കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

അനിരുദ്ധന്‍ വലിയൊരു കളി കഴിഞ്ഞു തന്‍റെ ഏര്മാടത്തിലേക്ക് വരുമ്പോളാണ് സുനന്ദ അത് വഴി വരുനത്‌ കണ്ടത്…..
അപൂര്‍വമായേ അവളെ ഒറ്റയ്ക്ക് കാണാറുള്ളു….. അല്ലങ്കില്‍ തന്നെ കണ്ടാല്‍ കടിച്ചു കീറി തിന്നാന്‍ വരുന്ന അവളോട്‌ എന്ത് പറയാന്‍….. എന്നാലും തോല്‍ക്കാന്‍ അവനു മനസു വന്നില്ല….
“അല്ല ഇതാരാ കുരുതിമലക്കാവിന്റെ രാജകുമാരിയോ”
അല്‍പ്പം ഭയത്തോടെ എന്നാല്‍ നല്ലപ്പോലെ പുഞ്ചിരിച്ചു കൊണ്ട് അനിരുദ്ധന്‍ ചോദിച്ചു….
അത് കേട്ടപ്പോള്‍ തന്നെ അവള്‍ക്കു ദേഷ്യം എവിടെ നിന്നോക്കയോ പാഞ്ഞെത്തി….
“ഇയാള് എന്നും എന്‍റെ വഴി മുടക്കി നില്‍ക്കുനതെന്തിനാ”
അരിശം പൂണ്ട സുനന്ദയുടെ വാക്കുകള്‍ അനിരുദ്ധനെ വീണ്ടും ഭയപ്പെടുത്തി….
“സുനന്ദ എന്തിനാ എപ്പോളും എന്നോട് ദേഷ്യം കാണിക്കുന്നത്?….. ഞാന്‍ സുനന്ദയോടു തെറ്റൊന്നും ചെയ്തില്ല്ലോ”
സങ്കടഭാവം മുഖത്ത് വരുത്തിയ അനിരുദ്ധന്‍ അതു ചോദിച്ചപ്പോള്‍ , സുനന്ദ ആ ചോദ്യം മനസില്‍ അവളോട്‌ തന്നെ ചോദിച്ചു….
ശരിയാണ് അയാള്‍ എന്നോട് എന്ത് തെറ്റ് ചെയ്ത്….. ഹാ ശരിയാ അയാളുടെ സ്ത്രീകളില്‍ ഉള്ള നോട്ടം ശരിയല്ല…….. പക്ഷെ അത് ഞാന്‍ എന്തിനു നോക്കണം …. എന്നോട് അയാള്‍ ഇതുവരെ വേറെ രീതിയില്‍ പെരുമാറിയിട്ടില്ലലോ……സുനന്ദയുടെ ചിന്തകള്‍ എങ്ങേനില്ലാതെ പാറി നടന്നു……
“എന്താ ഒന്നും മിണ്ടാത്തത്…. എന്നോട് ദേഷ്യമാണങ്കില്‍ ഞാന്‍ പോകാം….. എനിക്കും സുനന്ദയെ പോയെ ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ ആരും ഇല്ല…….. നമ്മള്‍ തുല്ല്യ ദുക്കിതരാനെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ സംസാരിക്കാന്‍ വന്നത്…..
ഇഷ്ട്ടമായില്ലെങ്കില്‍ ക്ഷേമിചെക്കു”
അനിരുദ്ധന്റെ ആവാക്കുകള്‍ സുനന്ദയെ തളര്‍ത്തി…..
അനാഥ…. സ്നേഹിക്കാനും സ്നേഹിക്കപെടാനും ആരും ഇല്ലാത്ത അവസ്ഥ….. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര വേദനയാണ് ……
സുനന്ദ അനിരുദ്ധനെ നോക്കി….. അവന്‍ അഭിനയത്തിന്‍റെ നെല്ലിപ്പടികയില്‍ നിന്നു കൊണ്ട് തകര്‍ത്തഭിനയിച്ചു ……
അവന്‍റെ കളങ്ക മനസു പക്ഷെ അവള്‍ക്കു വായിച്ചെടുക്കാന്‍ കഴിയാതെ പോയി……
“എനിക്കാരോടും ദേഷ്യമൊന്നുമില്ല….. പിന്നെ ഞാന്‍ അങ്ങനെ ആരോടും അധികം സംസാരിക്കുന്ന പ്രകൃത ക്കാരിയല്ല…. വഴി മാറ് ഞാന്‍ പോകട്ടെ”
തന്‍റെ വാക്കുകള്‍ അവളില്‍ കൊണ്ടെന്ന സന്തോഷം മനസില്‍ മാത്രം ഒതുക്കി വച്ച് അനിരുദ്ധന്‍ വഴി മാറി നിന്നു….
സുനന്ധ അവനെ കടന്നു പോയി…. അല്‍പ്പ ദൂരം ചെന്ന അവള്‍ അവനെ തരിഞ്ഞു നോക്കി….. അപ്പോള്‍ അവന്‍റ് മുഖത്തുണ്ടായ ചിരി സുനന്ദയുടെ മനസിനെ ചെറുതായൊന്നു സ്പര്‍ശിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *