കുരുതിമലക്കാവ് 5 [ Achu Raj ]

Posted by

എന്നാല്‍ കുറിച്യര്‍ അവളുടെ മാറിടങ്ങള്‍ തന്നിലേക്കു അമരന്നപ്പോള്‍ ഉണ്ടായ വികാരത്തില്‍ നില്‍ക്കുകയായിരുന്നു എന്നത് പക്ഷെ കുഞ്ഞംബുവിനു മാത്രമേ മനസിലായുള്ളു…..
“സുഖമല്ലേ മോളെ നിനക്ക്…… നിന്നെ ഇപ്പോള്‍ കൊലോതെക്കൊന്നും കാണാറില്ലലോ…… മറന്നുവോ എന്നെ”
ഒരച്ഛന്റെ വാത്സല്യം നിറഞ്ഞൊഴുകുന്ന അഭിനയ പാടവുമായി സുനന്ദയുടെ മുഖം കൈകൊണ്ടു ഉയര്‍ത്തി കുറിച്യര്‍ ചോദിച്ചു……
“മറക്കാന്‍ ഞാനോ….. അതിനു എനിക്ക് ഓര്‍ത്തു വക്കാന്‍ നിങ്ങള്‍ ഒക്കെ തന്നെ അല്ലെ ഉള്ളു….”
സുനന്ദയുടെ കണ്ണുകള്‍ ധാരപോലെ കണ്ണിര്‍പ്പോഴിച്ചു,,,,,,
കുറിച്യര്‍ അത് കൈകള്‍ കൊണ്ട് തുടച്ചു അവളെ വീണ്ടും നെഞ്ചിലേക്ക് ചാരി നിര്‍ത്തി…..
അവളുടെ ശരീരത്തിന്റെ ചൂട് അയാള്‍ക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല….
“നാളെ കോവിലകം വരെ വരൂ….. നിനക്ക് തരാന്‍ ഒരു കൂട്ടമുണ്ട്…”
അത് പറഞ്ഞുകൊണ്ട് അയാള്‍ സുനന്ദയെ നോക്കി ചിരിച്ചപ്പോള്‍…. സുനന്ദ തിരിച്ചു പുഞ്ചിരിച്ചു…..
അവളെ തന്‍റെ മാറില്‍ നിന്നും ഇഷ്ട്ടമില്ലാതെ മാറ്റി നിര്‍ത്തിയ അയാള്‍ കുഞ്ഞംബുവിനു നേരെ നോക്കിയപ്പോള്‍ എല്ലാം മനസിലായി എന്നാ മട്ടില്‍ അയാള്‍ ചിരിച്ചു…..
കുറച്ചുകൂടെ മുന്നോട്ടു പോയ കുറിച്യരുടെ നേരെ ബഹുമാന പുരസ്‌കാരം തൊഴുതുകൊണ്ട് അനിരുദ്ധന്‍ കടന്നു വന്നു…..
“കുരുതിമലക്കാവിന്‍ കുറിച്യര്‍ തമ്പുരാന്‍ നീണാള്‍ വാഴട്ടെ….”
രാജവാഴ്ചയുടെ അടിമസംബ്രധായത്തിന്റെ അടയാള വാക്കുകള്‍ ഉരുവിട്ടുകൊണ്ട് അനിരുദ്ധന്‍ കുറിച്യരുടെ മുന്നില്‍ നിന്നു..
“ഹല്ലാ…. ആരിത്…. അനിരുദ്ധനോ….. എന്തൊക്കെയാ അനിരുദ്ധ നിന്‍റെ വിശേഷങ്ങള്‍…… നിന്‍റെ കുരുതിമലക്കാവിലെ ജീവിതം എങ്ങനെ പോകുന്നു”
കുശലാന്വേഷണം നടത്തികൊണ്ട് കുറിച്യര്‍ അനിരുദ്ധന്റെ ചുമലില്‍ കൈവച്ചു….
“അങ്ങയുടെ അനുഗ്രഹം കൊണ്ട് കുരുതിമലക്കാവിലെ നല്ല ജനങ്ങളുടെ നല്ല മനസു കൊണ്ടും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു…”
അനിരുദ്ധന്‍ വിനയപൂര്‍വ്വം അറിയിച്ചു….
“ഉം… നിന്റെ പരോപകാര പ്രവര്‍ത്തനങ്ങളും നല്ല സ്വഭാവവും നാട്ടിലെ പാണം പാട്ടാണിപ്പോള്‍”
“അയ്യോ അങ്ങനെ ഒന്നുമില്ല…. എന്നലാവുനത് ഞാന്‍ ചെയ്യുന്നു… അത്രതന്നെ”
അനിരുദ്ധന്റെ അതിവിനയവും സംസാരവും കുറിച്യര്‍ക്കു നന്നേ ബോധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *