്ടി…… ഇതെല്ലം താന്‍ തന്നെ ആണോ ചെയ്യുനതെന്ന അത്ഭുതം ശ്യാമിന്റെ മനസിനെ വിടാതെ പിടികൂടി…..
പൊടുന്നനെ എവിടെ നിന്നോ പറന്നു വന്ന ആ ചിത്രശലഭം ആ ഓലകെട്ടില്‍ വന്നിരുന്നു അവനെ തന്നെ നോക്കി നിന്നു….
അവന്‍ അതിനെയും നോക്കികൊണ്ട്‌ അല്‍പ്പ സമയമിരുന്നു……
ആ നാട്ടിലെ എല്ലാ പട്ടികളും ഒരുമിച്ചു ഒരിയിട്ടപ്പോള്‍ ശ്യാം പതിയെ ജനല്‍ വഴി പുറത്തേക്കു നോക്കി……
ആ ജനലിലൂടെ നോക്കിയാ അവന്‍ വീണ്ടും ഞെട്ടി……. ആ വീടിന്‍റെ മരംകൊണ്ടുണ്ടാക്കിയ ഗേറ്റിന്റെ ഒരു തൂണില്‍ അതാ ആ വലിയ ഗരുഡന്‍ നില്‍ക്കുന്നു…..
അതിന്‍റെ കണ്ണുകളിലെ തീക്ഷണത ശ്യാം വ്യകതമായി കണ്ടു….
പട്ടികള്‍ വീണ്ടും വീണ്ടും ഒരിയിട്ടപ്പോള്‍ അത് വഴി വന്ന ആ കറുത്ത പൂച്ചയ്യെയും അവന്‍ ശ്രദ്ധിച്ചു……
ആകെ പാടെ ഒരു പ്രേത സിനിമ കാണുന്ന ഒരു ഫീലാണ് ശ്യാമില്‍ ഉണ്ടായത് …..ചെറിയൊരു ഭയവും……
അവനെ നോക്കികൊണ്ട്‌ ആ പൂര്‍ണ ചന്ദ്രന്‍ ഒന്ന് കണ്ണടച്ച പോലെ അവനു തോന്നി…… കാരണം ഇപ്പോള്‍ കാണുനതെല്ലാം അവനു യാന്ത്രികങ്ങളാണ്…………..
അവന്‍ പതിയെ ആ ഓലകെട്ടിലേക്ക് നോക്കി…. അതിന്റെ തലവാചകം എഴുതിയ ഓല പഴയതിനെക്കാളും ശോഭിച്ചപ്പോലെ അവനു തോന്നി………

Leave a Reply

Your email address will not be published. Required fields are marked *