“ഒരുപാടിഷ്ട്ടമാണ് അവള്‍ക്ക് ശ്യാമിനെ……. ശ്യാമിനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല….. പക്ഷെ പട്ടണത്തിലെ സംസ്കാരം ശ്യാമിനെ ബാധിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ….”
രാധികയുടെ വാകുകളില്‍ നിന്നും അവരെന്താണ് ഉദേശിക്കുന്നതെന്ന് മനസിലാക്കാനുള്ള സ്ഥിര ബുദ്ധി ശ്യാമിന് നഷ്ട്ടപ്പെട്ടിരുന്നില്ല …..
“ഞാനൊരിക്കലും അവളെ ചതിക്കില്ല… ഉപേക്ഷിക്കില്ല…… അവള്‍ എന്നെ സ്നേഹിക്കുനതിനെക്കാള്‍ ഏറെ ഞാന്‍ അവളെ ഇന്ന് സ്നേഹിക്കുന്നു …… ചെച്ചിക്കെനെ വിശ്വസിക്കാം….”
ശ്യാമിന്റെ വാക്കുകള്‍ കേട്ട രാധിക ശ്യാമിനെ ഒന്ന് നോക്കി ചിരിച്ചു…
ആ ചിരിയില്‍ അനുജത്തിയെ കുറിച്ച് ഉത്കണ്ട പെടുന്ന ഒരു ചേച്ചിയുടെ കളങ്കമില്ലാത്ത മനസു ശ്യാം നോക്കി കണ്ടു……
അവര്‍ നടന്നകന്നപ്പോള്‍ അതുവരെ അവരെ കുറിച്ച് തന്‍റെ മനസിലുണ്ടായിരുന്ന കാമന ചിന്തകള്‍ക്ക് പകരം ബഹുമാനത്തിന്റെ വലിയൊരു സ്ഥാനം ശ്യാം അവര്‍ക്കായി തന്‍റെ മനസില്‍ പകുത്തു നല്‍കി……..
ശ്യാം തനിക്കായി വിരിച്ചു വച്ച കിടക്കയില്‍ ചുമ്മാ കിടന്നു…….
മനസില്‍ അപ്പോള്‍ രാധികയോ രമ്യയോ ഒന്നുമല്ലായിരുന്നു…..
മൂപ്പന്റെ വാക്കുകള്‍……. ഇതുവരെ ആരും കാണാത്ത കുരുതി മലക്കാവിന്റെ ചരിത്രം തനിക്കു വേണ്ടി മാത്രം എന്നോണം ഇന്ന് വായനശാലയില്‍ നിന്നും ലഭിക്കുന്നു……
മൂപ്പന്റെ വാക്കുകള്‍ എല്ലാം സത്യമാക്കും വിധം…..
അതടുത്തു വായിക്കാന്‍ പക്ഷെ മറ്റു പുസ്തകങ്ങള്‍ തന്‍റെ കൈയില്‍ കിട്ടുമ്പോഴുള്ള ആകാക്ഷക്കു പകരം തെല്ലു ഭയമാണ് ശ്യാമിന്റെ മനസില്‍ ഉണ്ടായിരുന്നത്……
ശ്യാമിന്റെ ചിന്തകളില്‍ രമ്യയുടെ വാക്കുകള്‍ നിറഞ്ഞപ്പോള്‍ സത്യത്തില്‍ അവള്‍ തനിക്കു മുന്നില്‍ നില്‍ക്കുന്നത് പോലും ശ്യാം അറിയാതെ പോയി…..
“ഹലോ….. എന്താ മിണ്ടാത്തെ”
രമ്യയുടെ ചോദ്യം വീണ്ടും ഉണര്‍ന്നപ്പോഴാണ് ശ്യാം രമ്യയെ നോക്കിയത്….
“ഇത് ഏതു ലോകത്താ മകനെ”…
രമ്യ ചിരിച്ചുകൊണ്ട് അവന്‍റ് കട്ടിലില്‍ ഇരുന്നു….
“ഞാന്‍ ചുമ്മാ ഓരോന്ന് ആലോചിക്കുവാരുന്നു”….
ശ്യാം അവിടെ തന്നെ കിടന്നുകൊണ്ട് അവളുടെ ഒരു കൈ എടുത്തു തന്‍റെ നെഞ്ചില്‍ വച്ചുകൊണ്ട് പറഞ്ഞു…..
ശ്യാമിന്റെ നെഞ്ചില്‍ പതിയെ തഴുകി കൊണ്ട് രമ്യ ചോദിച്ചു..
“അമ്മ സമ്മതിക്കുമോന്നാണോ ആലോചിക്കുന്നത് “…
അത് ചോദിക്കുമ്പോള്‍ വീണ്ടും രമ്യയുടെ മുഖം ഒന്ന് വാടാതിരുന്നില്ല….
“അതിലെനിക്കൊന്നും ആലോചിക്കാനില്ല…… ഞാന്‍ നാളെ പറഞ്ഞാല്‍ നമ്മുടെ കല്യാണം നടക്കും…. ഞാന്‍ പറഞ്ഞതല്ലേ നിന്നോട്……”
ശ്യാം അവളുടെ കൈകളില്‍ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു…
കുരുതിമലക്കാവ് 5 [ Achu Raj ]
Posted by