കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശ്യാം തന്‍റെ മനസിലെ സംശയങ്ങളോട് മല്ലിട്ടുകൊണ്ട് പൂമുഖ പടിയിലിരുന്നു…..
“കേട്ടോ ശ്യാം അടുത്ത ആഴ്ചയാണ് അതായാത് നാല് ദിവസം കഴിഞ്ഞുള്ള വെള്ളി ആഴ്ചയാണ് ഇവിടുത്തെ ഉത്സവം…”
ബാലന്‍ അത് പറഞ്ഞുകൊണ്ട് അവിടെ ഉള്ള ഒരു കസേരയില്‍ ഇരുന്നു…..
“വര്‍ഷങ്ങള്‍ക്കു ശേഷം കുരുതി മലക്കാവിന്റെ അധിതിയായി ശ്യാം കൂടി ഉണ്ട് എന്നുള്ളതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത…”
ശ്യാം ബാലനെ കൗതുക പൂര്‍വ്വം നോക്കി….
“അതെന്താ ഇവിടെ പുറത്തു നിന്നും ആരെയും കയറ്റാത്തത്..”
ശ്യാമിന്റെ ചോദ്യത്തിന് ഉത്രം പറയാനെന്നവണ്ണം ബാലന്‍ കസീരയില്‍ ഒന്നു അമരന്നിരുന്നു…
“അതു ഒരു പഴയ കഥയാണ് ശ്യാം….. ഇവിടെ അങ്ങനെ ആരും വന്നുകൂടാ…. അത് പണ്ടൊരിക്കല്‍…”
അത് മുഴുമിപ്പിക്കുനതിനു മുന്‍പേ ബാലനെ അടുക്കളയില്‍ നിന്നും പ്രിയ പത്നി വിളിച്ചു…..
“ഞാന്‍ ഇപ്പോള്‍ വരാം ശ്യാം”……..
എന്ന് പറഞ്ഞുകൊണ്ട് ബാലന്‍ എഴുന്നെറ്റുപ്പോയപ്പോള്‍ മുത്തശി കഥകള്‍ കേള്‍ക്കാന്‍ പറ്റാതെപ്പോയ ശ്യാമിന്റെ മുഖം ഒരു കൊച്ചു കുട്ടിയോടു പ്രതിഫലിച്ചു…..
“അല്ല മാഷേ കിടക്കുന്നില്ലേ”
രമ്യ വന്നു അത് ചോദിച്ചപ്പോളും ശ്യാം ബാലന്‍റെ വരവിനായി കാത്തിരിക്കുവാരുന്നു……
“അല്ല അച്ഛന്‍”
അകത്തേക്ക് നോക്കികൊണ്ട്‌ ശ്യാം ചോദിച്ചു…
“അച്ഛന്‍ അകത്തു ചെറിയ പണിയുണ്ട്….”
അത് പറഞ്ഞുകൊണ്ട് രമ്യ അകത്തെക്കൊന്നു പാളി നോക്കി..
“കെട്ടിയോന്‍ വന്നു കിടക്കാന്‍ നോക്ക്”
രമ്യ നാണത്തോടെ പറഞ്ഞു…
“കെട്ട്യോള്‍ എവിടാണാവോ കിടക്കുന്നത്”
ശ്യാം ചിരിച്ചു കൊണ്ട് ചോദിച്ചു….
“കെട്ട്യോള്‍ സാധാരണ കെട്ടിയോന്റെ കൂടയല്ലേ കിടക്ക”
രമ്യ ശ്യാമിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ആണോ”
ആകാംക്ഷയോടെ ശ്യാം അത് ചോദിച്ചപ്പോള്‍ ആഗ്രഹങ്ങളുടെ ഒരു വലിയ പറുദീസ തന്നെ ശ്യാമിന്റെ മുഖത്ത് രമ്യ കണ്ടു…
“സമയമായില്ല മോനെ”
ശ്യാമിന്റെ തലയില്‍ പതിയെ തലോടികൊണ്ട് രമ്യ പറഞ്ഞു….
ശ്യാം സങ്കടത്തിന്റെ നെടുവീര്‍പ്പിട്ടു…..

Leave a Reply

Your email address will not be published. Required fields are marked *