കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

രമ്യയ്ക്ക് അത് വീണ്ടും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ജലകണികകള്‍ അവളുടെ കണ്ണുകളില്‍ നിറക്കാന്‍ കാരണപാത്രമായി……
ശ്യാം അവളെ തന്‍റെ നെഞ്ചിലേക്ക് വലിച്ചു…. അവള്‍ അവന്‍റെ നെഞ്ചിന്റെ ചൂടേറ്റു കിടന്നു……
ചേച്ചിയുടെ വിളിയില്‍ രണ്ടുപേരും അകന്നു മാറി…. അപ്പോളും രമ്യയുടെ മുഖം കണ്ണീരാല്‍ കുതിര്‍ന്നു നനഞ്ഞിരുന്നു ……..
ശ്യാമിന്റെ നെറ്റിയില്‍ ഒരു ചുബനം കൂടി നല്കി അവള്‍ ആ റൂമില്‍ നിന്നു പോകുമ്പോള്‍ …… ഒരിക്കലും ഞങ്ങളെ വേര്‍പിരിക്കല്ലേ എന്നു ശ്യാം മന്സാല്‍ പ്രാര്‍ഥിച്ചു……

കിടക്കയില്‍ കിടന്ന രമ്യക്ക് അപ്പോളും എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു……
ചേച്ചിയുടെ കരസ്പര്‍ശം അവളുടെ മുഖത്ത് പതിച്ചപ്പോള്‍ രമ്യ ഒന്ന് ഞെട്ടി…..
തന്‍റെ ഒഴുകി കൊണ്ട് നിന്ന കണ്ണു നീര്‍ തുടച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ രമ്യ രാധികയുടെ നെഞ്ചിലേക്ക് ചാഞ്ഞു…
“എന്ത് പറ്റി മോളെ…. എന്തിനാ എന്‍റെ കുഞ്ഞു കരയുന്നെ…?”
ഒരുപാട് സംശയങ്ങള്‍ മനസില്‍ ഇട്ടു കൊണ്ട് രാധിക ചോദിച്ചു…
“സന്തോഷം കൊണ്ടാ ചേച്ചി….. ശ്യാം എന്നെ ഒരുപാട് സ്നേഹിക്കുന്നു,…… ഞാന്‍ സ്നേഹിക്കുനതിലും കൂടുതല്‍…….. പക്ഷെ അവന്‍റെ സ്നേഹം ഈ ജീവിതം മുഴുവന്‍ എനിക്ക് അനുഭവിക്കാന്‍ യോഗമുണ്ടാകുമോ “…
പകുതിക്ക് നിര്‍ത്തിയ രമ്യ അറിയാതെ പൊട്ടികരഞ്ഞു….
“എന്തിനാ മോളെ നീ ഇങ്ങനൊക്കെ ആലോചിക്കുന്നെ…. ശ്യാം നല്ല പയ്യനാ…. അവന്‍ നിന്നെ പൊന്നുപോലെ നോക്കും…..”
രാധികയുടെ കണ്ണുകളും നിരഞ്ഞുവെങ്കിലും അവളതു കാണിക്കാതെ അനിയത്തിയെ ആശ്വസിപ്പിച്ചു…..
“അതെനിക്കും അറിയാം ചേച്ചി….. പക്ഷെ കുരുതിമലക്കാവിന്റെ നിയമങ്ങള്‍ ചേച്ചിക്കും അറിയില്ലേ.”….
രമ്യ അത് പറഞ്ഞപ്പോള്‍ രാധികയ്ക്ക് തന്‍റെ സങ്കടം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പോയി…. അവളും ര്മ്യയ്ക്കൊപ്പം അറിയാതെ കരഞ്ഞുപ്പോയി……
“ഇല്ല മോളെ ഒന്നും സംഭവിക്കില്ല…. പരദേവത കാവലുണ്ടാകും….”
അത് പറഞ്ഞുകൊണ്ട് രാധിക രമ്യയെ കെട്ടിപ്പിടിക്കുമ്പോള്‍ കുരുതിമലക്കാവിന്റെ ചരിത്ര സത്യം അറിയാവുന്ന രാധികയുടെ ഉള്ളില്‍ വലിയൊരു തീ ഗോളം അവളെ വിഴുങ്ങാന്‍ എന്നപ്പോലെ പടര്‍ന്നു നിന്നു……

Leave a Reply

Your email address will not be published. Required fields are marked *